സോണി ടിവിയിൽ രാത്രി 9 മണിക്ക് പ്രക്ഷേപണം ചെയ്തുവരുന്ന അമിതാബ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി (Kaun Banega Crorepati 13) സീസൺ 13 തിങ്കളാഴ്ച വളരെ സുപ്രധാന ദിവസമായിരുന്നു. ഉത്തർപ്രദേശിലെ ആഗ്രയ്ക്കടുത്തുള്ള ഗുരു ഗോവിന്ദ് നഗർ നിവാസിനിയും ആഗ്ര കേന്ദ്രീയ വിദ്യാലയത്തിലെ മാത്‍സ് അദ്ധ്യാപികയുമായ ഹിമാനി ബുന്ദേല ഈ സീസണിലെ ആദ്യ കോടീശ്വരിയായിരിക്കുകയാണ്.
മാത്രവുമല്ല 15 ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകി ഒരു കോടി രൂപ നേടിയ അവർ ഇന്ന് രാത്രിയിൽ 7 കോടി രൂപ സമ്മാനത്തുകയുള്ള 16 മത്തെ ചോദ്യം നേരിടാൻ പോകുകയാണ്. അതിനവർ ഉത്തരം നൽകുമോ എന്നതാണ് അറിയാനുള്ളത്.
15 മത്തെ വയസ്സിൽ ഒരപകടത്തിൽ കണ്ണുകളുടെ കാഴ്ചനഷ്ടപ്പെട്ട ഹിമാനിയുടെ ദൃഢസങ്കല്പവും പരിശ്രമവും പ്രതിഭയുമാണ് അവരുടെ തുടർവിദ്യാഭ്യാസത്തിനും അദ്ധ്യാപനജോലിക്കും കാരണമായത്. അതുതന്നെയാണ് ഇപ്പോൾ കെബിസി (Kaun Banega Crorepati) യിലും സംഭവിച്ചിരിക്കുന്നത്.
എല്ലാ തിങ്കൾ മുതൽ വെള്ളിയാഴ്ചവരെ രാത്രി 9 മണിക്കാണ് സോണി ടിവിയിൽ കെബിസി സീസൺ 13 പ്രക്ഷേപണം ചെയ്യുന്നത്.