അമേരിക്ക അവരുടെ നിരവധി സർവീസ് നായകളെ കാബൂൾ എയർപോർട്ടിൽ അനാഥമായി ഉപേക്ഷിച്ചാണ് മടങ്ങിയത്... അമേരിക്കൻ ക്രൂരത ! ഇന്ത്യയുടെ മാതൃക !!

New Update

publive-image

Advertisment

അമേരിക്ക അവരുടെ നിരവധി സർവീസ് നായകളെ കാബൂൾ എയർപോർട്ടിൽ അനാഥമായി ഉപേക്ഷിച്ചാണ് മടങ്ങിയത്. ഈ ക്രൂരചെയ്‌തിക്കെതിരേ ലോകമെല്ലാം പ്രതിഷേധം ഉയരുകയാണ്.

നിരവധിയാളുകളുടെ ജീവൻ രക്ഷിച്ച എല്ലാ പരിശീലനവും ലഭിച്ച അനാഥരായ ഈ നായകളെ അമേരിക്കയിലെതന്നെ 'Veteran Sharp dogs of America' എന്ന സംഘടന ദത്തെടുക്കാൻ ഇന്ന് മുന്നോട്ടുവന്നിട്ടുണ്ട്. അവർ താമസിയാതെ ഈ നായകളെ കാബൂളിൽനിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിരിക്കുന്നു.

publive-image

ഈ വിഷയത്തിൽ ഇന്ത്യയുടെ പ്രവർത്തനം മാതൃകാപരമാണ്. കാബൂളിലെ ഇന്ത്യൻ എംബസിയിൽ മൂന്നു സർവീസ് ഡോഗുകളുണ്ടായിരുന്നു. മായാ, റൂബി, ബോബി എന്ന മൂന്നു നായകൾ. എംബസിയിലുണ്ടായിരുന്ന ഐടിബിപി സേനാംഗങ്ങളെ മടക്കിക്കൊണ്ടുവന്ന വിമാനത്തിൽത്തന്നെ ഈ മൂന്നു സർവീസ് നായകളെയും ഡൽഹിക്കു കൊണ്ടുവരികയായിരുന്നു.

voices
Advertisment