ഡിസ്കൗണ്ട് സെയില്‍ അഥവാ ആദായവിൽപ്പന !! യഥാർത്ഥ വില മറച്ച് ഉയർന്ന വിലയുടെ സ്റ്റിക്കർ ഒട്ടിച്ച ശേഷം അതിൽ നിന്നും അൽപ്പം വില കുറച്ച് കൊടുക്കുന്ന രീതിയിൽ ഉള്ള ഡിസ്കൗണ്ട് സെയില്‍ ശ്രദ്ധയിൽ പെടാറുണ്ടോ ? പരാതിപ്പെടേണ്ടത് ഇങ്ങനെ...

New Update

publive-image

Advertisment

ഒരു ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില മറച്ച് ഉയർന്ന വിലയുടെ സ്റ്റിക്കർ ഒട്ടിച്ച ശേഷം അതിൽ നിന്നും അൽപ്പം വില കുറച്ച് കൊടുക്കുന്ന രീതിയിൽ ഉള്ള ഡിസ്കൗണ്ട് സെയില്‍ ചില സ്ഥാപനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെടാറുണ്ടോ ?

പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളിൽ പാക്കിങ്ങിനു മുകളിൽ എംആര്‍പി, നെറ്റ് വെയിറ്റ്, മാന്യുഫാക്ചറിംഗ് ഡേറ്റ്, പരാതി അറിയി ക്കുവാനുള്ള ഫോൺ നമ്പർ, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.

ഇവ രേഖപ്പെടുത്താതിരിക്കുകയോ, എംആര്‍പി തിരുത്തുകയോ ഉയർന്ന വില രേഖപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിക്കുകയോ ചെയ്യുന്നത് ലീഗല്‍ മെട്രോളജി ആക്ട്, 2009 പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലീഗൽ മെട്രോളജി വകുപ്പിനെ അറിയിക്കുക.

സുതാര്യം മൊബൈല്‍ ആപ്പിലൂടെയോ 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലൂടെയോ പരാതികൾ അറിയിക്കാവുന്നതാണ്. മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈല്‍ ആപ്പിലൂടെ നിയമ ലംഘനങ്ങളുടെ ചിത്രം/വീഡിയോ അപ്ലോഡ് ചെയ്യാവുന്നതുമാണ്.

ഇത്തരം ആദായവിൽപ്പന എന്ന് പരസ്യം ചെയ്ത് മുകളിൽപ്പറഞ്ഞതുപോലുള്ള തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള പരാതി നൽകുന്നകാര്യത്തിൽ ഒട്ടും ഉപേക്ഷ വിചാരിക്കരുത്.

Consumer Complaints & Protection Society.

voices
Advertisment