ലോകമാകെയുള്ള അഭയാർത്ഥികൾ ! നാടും വീടും ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം നാടുവിട്ടോടേണ്ടിവന്ന അനാഥർ എന്നിവരെ വിശേഷിപ്പിച്ചാൽ തെറ്റില്ല. അധികാരത്തിനുവേണ്ടി നടക്കുന്ന ആഭ്യന്തരയുദ്ധങ്ങളും, മതപരമായ വിദ്വേഷം മൂലമുണ്ടാകുന്ന ആക്രമണങ്ങളും യുദ്ധങ്ങളും മൂലം അനാഥരാകുന്നവരാണ് അഭയാർത്ഥികൾ അധികവും.
ഐക്യരാഷ്ട്രസഭാ ഏജൻസിയായ യുഎന്‍എച്ച്സിആര്‍ 2021 ജൂൺ 18 നു പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകമാകെ ഇപ്പോൾ 2.64 കോടി അഭയാർത്ഥികളുണ്ട് എന്നാണ്. ഇതിൽ 68 % വും 5 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവ ഇപ്രകാരമാണ്.
സിറിയ - 67 ലക്ഷം ,വെനെസ്വല - 40 ലക്ഷം, അഫ്‌ഗാനിസ്ഥാൻ -26 ലക്ഷം,ദക്ഷിണ സുഡാൻ -26 ലക്ഷം, മ്യാൻമാർ - 11 ലക്ഷം എന്നിങ്ങനെയാണ് 5 രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുടെ കണക്കുകൾ.
തുർക്കിയിലാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികൾ അധിവസിക്കുന്നത് 37 ലക്ഷം, കൊളംബിയ -17 ലക്ഷം,പാക്കിസ്ഥാൻ -14 ലക്ഷം,യുഗാണ്ട - 14 ലക്ഷം,ജർമ്മനി -12 ലക്ഷം എന്നിങ്ങനെയാണ് ആ രാജ്യങ്ങളിൽ താമസിക്കുന്ന അഭയാർഥികളുടെ കണക്കുകൾ.
അഫ്ഗാനിസ്ഥാനിൽനിന്നുള്ള അഭയാർത്ഥികൾ 14 ലക്ഷം പേർ പാക്കിസ്ഥാനിലും, ഇറാനിൽ 7.8 ലക്ഷം, ജർമ്മനി 1.81 ലക്ഷം, തുർക്കി 1.29 ലക്ഷം, ആസ്ത്രിയ - 45000, ഫ്രാൻസ് 45000, ഗ്രീസ് 41000, സ്വീഡൻ 31000, സ്വിറ്റ്സർലൻഡ് 15400, ഇന്ത്യ 15100, ഇറ്റലി 13400, ബ്രിട്ടൻ 12600, ആസ്‌ത്രേലിയ 12400, ബെൽജിയം 8900, ഇൻഡോനേഷ്യ 7600 എന്നിങ്ങനെയാണ് അഫ്ഗാൻ ശരണാർഥികളുടെ ഏകദേശ കണക്കുകൾ.