Advertisment

'കപ്പ് കേക്ക് പയ്യാവോ'യ്ക്ക് നന്ദി... ഇത് എന്റെ ദിവസം ധന്യമാക്കി... (ലേഖനം)

New Update

publive-image

Advertisment

-അരുൺ തഥാഗത്

കോവിഡ് നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിന് മുമ്പ്, എന്റെ ബൈക്കിൽ കിഴക്കൻ ഏഷ്യയിലുടനീളം യാത്ര ചെയ്യാൻ ഭാഗ്യം കിട്ടി. ഞാൻ തായ്‌ലൻഡിൻ്റെവടക്കൻ പ്രവിശ്യയിലെ പയ്യാവോയിൽ ആയിരുന്നപ്പോൾ, ഈ മിടുക്കരായ കുട്ടികളെ കാണാൻ എനിക്ക് ഭാഗ്യമുണ്ടായി.

'CUP CAKE PHAYAO' എന്ന ചെറിയ കോഫി ഷോപ്പും വീടും ചേർന്നയിടത്തിൻ്റെ വളരെ ചെറിയ മുറ്റം ഒരു അത്ഭുതകരമായ കൃഷിയിടമായും പൂന്തോട്ടമയും അവർ മാറ്റി. കുട്ടികൾ സ്കൂളിൽ പോകാത്തത് കൊണ്ട് തന്നെ അവരുടെ ക്രിയേറ്റിവിറ്റി ബോറൻ ക്ലാസ് മുറികളിൽ ഹോമിക്കപ്പെട്ടിരുന്നില്ല എന്നതും അച്ചടക്കത്തിൻ്റെ വാളുമായല്ലാതെ പിന്തുണയും സ്നേഹവുമായി മാതാപിതാക്കൾ ഒപ്പം നിന്നു എന്നതും എടുത്തു പറയണം.

എന്റെ സുഹൃത്ത് മോണിക്കയും എന്നോടൊപ്പം ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇന്ന് രാവിലെ മോണിക്ക അവരെ സന്ദർശിച്ചു. ഞാൻ അന്ന് നൽകിയ വിസിറ്റിംഗ് കാർഡ് ആണ് കുട്ടികൾ കൈവശം വച്ചിരിക്കുന്നത്.

ഇത് പനയോലയിൽ ഉണ്ടാക്കിയതാണ്, 5000 -ലധികം വർഷം പഴക്കമുള്ള സാങ്കേതികവിദ്യ, താളിയോല കൈയെഴുത്തുപ്രതി. അതേ രീതിയിൽ അവർ ഇപ്പോഴും എന്റെ വിസിറ്റിംഗ് കാർഡ് സംരക്ഷിക്കുന്നു.

ബൈക്കും വിസിറ്റിംഗ് കാർഡും സത്യസന്ധമായ പുഞ്ചിരിയും യാത്രയിൽ കൂട്ടിമുട്ടിയ ആയിരങ്ങളുടെ ഹൃദയത്തിലേക്കുള്ള താക്കോലായിരുന്നു. പലരും ഇന്നും അതേ സ്നേഹത്തോടെ, ആദരവോടെ ആ വിസിറ്റിംഗ് കാർഡ് സൂക്ഷിച്ചിരിക്കുന്നു.

അതേ, ജീവിതം എന്നും എപ്പോഴും അത്ഭുതങ്ങളുടേതാണ്. എഞ്ചിനീയർ ഡോക്ടർ തള്ളുകളുടെ ഈ മത്സര ലോകത്തിൽ ഈ സൂപ്പർ കുട്ടികളെ എല്ലാ സ്വാതന്ത്ര്യത്തോടും പിന്തുണയോടും കൂടി വളർത്തി നല്ല മനുഷ്യരാക്കി ലോകത്തിന് സംഭാവന ചെയ്യുന്നതിനും എന്നിൽ ചൊരിഞ്ഞ ഈ സ്നേഹത്തിനും 'കപ്പ് കേക്ക് പയ്യാവോ'യ്ക്ക് നന്ദി.

voices
Advertisment