Advertisment

അറിവുതേടാൻ ആകാശം മുട്ടെ ! ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ ഗ്രാമീണമേഖലകളിലെ കുട്ടികള്‍ കിലോമീറ്ററുകൾ താണ്ടി മലമുകളിലും വലിയ മരത്തിനു മുകളിലും കയറിയാണ് മൊബൈല്‍ റേഞ്ച് കണ്ടെത്തുന്നത്...

New Update

publive-image

Advertisment

ശ്രീലങ്കയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനദൃശ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മൊബൈൽ റേഞ്ചില്ലാത്ത ഗ്രാമീണമേഖലകളിലെ കുട്ടികൾ കിലോമീറ്ററുകൾ താണ്ടി മലമുകളിലും വലിയ മരത്തിനു മുകളിലും കയറിയാണ് മൊബൈലിലൂടെ ഓൺലൈൻ ക്‌ളാസുകളുടെ ഭാഗമാകുന്നത്‌.

publive-image

തീർത്തും അപകടകരമായ രീതിയിലാണ് കുട്ടികൾ മരത്തിൽക്കയറിയിരിക്കുന്നതും പഠിക്കുന്നതും. താഴെനിന്നും 30 അടിവരെ ഉയരത്തിലാണ് കുട്ടികളുടെ ഇരിപ്പടം.

publive-image

ചിലർക്കായി പ്രത്യേകിച്ചും പെൺകുട്ടികൾക്കായി മരത്തിനുമുകളിൽ താൽക്കാലിക ഏറുമാടം രക്ഷിതാക്കൾ തയ്യറാക്കിക്കൊടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ഈ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ സർവ്വസാധാരണയാണ്.

publive-image

കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ധാരാളമുള്ള വനാന്തരങ്ങളിൽ ഇതുപോലെ മരമുകളിൽ ഇരുന്നു ഓൺ ലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ഒപ്പമുണ്ട്. പലരും 40 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് ഇതുപോലെ പഠനം നടത്തുന്നത്.

publive-image

ശ്രീലങ്കയിലെ 43 ലക്ഷം വിദ്യാർത്ഥികളിൽ 40 % ത്തിനും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിന് മൊബൈൽ ടവർ ലൊക്കേഷൻ പ്രശ്നവും സ്മാർട്ട് ഫോൺ ഇല്ലായ്മയും തടസ്സമാകുകയാണ്.

publive-image

കഴിഞ്ഞ മാർച്ച് 2020 മുതൽ ശ്രീലങ്കയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. ഈയാഴ്ചമുതൽ അദ്ധ്യാപകർ ക്കെല്ലാം വാക്സിൻ നൽകാനുള്ള പ്രത്യേക കാമ്പയിൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

voices
Advertisment