വളരെ സീരിയസ്സായി നടന്ന ഒരു വനിതാ ക്രിക്കറ്റ് മാച്ച്, ഫീൽഡ് ചെയ്ത ബോൾ വിക്കറ്റ് കീപ്പർ വിക്കറ്റിലേക്കെറിഞ്ഞതും സദസ്യർക്കിടയിൽനിന്നോടിവന്ന ഒരു കുട്ടി വളർത്തു നായ ബോൾ കടിച്ചെടുത്തുകൊണ്ട് മൈതാനത്ത് ഓട്ടം തുടങ്ങി. തുടർന്ന് അമ്പയറും കളിക്കാരും പിറകേയോടി നായയിൽനിന്ന് ബോൾ കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
കമന്ററി ബോക്സിൽ പൊട്ടിച്ചിരികൾ ഉയർന്നു. മികച്ച ഫീൽഡർ എന്നാണ് കമന്റേറ്റർമാർ നായയെ വിശേഷി പ്പിച്ചത്. അല്പനേരത്തേക്ക് മൈതാനത്ത് കൂട്ടച്ചിരി ഉയർത്തിയ രസകരമായ ദൃശ്യമായിരുന്നു അത്.
അയർലണ്ടിലെ ഡൊമസ്റ്റിക് മഹിളാ ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറിയത്. CSNI - Bready ക്രിക്കറ്റ് ക്ലബ്ബ്കൾ തമ്മിലായിരുന്നു മത്സരം.
ശരവേഗത്തിൽ മൈതാനത്തേക്ക് പാഞ്ഞുവന്ന് ബോൾ കടിച്ചെടുത്തോടിയ മിടുക്കിയായ ഡാസില്‍ എന്ന് പേരുള്ള ഈ പെൺ നായയ്ക്ക് അയര്‍ലണ്ട് വിമന്‍സ് ക്രിക്കറ്റ് ബോർഡ് 'സ്റ്റാര്‍ ഓഫ് ദി ഡേ' പുരസ്‌ക്കാരവും ടീം ക്യാപ്പും നല്കുകുകയുണ്ടായി.
വീഡിയോ കാണുക: ">