/sathyam/media/post_attachments/ZbKGAkXULuYAc7X2uUk6.jpg)
"കുടുംബാസൂത്രണ നിയന്ത്രണങ്ങൾ ഇഷ്ടപ്പെടുന്നില്ല, തുടരെത്തുടരെയുള്ള ഗർഭധാരണവും പ്രസവവും സുഖകരമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ശാരീരിക അസ്വസ്ഥതകളും അനാരോഗ്യവും ഒന്നുമില്ല." 11 മക്കൾക്ക് ജന്മം നൽകിയ മെക്സിക്കോ സ്വദേശിനി കോർട്ട്നി (Courtney) എന്ന 37 കാരിയുടെ വാക്കുകളാണ് മുകളിൽ.
/sathyam/media/post_attachments/OZyP3HK8Es2buRQV7JPN.jpg)
11 മക്കളിൽ 6 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്. കോർട്ട്നി ഇപ്പോൾ വീണ്ടും ഗർഭിണിയാണ്. അടുത്തത് പെൺകുട്ടിയാകണമെന്നാണ് അവരുടെ ആഗ്രഹം. കാരണം 6 വീതമാകും ആണും പെണ്ണും.
/sathyam/media/post_attachments/AWYEQeRHwD7oocDI4eFi.jpg)
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന കോർട്ട്നിയും ഭർത്താവ് ക്രിസ് റോജേഴ്സും ഇതിനായി 15 സീറ്റുള്ള ഒരു ആധുനിക ട്രാവലർ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. എവിടെപ്പോയാലും വീടുകൾ വാടകയ്‌ക്കെടുത്താകും ഇവരുടെ താമസം. ഹോട്ടലുകളിൽ ബുദ്ധിമുട്ടാണ്.
/sathyam/media/post_attachments/J3BtYsIHtPc9U6VsLFRc.jpg)
സ്വന്തം വീടും മോടിപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ. ഇപ്പോൾ അവരുടെ വീട്ടിൽ 7 ബെഡ് റൂമും 4 ബാത്ത് റൂമും മാത്രമാണുള്ളത്. എത്രകുട്ടികളാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുത്തരം നൽകിയത് ഭാര്യ കോർട്ട്നിയാണ്. "ആഗ്രഹങ്ങൾക്ക് അവസാനമില്ല" എന്നായിരുന്നു അവരുടെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us