ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും നൽകപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും അറിയാനും മനസ്സിലാക്കാനും ഓരോ പൗരനും അവകാശമുണ്ട്. അത്തരം വിവരങ്ങൾ ഒരൊറ്റ സർക്കാർ വകുപ്പുകളും നിഷേധിക്കാൻ പാടുള്ളതല്ല.അതാണ് വളരെ വിലപ്പെട്ട വിവരാവകാശനിയമം 2005 (Right To Information Act -2005).
പഞ്ചായത്ത്, വില്ലേജ്,താലൂക്ക്, കോർപ്പറേഷൻ, ജില്ല പഞ്ചായത്ത്, കളക്ടറേറ്റ്, മൈനിങ് വകുപ്പ്, കൃഷിവകുപ്പ്, പോലീസ് സ്റ്റേഷൻ, എസ് .പി ഓഫീസ്, ഡിജിപി കാര്യാലയം, പോസ്റ്റ് ഓഫീസ്, ഇൻകം ടാക്സ്, റെയിൽവേ തുടങ്ങി എല്ലാ സംസ്ഥാന- കേന്ദ്ര സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട എന്ത് വിവരവും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. സർക്കാർ ആനുകൂല്യം കൈപ്പറ്റുന്ന നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്‌കൂളുകളും ഈ നിയമത്തിൻ്റെ പരിധിയിലുണ്ട്.
വിവരാവകാശനിയമം എന്നത് സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള വ്യക്തിയുടെ അവകാശത്തിന്റെ പരോക്ഷമായ അന്തസ്സത്ത ഉൾക്കൊണ്ട ഒരു നിയമാണെന്ന് മുംബൈ ഹൈക്കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
(Right to Information (RTI) is an implicit and an inbuilt Right under Freedom of Speech and Expression as declared under Article 19(1)(a) of the Constitution of India - Bombay High Court.)
വിവരവകാശനിയമപ്രകാരമുള്ള അപേക്ഷകൾ ഒരു വെള്ളപേപ്പറിൽ തെറ്റും, പഴുതുകളുമില്ലാതെ തയ്യറാക്കി, പേപ്പറിന് മുകളിൽ 10 രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് നേരിട്ടോ തപാൽ വഴിയോ അതാത് ഓഫീസിലെ എസ്പിഐഒ ( State Public Information Officer) ക്ക് സമർപ്പിക്കുകയാണ് വേണ്ടത്. അപേക്ഷയ്ക്ക് മുകളിൽ വിവരാവകാ ശനിയമം 2005 വകുപ്പ് 6 (1) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ എന്നെഴുതണം.
അപേക്ഷ ലഭിച്ചു 30 ദിവസത്തിനകം മറുപടി നല്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 30 ദിവസത്തിന കം മറുപടി ലഭിച്ചില്ലെങ്കിൽ ഒന്നമത്തെ അപ്പീലും അത് കഴിഞ്ഞ് വിവരാവകാശ കമ്മീഷന് രണ്ടാമത്തെ അപ്പീലും സമർപ്പിക്കേണ്ടതുണ്ട്.
മറുപടി നൽകാതിരിക്കുന്ന അധികാരികൾക്കെതിരെ പിഴ ചുമത്താനും വകുപ്പുതല നടപടികൾക്കായി നിർദ്ദേശിക്കാനും വേണ്ടിവന്നാൽ അറസ്റ്റ് ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.( മദ്ധ്യപ്രദേശ് വിവരാവകാശ കമ്മീഷൻ, കഴിഞ്ഞ 3 വർഷമായി വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടി നൽകാ തിരുന്ന ജില്ല CMO യെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഇൻഡോർ മേഖല DIG യ്ക്ക് ഇന്നലെ നിർദ്ദേശം നൽകി യിട്ടുണ്ട്)
വിവരാവകാശ അപേക്ഷ നൽകുന്നത് പഴുതില്ലാത്ത രീതിയിലാകണം. കാരണം പല വകുപ്പുകളും പൗരന് മനപ്പൂർവ്വം രേഖകൾ നൽകാതിരിക്കാൻ അപേക്ഷകളിലെ പഴുതുകളും പിഴവുകളുമാണ് മാനദണ്ഡമാ ക്കുന്നത്.
ആര്‍ടിഐ അപേക്ഷ നമ്മുടെ അറിയാനുള്ള അവകാശം മാത്രമല്ല മറിച്ച് അഴിമതി രഹിതവും സുതാര്യവുമായ ഒരു ഭരണസംവിധാനത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്. പക്ഷേ പലർക്കും ആര്‍ടിഐ അപേക്ഷ നൽകാൻ ഭയമാണ്.
എന്നാൽ സത്യത്തിൽ വിവരവകാശനിയമത്തെയും അപേക്ഷകളെയും ഭയക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഭരണാധികാരികളുമാണ് എന്ന് നാം ഇനിയെങ്കിലും മനസ്സിലാക്കണം.
2005 ൽ വിവരാവകാശനിയമം നിലവിൽ വന്നശേഷം ഇന്ത്യയൊട്ടാകെ ഇതുവരെ 89 വിവരാവകാശ - മനുഷ്യാ വകാശ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. 172 പേർക്കെതിരേ ആക്രമണങ്ങൾ നടന്നിരിക്കുന്നു. ഇതിൽ നിന്നും വിവരാവകാശ നിയമത്തെ ഭയപ്പെടുന്നത് ആരെന്നു വ്യക്തമല്ലേ ?
വിവരാവകാശ അപേക്ഷയിലൂടെ തങ്ങളുടെ അഴിമതിയുടെ വിഴുപ്പുകൾ ഒന്നൊന്നായി പുറത്തുവരുമെന്ന ഉദ്യോഗസ്ഥ - അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഭീതിയാണ് ഈ അരുംകൊലകൾക്കും ആക്രമണങ്ങൾക്കും പിന്നിലുള്ളതെന്നു വ്യക്തം.
ഇതുവരെ ജനങ്ങൾക്ക് ലഭ്യമല്ലാതിരുന്ന വിവരങ്ങളും രേഖകളും വിവരാവകാശനിയമം 2005 പ്രകാരം സുതാര്യമായി ജനങ്ങളിലേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെ പല ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയാം. ഈ നിയമപ്രകാരം നമുക്ക് നേരിട്ടുപോയി സർക്കാർ ഓഫീസുകളിലെ രേഖകൾ പരിശോധിക്കാനും അവയുടെ പകർപ്പെടുക്കാനും വരെ അവകാശമുണ്ടെന്നത് പലർക്കുമറിയില്ല.
വിവരാവകാശ നിയമം ഇനിയും കൂടുതൽ കർക്കശമാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിൽ പല സർ ക്കാർ ഓഫീസുകളിലും നൽകപ്പെടുന്ന അപേക്ഷകളിൽ കൃത്യമായ മറുപടി പോലും ലഭിക്കുന്നില്ല. രേഖകൾ നശിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ RTI അപേക്ഷയ്ക്ക് വ്യക്ത മായ മറുപടി ലഭിക്കാത്ത അനുഭവവുമുണ്ട്.
പലപ്പോഴും വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന മറുപടികളിൽ അപ്പലേറ്റ് അധികാരിയുടെ വിവരങ്ങൾ രേഖപ്പെടുത്താറില്ല. ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നൽകാതെ ഒഴിവുകഴിവും കളവായ കാരണങ്ങളും നൽകി കമ്മീഷനെ വരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം കൂടി കമ്മീഷന് ലഭ്യമായെങ്കിൽ മാത്രമേ വിവരാവകാശ നിയമം അതിൻ്റെ യഥാർത്ഥ ലക്ഷ്യം അതായത് അഴിമതിരഹിത രാജ്യം എന്ന സങ്കല്പം കൈവരിക്കുകയുള്ളു.
അതുപോലെതന്നെ വിവരാവകാശ കമ്മീഷണർമാരായി നിയമിക്കപ്പെടുന്നവർ വിവരവകാശനിയമത്തെപ്പറ്റി നല്ല അറിവും പാണ്ഡിത്യവും സത്യസന്ധതയും ഉള്ളവരാകണം. നിക്ഷപക്ഷമായി തീരുമാനങ്ങൾ കൈക്കൊ ള്ളാനും വേഗത്തിൽ നീതി നടപ്പാക്കാനും അവർക്ക് കഴിയണം.അപേക്ഷകനെ അനുഭാവപൂർവ്വം പരിഗണി ക്കേണ്ടത് കമ്മീഷന്റെ കടമയും കർത്തവ്യവുമാണ്.
ഇതോടൊപ്പം വിവരാവകാശ പ്രവർത്തകർക്ക് മതിയായ നിയമസംരക്ഷണവും സുരക്ഷയും ഉറപ്പാ ക്കേണ്ടതുണ്ട്. കേരളത്തിൽ ചില വിവരാവകാശ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും വ്യാജക്കേസു കളിൽ ഉൾപ്പെടുത്തി ജയിലിലടക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനും അവ ഫോളോ അപ്പ് ചെയ്യുന്നതിനും മറ്റുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മ " നിയമവീഥി " നിലവിലുണ്ട്. പ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തകനായ ശ്രീ.ജോസ് പ്രകാശ് കിടങ്ങൻ എന്ന വ്യക്തിയാണ് ആ ഗ്രൂപ്പിന്റെ മുഖ്യ അഡ്മിൻ. വിവരാവകാശ - മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് വളരെ സ്തുത്യർഹമായ സേവനമാണ് ഈ ഗ്രൂപ്പ് നൽകിവരുന്നത്.
ഇതോടൊപ്പം വർഗീസ് ജോസഫ് പെരുമ്പാവൂർ, നിലാവ് മുരളി എന്നിവരും വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നിസ്വാർത്ഥ വ്യക്തിത്വങ്ങളാണ്.