Advertisment

ചരിത്രത്തിൽ നിന്നും മായാത്ത ഒരേട് ! പൂണെ ഉടമ്പടി... ഡോ.ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറും മഹാത്മാഗാന്ധിയും തമ്മിൽ പൂണെയിലെ യാർവാഡ ജയിലിൽ ഉണ്ടാക്കിയ കരാർ... 

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പൂണെ ഉടമ്പടി എന്തെന്നെറിയാമോ ? ഡോ.ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറും മഹാത്മാഗാന്ധിയും തമ്മിൽ പൂണെയിലെ യാർവാഡ ജയിലിൽ ഉണ്ടാക്കിയ കരാർ അഥവാ ഉടമ്പടിയാണ് പൂണെ ഉടമ്പടി (Pune Pact) എന്ന പേരിൽ പിന്നീട് വിഖ്യാതമായത്.

ആ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാണ് ഈ ലേഖനം.

ദളിതരുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉത്ഥാനത്തിനുവേണ്ടി അനവരതം പൊരുതുകയും പരിശ്രമി ക്കുകയും ചെയ്ത മഹദ്‌വ്യക്തിയായിരുന്നു ഡോ .ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കർ എന്നത് തർക്കമറ്റ വസ്തുതയാണ്.

അദ്ദേഹത്തിൻ്റെ നിരന്തര പരിശ്രമഫലമായി ഒരു പ്രത്യേക ഓർഡിനൻസ് വഴിയാണ് ദളിത് വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമായത്.1932 ആഗസ്റ്റ് 16 ന് ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്കായി ബ്രിട്ടീഷ് സർക്കാർ ഒരു പ്രത്യേയ കമ്യൂണൽ അവാർഡ് (Communal Award)) അനുവദിച്ചു നല്കപ്പെട്ടു. അത് വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായി.

ഡോക്ടർ ബാബാ സാഹിബ് ഭീംറാവ് അംബേദ്ക്കറുടെ സമ്മർദ്ദമായിരുന്നു ഈ കമ്യൂണൽ അവാർഡിന് പിന്നിൽ. ഇത് പ്രകാരം ദളിത് - പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണ മണ്ഡലങ്ങൾ അനുവദി ച്ചതുകൂടാതെ ദളിതർക്ക് ഓരോ വ്യക്തിക്കും തെരഞ്ഞെടുപ്പുകളിൽ രണ്ട് വോട്ടുകൾ വീതം അനുവദി ച്ചുനൽകുകയും ചെയ്തു.

ഇതനുസരിച്ച് ഒരു ദളിത് വ്യക്തി ഒരു വോട്ട് സ്വന്തം പ്രതിനിധിക്കും രണ്ടാമത്തെ വോട്ട് ജനറൽ വിഭാഗ ത്തിലുള്ള സ്ഥാനാർത്ഥിക്കും നൽകണമെന്നാണ് നിയമം. ദളിതർക്ക് രണ്ട് വോട്ടിനുള്ള അവകാശം ലഭിക്കുന്നതുമൂലം അവരുടെ സാമൂഹികമായ ഉന്നമനം എളുപ്പത്തിലാകും എന്നതായിരുന്നു ഡോ. അംബേദ്ക്കറുടെ നിലപാട്. ബ്രിട്ടീഷുകാരും അതിനോട് യോജിച്ചിരുന്നു.

ഇതിനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധം ഉടലെടുത്തു.ഗാന്ധിജി, ഒരു വ്യക്തിക്ക് 2 വോട്ടുകൾ എന്ന രീതിതന്നെ ശക്തമായി എതിർക്കുകയും ബ്രിട്ടീഷ് സർക്കാരിന് പൂണെയിലെ യെർവാഡാ ജയിലിൽ നിന്ന് നിരവധി കത്തുകളെഴുതുകയും ചെയ്തു.

ഹിന്ദു സമൂഹം രണ്ടുതട്ടിലായി വിഭജിക്കപ്പെടുമെന്നും ഈ നിയമം പിൻവലിക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ ആവശ്യം. എന്നാൽ ബ്രിട്ടീഷ് സർക്കാർ അത് കാര്യമാക്കിയില്ല. തുടർന്നാണ് ഗാന്ധിജി യെർവാഡ ജയിലിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിക്കുന്നത്.

ഗാന്ധിജിയുടെ ആരോഗ്യനില അനുദിനം വഷളായി വന്നു. അതുകൊണ്ടുതന്നെ അംബേദ്ക്കർക്കെതിരേ ജനരോഷം രൂക്ഷമാകുകയും അദ്ദേഹത്തിന് തൻ്റെ നിലപാട് തിരുത്തേണ്ടി വരുകയുമായിരുന്നു.

1932 സെപറ്റംബർ 24 ന് ഡോക്ടർ അംബേദ്ക്കർ യെർവാഡ ജയിലിലെത്തി ഗാന്ധിജിയെ കണ്ടു. അവിടെവച്ച് ഗാന്ധിജിയും അംബേദ്ക്കറും തമ്മിലുണ്ടാക്കിയ വിഖ്യാതമായ ഒത്തുതീർപ്പാണ് PUNE PACT അഥവാ പൂണെ ഉടമ്പടി. ഈ കരാർ പ്രകാരം ദളിതർക്ക് 2 വോട്ടുകൾക്കുള്ള അവകാശം ഇല്ലാതാകുകയും അവർക്കുള്ള സംവരണ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.

voices
Advertisment