/sathyam/media/post_attachments/j3yNc3W6dqu4JSj9bSps.jpg)
സ്വന്തം താല്പര്യങ്ങൾക്കും അധികാരത്തിനും വേണ്ടി മാത്രം പാർട്ടികൾ വിട്ട് മറുകണ്ടം ചാടുന്ന നേതാക്കളിൽ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ വളരെ ചർച്ചയായിരിക്കുന്ന നവ്‌ജ്യോതിസിംഗ് സിദ്ദു, കനയ്യ കുമാർ, ജിഗ്നേഷ് മേവാണി എന്നിവരുടെ കൂറുമാറ്റങ്ങൾ.
നവജ്യോത് സിംഗ് സിദ്ദു :
ഇദ്ദേഹം 1983 മുതൽ 99 വരെ പ്രസിദ്ധനായ ക്രിക്കറ്ററായിരുന്നു. 2004 ൽ ബിജെപി യിൽ ചേർന്ന് അമൃത്സർ ലോകസഭാ സീറ്റിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. 2014 വരെ അവിടെനിന്നുള്ള എം.പി ആയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമൃത്സർ സീറ്റ് നല്കാതിരുന്നതിനെത്തുടർന്ന് ഒരു സീറ്റിലും മത്സരി ക്കില്ലെന്ന് പ്രഖ്യാപിച്ചു പിന്മാറി.
/sathyam/media/post_attachments/cpTP4rF0eyC0CtMeQfuC.jpg)
ആം ആദ്മി പാർട്ടിയിലേക്ക് പോകാനുള്ള ചർച്ചകളുമായി മുന്നോട്ടുനീങ്ങിയ സിദ്ദുവിനെ അനുനയിപ്പിച്ച് ബിജെപി നേതൃത്വം 2016 ഏപ്രിൽ 28 ന് രാജ്യസഭാഅംഗത്വം നൽകുകയായിരുന്നു. അവിടെയും മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനാൽ 2016 ജൂലൈ 18 നു രാജിവച്ച് Aawaaz-e-Punjab എന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി.
2017 ൽ അദ്ദേഹം ബിജെപി വിട്ട് കോൺഗ്രിസിൽ ചേർന്ന് അമൃത്സർ നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് പഞ്ചാബ് നിയമസഭയിലെത്തി തദ്ദേശവകുപ്പ് - ടൂറിസം മന്ത്രിയായി. 2019 ജൂലൈ 14 ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായുള്ള അഭിപ്രായവ്യത്യാസം മൂലം സിദ്ദു, മന്ത്രിസഭയിൽനിന്നുള്ള തൻ്റെ രാജി രാഹുൽ ഗാന്ധിക്ക് സമർപ്പിക്കുകയായിരുന്നു.
2021 ജൂലൈ 18 ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ക്യാപറ്റൻ അമരീന്ദർ സിംഗിന്റെ വിക്കറ്റ് തെറിപ്പിക്കുകയും ചരൺ ജിത് സിംഗ് ചിന്നിയെ പുതിയ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
പ്രശ്‍നം അവിടെയും തീർന്നില്ല. സ്വയം മുഖ്യമന്ത്രിയാകാനായുള്ള ശ്രമങ്ങൾ വിഫലമായതും അഡ്വക്കേറ്റ് ജനറൽ, ഡിജിപി നിയമനങ്ങളിലെ സിദ്ദുവിന്റെ താൽപ്പര്യം അംഗീകരിക്കാതിരുന്നതും ഇഷ്ടക്കാർക്ക് മന്ത്രിപദം നൽകാതിരുന്നതും അടുത്ത തവണ മുഖ്യമന്ത്രിപദം ലഭിക്കുമെന്ന ഉറപ്പു ലഭിക്കാതിരുന്നതും നവജ്യോത് സിംഗ് സിദ്ദുവിനെ ക്ഷുഭിതനാക്കി. ഇന്ന് (28/09/2021) പി.സി.സി അദ്ധ്യക്ഷപദം അദ്ദേഹം രാജിവച്ചു.
നവ്‌ജ്യോത് സിംഗ് സിദ്ദു ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ സമ്പർക്കത്തിലാണ്. ഒരിക്കൽ അവരുടെ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയായി പഞ്ചാബിൽ മത്സരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട അദ്ദേഹം വീണ്ടും ആം ആദ്മി പാർട്ടിയുടെ കൂടാരത്തിൽ എത്തപ്പെട്ടിരിക്കുന്നു. ആം ആദ്മി പാർട്ടി പഞ്ചാബിൽ ഒരു നിർണ്ണായക ശക്തിയായി ഉയർന്നുവരുകയാണ്..
കനയ്യാ കുമാർ :
സി.പി.ഐ വിട്ട് കോൺഗ്രസ്സിൽ ചേർന്ന ബീഹാറിലെ ജ്വലിക്കുന്ന യുവത്വമാണ് കനയ്യകുമാർ.
കനയ്യ എന്നത് ഭഗവാൻ ശ്രീകൃഷ്ണന്റെ നാമമാണ്. ദക്ഷിണ ഭാരതീയർ കണ്ണൻ , കണ്ണയ്യ എന്ന് പറയുന്നത് ഉത്തരേന്ത്യയിൽ കാൻഹ, കനയ്യ എന്നിങ്ങനെയാണ് വിളിക്കപ്പെടുന്നത്.
/sathyam/media/post_attachments/Uk9o0Ohn4tDuITaHqrEe.jpg)
ബീഹാറിൽ ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന കനയ്യകുമാറിന്റെ 'അമ്മ ഒരു അംഗനവാടി വർക്കാറായിരുന്നു.
2015 ൽ പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്ന അദ്ദേഹം JNU വിദ്യാർത്ഥിയൂണിയൻ അദ്ധ്യക്ഷനായി.മികച്ചൊരു വാഗ്മിയായിരുന്ന അദ്ദേഹം 2016 ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു.
2019 ൽ ബീഹാറിലെ ബെഗുസരായ് സീറ്റിൽ നിന്നും സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ തീപ്പൊരി പ്രസംഗങ്ങൾ കൊണ്ട് രാജ്യാന്തരതലത്തിൽ വരെ ശ്രദ്ധയാകർഷിച്ചിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പിനായി ക്രൗഡ് ഫണ്ടിങ് വഴിയാണ് കൂടുതലും പണം സ്വരൂപിച്ചത്.
കനയ്യകുമാറിന്റെ വളർച്ചയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വളരെ നിർണ്ണയപങ്കാണുള്ളത്. രാജ്യസഭാസീറ്റ് കനയ്യാകുമാറിന് നൽകാമെന്ന വാഗ്ദാനമാണ് അദ്ദേഹം ഇത്ര പെട്ടെന്ന് കോൺഗ്രസ് താവളത്തിലെത്താൻ കാരണമെന്ന് പറയപ്പെടുന്നു.
ജിഗ്നേഷ് മേവാണി :
ഗുജറാത്തിലെ യുവ ദളിത് മുഖം. ദളിതർ മനുഷ്യവിസർജ്ജം തലച്ചുമടായി കൊണ്ടുപോകുന്ന രീതിക്കെ തിരെ " ഗന്ധാ കാം നഹിം കരേംഗേ " ( വൃത്തിഹീനമായ തൊഴിൽ ചെയ്യില്ല ) എന്ന മുദ്രാവാക്യമുയർത്തി ഗുജറാത്തിലെങ്ങും അദ്ദേഹം പ്രസിദ്ധിയാർജ്ജിക്കുകയായിരുന്നു.
/sathyam/media/post_attachments/wc4u2fMxHQYBfoGL3rmz.jpg)
ഗുജറാത്തിലെ മെഹ്സാണയിലാണ് ജനനം. അഭിഭാഷകനും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനു മായിരുന്നു. ഗുജറാത്ത് - ദേശീയ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ദളിത് നേതാവായ അദ്ദേഹം 2017 മുതൽ ബഡ്‌ഗാമിൽ നിന്നുള്ള സ്വതന്ത്ര MLA ആണ്. അന്നത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കോൺഗ്രസ്സ് , ആം ആദ്മി പാർട്ടികളുടെ പിന്തുണയുമുണ്ടായിരുന്നു.
ഗാന്ധിജി നടത്തിയ ദണ്ഡി യാത്രപോലെ ജിഗ്നേഷ് നടത്തിയ " ദളിത് ആസ്മിത യാത്ര " ( ദളിത് സ്വാഭിമാന യാത്ര ) ഗുജറാത്തിൽ വളരെ പോപ്പുലറായിരുന്നു. മുന്നോക്കവിഭാഗങ്ങളുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്ന നിർബന്ധിതമായ ജോലി തങ്ങൾ മേലിൽ ചെയ്യില്ല എന്ന പ്രഖ്യാപനം ഈ യാത്രയുടെ സമാപനത്തിൽ നടത്തപ്പെട്ടു.
അടുത്തവർഷം ഗുജറത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജിഗ്നേഷിലൂടെ ദളിത് വോട്ടുകളും ഹാർദ്ദിക് പട്ടേലിലൂടെ 'പാട്ടിദാർ' സമുദായ വോട്ടുകളും കരസ്ഥമാക്കി അധികാരത്തിൽ വരാമെന്നാണ് കോൺഗ്രസ്സ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ മന്ത്രിസഭയിൽ ഒരു താക്കോൽസ്ഥാനം ജിഗ്നേഷിന് ഉറപ്പായും ലഭിച്ചേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us