-സിപി കുട്ടനാടൻ
/sathyam/media/post_attachments/cXXnFVXWFoWpLMVr8VDP.jpg)
സ്വാതന്ത്ര്യം കിട്ടിയതിനൊപ്പം തന്നെ, ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ നിയന്ത്രണത്തിലായിരുന്നതോ ആയ സ്വതന്ത്ര രാജ്യങ്ങളുടെ സംഘടനയായ 'കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസിൽ' ഇന്ത്യയും പാകിസ്ഥാനും അംഗങ്ങളായി.
1947ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസ്ഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി (സ്റ്റാറ്റസ്കോ) ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു.
സ്വാതന്ത്ര്യം നേടിയപ്പോൾ അതിൽ ജീവനും സ്വസ്ഥതയും സ്വത്തും അഭിമാനവും നഷ്ടപ്പെട്ടവരെ അനുസ്മരിയ്ക്കാതെ പോകുന്നത്, അത് എന്തിൻ്റെ പേരിലായാലും മര്യാദയല്ല. എന്ന് മാത്രമല്ല അക്ഷന്തവ്യമായ തെറ്റുമാണ്. ഇസ്ലാമാണ് ആക്രമണം നടത്തിയത് എന്ന സത്യവും ഇസ്ലാമാണ് വിഭജനം നടത്തിയതെന്ന യാഥാർഥ്യവും കാലത്തിൻ്റെ വിസ്മൃതിയിലേക്ക് പോകേണ്ട സംഗതികളല്ല. സത്യസന്ധമായ വീക്ഷണങ്ങൾ ഇവിടെ ആവശ്യമാണ്.
ഭാരത വിഭജനത്തെ തുടർന്നുണ്ടായ കലാപം പോലെ ലോക ചരിത്രത്തിലെങ്ങും മറ്റൊരു കുരുതി നടന്നിട്ടില്ല. അതിനെ സ്വാതന്ത്ര്യമെന്നും, സമാധാന പരമായ അധികാര കൈമാറ്റമെന്നും ആരും വിശേഷിപ്പിച്ചിട്ടുമില്ല. 1946ലും 1947ലും 1948ലും നടന്നതാണ് സമാധാനം എങ്കില്‍ അക്രമത്തെ എന്തു വിളിക്കും..?
സ്വന്തം മകളും ഭാര്യയും നാളെ മുസ്ലിങ്ങളാൽ ബലാത്സംഗം ചെയ്യപ്പെട്ടേക്കും എന്നുറപ്പിച്ചു അവരെ കൊന്നു കളയേണ്ടിവന്ന ഹൈന്ദവ, സിഖ് പുരുഷന്മാരുടെ ദൈന്യത കാണാൻ കോൺഗ്രസോ ഗാന്ധിജിയോ ഉണ്ടായില്ല. 20 ലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരും മുസ്ലീമുകളുടെ കൊലക്കത്തിക്ക് ഇരകളായി
ഗാന്ധിജിയുടെ ഹിന്ദു-മുസ്ലീം ഐക്യം എന്ന കുമിള പൊട്ടി പാക്കിസ്ഥാന്‍ എന്ന ഇസ്ലാം മതാധിഷ്‌ഠിത രാജ്യം പിറന്നു. കോൺഗ്രസ്സിൻ്റെ ആള്‍ക്കൂട്ടം ഇതിനെ ത്യാഗത്തിലൂടെയുള്ള നേട്ടമെന്നു വിളിച്ചു. അഭയാർഥികളായി ഇന്ത്യയിലെത്തപ്പെട്ട, സർവ്വസ്വവും നഷ്ടപ്പെട്ട ഹിന്ദുക്കൾക്ക് 'മതേതരത്വം' എന്നത് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്.
/sathyam/media/post_attachments/Ybz1RKoA6CfJVssQviFL.jpg)
മതേതരത്വം വെട്ടി വിഴുങ്ങിയതിൻ്റെ ദുരനുഭവങ്ങളായിരുന്നു അവർ അനുഭവിച്ചത്. പിൽക്കാലത്ത് ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ അറിയപ്പെട്ട എൽ കെ അദ്വാനിയും, രാം ജത്മലാനിയുമൊക്കെ അഖണ്ഢ ഭാരതത്തിൽ നിന്നും ഇന്ത്യയിലെത്തിയ പ്രമുഖരാണ്.
ഇന്ത്യാ വിഭജനം എന്നത് മഹാത്മാവിൻ്റെ കൈവിട്ടു പോയ സംഗതിയാണ്. അക്കാലത്തെ മഹാത്മാ ഗാന്ധിയ്ക്ക് വിഭജനത്തെ യാഥാർഥ്യമാക്കുന്ന മസിൽ പവറിനെ കുറിച്ച് വൈകിയ വേളയിലാണ് അവബോധം ലഭിച്ചത്. അതിനാൽ അതിൻ്റെ ദുരിതങ്ങൾ അനുഭവിച്ചത് ഹിന്ദുക്കൾ മാത്രമായിരുന്നു.
ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ പതാകയോട് പോലും പലർക്കും അതൃപ്തിയുണ്ടായി. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തെന്നാൽ വിഭജനത്തിൻ്റെ ദുരിതം പേറിയവർക്ക് മാത്രമേ അത് മനസിലാക്കാൻ സാധിയ്ക്കൂ. അക്കാലത്ത് ഇന്ത്യൻ പതാകയെ തള്ളിപ്പറഞ്ഞ ഒരു വ്യക്തിയാണ് ശ്രീഭായി പരമാനന്ദ്. അദ്ദേഹത്തെ കോൺഗ്രസ്സുകാർ വളഞ്ഞുവച്ച് മർദ്ദിച്ചു. ഈ സന്ദർഭത്തിൽ ശ്രീഭായി പരമാനന്ദ് പറഞ്ഞ ചില വാചകങ്ങളുണ്ട്.,
"ഭഗവത് പതാക മുസ്ലീം ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചു. ശിവജിയുടെ ഈ പതാക ഏതെങ്കിലും ഹിന്ദു ഉയര്‍ത്തിയാല്‍ അത് വര്‍ഗീയമാകും. ഗാന്ധിയുടെ മൂവര്‍ണ്ണക്കൊടിക്ക് ഒരു ക്ഷേത്രത്തെയും ആക്രമണത്തില്‍ നിന്നു രക്ഷിക്കാനായില്ല. ഒരു സ്‌ത്രീയുടേയും അഭിമാനം രക്ഷിക്കാനായില്ല. അതിനാൽ, മൂവര്‍ണ്ണക്കൊടിയെ ഞാൻ ആദരിയ്ക്കില്ല"
ശ്രീഭായി പരമാനന്ദ് ഒറ്റപ്പെട്ട വ്യക്തിയായിരുന്നില്ല. ഇത്തരം ചിന്താഗതികളിലേയ്ക്ക് എടുത്തെറിയപ്പെട്ട നിരവധിയാളുകളുണ്ട്. ഇസ്ലാമിക ഭ്രാന്ത് ഇന്ത്യൻ ജനതയോട് ചെയ്ത വലിയൊരു ചതിയാണിത്. ഈ ഗ്രീവൻസ് ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇന്നും ഉയർന്നു വരുന്നുണ്ട്.
ഇതിൻ്റെ അടിസ്ഥാനം മനസിലാക്കാത്ത രാഷ്ട്രീയക്കാർ (പ്രത്യേകിച്ച് കോൺഗ്രസ്സ് പാർട്ടി) ഗ്രീവൻസായ സമൂഹത്തെ തഴഞ്ഞുകൊണ്ട് വേട്ടക്കാരനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചതാണ് ഇന്ത്യയ്ക്ക് സംഭവിച്ച രാഷ്ട്രീയ ദുർഘടം. ഇത്തരം സാഹചര്യങ്ങളുടെ ഉത്പന്നമാണ് നാഥുറാം വിനായക് ഗോഡ്‌സെ. ഗോഡ്‌സെ ഒരിക്കലും ഭാരതത്തിനെതിരായിരുന്നില്ല, കോൺഗ്രസ്സിനും ഗാന്ധിജിയ്ക്കും എതിരായിരുന്നു.
1947 സ്പെ്റ്റംബര്‍ 12ന് ഗാന്ധിജിയും ഗോള്‍വാള്‍ക്കറുമായി ഡല്‍ഹിയില്‍ വച്ച് സന്ധിച്ചു. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നനങ്ങളെ ശരിയായ രീതിയിലല്ല ഗാന്ധിജി മനസ്സിലാക്കുന്നതെന്ന് അദ്ദേഹം ഗാന്ധിജിയെ അറിയിച്ചു. ആര്‍.എസ്.എസിൻ്റെ കരങ്ങളില്‍ രക്തമുണ്ടെന്ന് ഗാന്ധിജി ഗോള്‍വാള്‍ക്കറോട് പറഞ്ഞു. അങ്ങ് സംഘത്തെ തെറ്റിദ്ധരിച്ചുവെന്നും, ഒരു തവണ ആർഎസ്എസ് ശാഖ വീക്ഷിച്ചാൽ അങ്ങേയ്ക്ക് കാര്യങ്ങൾ ബോദ്ധ്യമാകുമെന്നും ഗോൾവൾക്കർ ഗാന്ധിജിയെ അറിയിച്ചു. തുടർന്ന് 1947 സ്പെ്റ്റംബര്‍ 17ന് ഗാന്ധിജി ഡെല്‍ഹിയിലെ ഒരു ആര്‍.എസ്.എസ്. ശാഖ സന്ദര്‍ശിയ്ക്കുകയും, ജാതിരഹിതമായി ഹിന്ദുക്കൾ ഒന്ന് ചേർന്നതിനെ ശ്ലാഖിയ്ക്കുകയും ചെയ്തു.
പാകിസ്താനിലെയും (വടക്ക് - കിഴക്ക്) അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കളും സിഖുകാരും സ്വതന്ത്ര ഇന്ത്യയുടെ അവകാശികൾ തന്നെയാണെന്നും അവർ എപ്പോൾ ആഗ്രഹിക്കുന്നുവോ അപ്പോൾ ഇന്ത്യയിൽ അവർക്ക് ഇടം നൽകേണ്ടത് നമ്മുടെ കടമയാണെന്നും ഒരു കുറ്റസമ്മതം പോലെ മഹാത്മാവ് പ്രസ്താവിച്ചു പക്ഷെ അതൊന്നും അക്രമത്തിൻ്റെ ഇരകൾക്ക് സമാധാനിയ്ക്കാൻ പോന്ന വരികളായിരുന്നില്ല.
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള എതിര്‍പ്പിനെക്കാള്‍ അദ്ദേഹത്തിൻ്റെ മുസ്‌ലിം പ്രീണന നയത്തോട് എതിർപ്പുള്ള വലിയൊരു പറ്റം യുവാക്കൾ ഇന്ത്യയിൽ ഉയർന്നു വന്നിരുന്നു. ഗാന്ധിജിയുടെ പരിപൂര്‍ണ്ണമായ അഹിംസാ വാദം മറ്റു മതങ്ങളുടെ ആക്രമണത്തെ തടയുവാന്‍ ഹിന്ദുക്കളെ അപ്രാപ്‌തരാക്കിയെന്ന ബോദ്ധ്യം അവരെ നയിച്ചു. ഇങ്ങനെയുള്ള സമാന ചിന്താഗതിക്കാർ വടക്കേ ഇന്ത്യയിൽ ഏറിവന്നു.
ഗാന്ധിജി തൻ്റെ ലക്ഷ്യം നേടാന്‍ ഉപവാസവും പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചപ്പോള്‍ അസംതൃപ്തരായ ഹിന്ദു യുവജനങ്ങൾ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൂനയിലും ഡല്‍ഹിയിലും പഞ്ചഗനിയിലും ഇത്തരം പ്രകടനങ്ങള്‍ നടന്നു.
നാഥുറാം ഗോഡ്‌സെ, നാരായൺ ആപ്‌തെ മുതലായ ഹിന്ദു യുവാക്കൾ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ സഭകള്‍ നടത്തുവാന്‍ വിഘാതം സൃഷ്‌ടിക്കുന്ന രീതിയില്‍ പ്രകടനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഗാന്ധിജിയെയും സുഹ്രവർദ്ദിയെയും എതിര്‍ക്കുന്ന മുദ്രാവാക്യങ്ങളുമായി ഭാംഗിയിലെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ആപ്‌തയും കുറെ ഹിന്ദു അഭയാര്‍ഥികളും ചേര്‍ന്ന് പ്രകടനം നടത്തി.
പ്രകടനം അക്രമ രഹിതമായിരുന്നിട്ടും അതിനെ അരാജകത്വ നടപടിയായി വിശേഷിപ്പിച്ചു കൊണ്ട് വീരസവര്‍ക്കര്‍ ഈ സംഭവത്തെ അപലപിച്ചു. കോണ്‍ഗ്രസ്സുകാര്‍ മറ്റു പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നത് എപ്രകാരം ഞാന്‍ എതിര്‍ക്കുന്നുവോ അതു പോലെ ഈ പ്രവര്‍ത്തിയേയും എതിര്‍ക്കുകയാണ് എന്ന് സവര്‍ക്കര്‍ പറഞ്ഞു. ഗാന്ധിജി ഹിന്ദു വിരുദ്ധ പ്രവര്‍ത്തനം യോഗങ്ങളിലൂടെ നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുവാന്‍ യോഗങ്ങളാണ് നടത്തേണ്ടതെന്നും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ താന്‍ അനുകൂലിക്കില്ലെന്നും സവര്‍ക്കര്‍ പറഞ്ഞു.
എന്നാൽ എരിതീയിൽ എണ്ണയൊഴിയ്ക്കുന്നതു പോലെ ഡല്‍ഹിയിലെ ഭാംഗി കോളനിയിലെ ക്ഷേത്രത്തില്‍ ഹിന്ദുക്കളുടെ എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെ ഗാന്ധിജി ഖുറാന്‍ പാരായണം ആരംഭിച്ചു. പക്ഷേ, മുസ്ലിം ദേവാലയത്തില്‍ ഭഗവത്‌ഗീത വായിക്കുവാന്‍ ഗാന്ധിജി ധൈര്യപ്പെട്ടില്ല. അങ്ങനെ ചെയ്‌താല്‍ ഉണ്ടാകുന്ന മുസ്ലിം രോക്ഷം ഗാന്ധിജിയ്‌ക്ക് അറിയാമായിരുന്നു.
പക്ഷേ, ഹിന്ദുവിൻ്റെ വികാരങ്ങള്‍ അദ്ദേഹം ചവുട്ടിത്തേയ്‌ക്കുന്നു എന്ന ധാരണ ഹൈന്ദവ യുവാക്കൾക്കിടയിൽ ശക്തമായി. ഹൈന്ദവർ ഇത്തരം വിഷയങ്ങളിൽ സഹിഷ്ണുക്കളായതാണ് ഈ ദുരിതപർവങ്ങൾ ഉണ്ടാകാൻ കാരണമെന്നും, ഹൈന്ദവരെപ്പറ്റിയുള്ള ഗാന്ധിജിയുടെ ധാരണകൾ മാറ്റി മറിച്ചാൽ മാത്രമേ ഹിന്ദുകൾക്ക് നീതി കിട്ടുകയുള്ളു എന്നൊക്കെ ചിന്തിയ്ക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവർ എത്തിച്ചേരാൻ നിർബന്ധിതരായി. ഈ അപമാനത്തെ ചെറുക്കുവാന്‍ അസഹിഷ്‌ണുവാകാന്‍ കഴിയുമെന്ന് കാട്ടിക്കൊടുക്കണമെന്നും മറ്റും ഹിന്ദു യുവാക്കൾ തീരുമാനിക്കുന്ന ഘട്ടം സമാഗതമായി.
തുടരും......
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us