തമിഴ്‌നാട്ടിൽ പെട്രോളിന് വിലകുറച്ചിട്ടില്ല ! ആ വാർത്ത തെറ്റാണ് !

New Update

publive-image

തമിഴ്‌നാട്ടിൽ പെട്രോൾ ഞായറാഴ്ച രാത്രിമുതൽ 65 രൂപയാക്കി എന്ന തരത്തിൽ സൺ ന്യൂസ് വാർത്തയായി കേരളമൊട്ടാകെ പ്രചരിക്കുന്നത് തീർത്തും വ്യാജമാണ്. തമിഴ് നാട്ടിൽ ഇപ്പോൾ പെട്രോൾവില ഏകദേശം 102 രൂപ ശരാശരിയാണ്. ചെന്നൈ നഗരത്തിൽ 99.80 രൂപയാണ് ലിറ്ററിന്.

Advertisment

തമിഴ്‌നാട് സർക്കാർ സംസ്ഥാനനികുതി എടുത്തുകളഞ്ഞെന്നും അതുമൂലം സംസ്ഥാനത്ത് പെട്രോൾ വില ഇനിമുതൽ 65 രൂപയായിരിക്കുമെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം സത്യവിരുദ്ധമാണ്‌.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ തമിഴ്‌നാട് മൂന്നു രൂപ വീതം ഇന്ധനവില കുറച്ചിരുന്നു. അത് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിയില്ലെന്നും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനാൽ തമിഴ്‌നാട്ടിലെ പെട്രോള്‍ വില 65 രൂപയാക്കി കുറച്ചെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ഇതു സംബന്ധിച്ച് സൺ ന്യൂസിൻ്റെ പേരിൽ പ്രചരിക്കുന്ന ചിത്രവും വ്യാജമായി നിര്‍മിച്ചതാണ്.

voices
Advertisment