/sathyam/media/post_attachments/H1YvZZrkYrfjlinh6IsJ.jpg)
ഇസ്ലാമിക് സ്റ്റേറ്റ് മോഡലിൽ ഭീകരർ ആളുകളുടെ പേരുചോദിച്ച് മുസ്‌ലിം അല്ലെന്ന് ബോധ്യമായ ശേഷമാണ് ഈ അരുംകൊലകൾ നടത്തിയത്. മരണപ്പെട്ട രണ്ടുപേരും കശ്മീരിലെ ന്യൂനപക്ഷവിഭാഗക്കാരായ അദ്ധ്യാപകരായിരുന്നു.
/sathyam/media/post_attachments/HZ464vDfggGp1gSsozVM.jpg)
തീവ്രവാദികൾ കരുതിത്തന്നെയാണ്. കാശ്മീരി പണ്ഡിറ്റുകളെയും അന്യമതസ്ഥരെയും കാശ്മീരിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
/sathyam/media/post_attachments/hYqCe5QdeNqfDtoJdYGD.jpg)
രണ്ടു തീവ്രവാദികൾ ഇന്ന് രാവിലെ 11 മണിക്ക് കശ്മീരിലെ ഈദ്ഗാഹ് ബോയ്‌സ് ഹൈസ്‌കൂളിലെ കോൺ ഫറൻസ് ഹാളിലേക്ക് കടന്നുചെന്നു. അപ്പോൾ അവിടെ അടുത്തു നടക്കാൻ പോകുന്ന പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യറെടുപ്പുകൾക്കായുള്ള മീറ്റിങ് നടക്കുകയായിരുന്നു. ആകെ 18 അദ്ധ്യാപകരാണ് മീറ്റിങ്ങിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ ശ്രീമതി സുപീന്ദർ കൗറിന്റെ അദ്ധ്യക്ഷതയിലായിരുന്നു മീറ്റിങ്.
/sathyam/media/post_attachments/zKHMNuJBHCm04MDaZPNj.jpg)
ഭീകരർ എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു.ഓരോരുത്തരോടും പേരുകൾ ചോദിച്ചു. അതോടൊപ്പം അവരുടെ ഐ.ഡി യും പരിശോധിച്ചു. 16 അദ്ധ്യാപകർ മുസ്ലീങ്ങളായിരുന്നു. മറ്റുള്ള രണ്ടുപേരിൽ ഒരാൾ സിഖ് മതസ്ഥയും സ്‌കൂൾ പ്രിൻസിപ്പലുമായിരുന്ന സുപീന്ദർ കൗറും മറ്റൊരാൾ കാശ്മീരി പണ്ഡിറ്റ് ആയ അദ്ധ്യാപകൻ ദീപക് ചന്ദുമായിരുന്നു.
/sathyam/media/post_attachments/eq0frlGiornJgsgFCsw2.jpg)
ഇവർ രണ്ടുപേരെയും ഭീകരർ ഹാളിൽനിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ടുവരുകയും വെളിയിൽ കൊണ്ടു വന്നശേഷം ഇരുവരെയും വെടിവച്ചു കൊല്ലുകയുമായിരുന്നു. അതിനുശേഷം ഭീകരർ കടന്നുകളഞ്ഞു.
/sathyam/media/post_attachments/QORgsKsKevnHPA7anbqp.jpg)
അതിദാരുണമായ ഈ സംഭവം കശ്മീർ താഴ്വരയെത്തന്നെ അക്ഷരാർത്ഥത്തിൽ നടുക്കിക്കളഞ്ഞു. ഭീകരർ താഴ്വരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും മുസ്‌ലിം മതവിഭാഗത്തെ അപമാനിക്കാനുമാണ് ഈ കൃത്യങ്ങൾ നടത്തിയതെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിമാരായ മുഫ്‌തി മുഹമ്മദ് സെയ്യദും ഉമർ അബ്ദുള്ളയും അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/GqESBOO4eUdUZToJJ11T.jpg)
രണ്ടുദിവസം മുൻപാണ് ശ്രീനഗറിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന കാശ്മീരി പണ്ഡിറ്റിനെയും തെരുവ് കച്ചവടക്കാരനായ ഒരു ബീഹാർ സ്വാദേശിയെയും ഭീകരർ വെടിവച്ചുകൊന്നത്. ഇന്നത്തെ സംഭവത്തോടെ കശ്മീരിലെ ആയിരക്കണക്കിനുവരുന്ന കാശ്മീരി പണ്ഡിറ്റുകളും മറ്റു മതസ്ഥരും തീർത്തും ഭീതിയിലാണ്.