Advertisment

കാശ്മീരിൽ കഴിഞ്ഞ ദിവസം രണ്ടുപേരെക്കൂടി ഭീകരർ വധിച്ചു ! വധശ്രമത്തിൽ നിന്നും മരക്ഷപെട്ട മറ്റൊരു വ്യക്തി ആശുപത്രിയില്‍...

New Update

publive-image

Advertisment

കശ്മീരിലെ കുൽഗാവിലുള്ള 'ലാറൻ ഗഞ്ചിപ്പോര' യിൽ ബീഹാർ സ്വാദേശികളായ മൂന്നു തൊഴിലാളി കളെയാണ് ഭീകരർ വെടിവച്ചത്. അതിൽ രാജ ഋഷിദേവ്, ജോഗിന്ദർ ഋഷിദേവ് എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടിയേറ്റ മൂന്നാമൻ ഋഷിദേവ് അനന്തനാഗ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

publive-image

ഇവരുടെ വീടിനുള്ളിൽ കടന്നുചെന്ന ഭീകരർ അവിടെയുണ്ടായിരുന്ന 4 പേരുടെയും ഐഡി പരിശോധിച്ച ശേഷം ഹിന്ദുക്കളായ മൂന്നു പേരുടെയും തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നാലാമൻ മുഹമ്മദ് ജുൽഫിക്കർ എന്ന വ്യക്തിയെ ഭീകരർ വെറുതെ വിട്ടു. അയാളിപ്പോൾ ഋഷിദേവിനൊപ്പം ആശുപത്രിയിൽ കൂട്ടിനുണ്ട്.

publive-image

കാശ്മീരിലെ പണ്ഡിറ്റുകളും ഇതരസംസ്ഥാനതൊഴിലാളികളും അസുരക്ഷിതരും ഭയചകിതരുമാണെങ്കിലും. അവിടെനിന്നും പലായനം ചെയ്യാൻ അവർ ഭയപ്പെടുന്നു. കാരണം ആക്രമണം എവിടെവച്ച് എപ്പോഴുണ്ടാകും എന്നതിന് ഉറപ്പൊന്നുമില്ല. ഭീകരർ അവർക്കു ലഭിച്ചിരിക്കുന്ന 200 എന്ന ടാർജറ്റ് തികയ്ക്കാനുള്ള പുറപ്പാടിലാണെന്നു വേണം അനുമാനിക്കാൻ.

publive-image

അതിനിടെ ബംഗ്ളാദേശിൽ ഇന്നലെ രണ്ടു ഹിന്ദുക്കളെക്കൂടി അക്രമികൾ വധിച്ചു. പീർഗംച്ച് ,രാംനാഥ്‌ പൂർ ജില്ലകളിൽ 65 ൽ അധികം ഹിന്ദു വീടുകൾ അഗ്നിക്കിരയാക്കി. അക്രമികൾ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഭീഷണി അവഗണിച്ച് പല സ്ഥലങ്ങളിലും പ്രകടനങ്ങളും അക്രമങ്ങളും നടത്തുകയാണ്.

publive-image

ജമായത്ത് എ ഇസ്ലാമി, ഇസ്ലാമിക് സ്റ്റുഡന്റ് വിംഗ് എന്നീ സംഘടനകളാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.ബംഗ്ളാദേശിലെ 16.5 കോടി വരുന്ന ആകെ ജനസംഖ്യയുടെ 10 % മാത്രമാണ് ഹിന്ദുക്കൾ.

" Down with the enemies of the Islam”, “Hang the culprits ” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആൾക്കൂട്ടം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബംഗ്ലാദേശിൽ വ്യാപകമായി അക്രമം അരങ്ങേറുകയാണ്. സൈന്യത്തെ രാജ്യവ്യാപകമായി വിന്യസിച്ചിട്ടുണ്ടെങ്കിലും റബർ ബുള്ളറ്റ് പ്രയോഗിക്കാൻ മാത്രമാണ് അവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

publive-image

ഈ ആക്രമണങ്ങളെല്ലാം പ്രീ പ്ലാൻ അനുസരിച്ചുള്ളവയാണെന്നും കുറ്റവാളികൾക്ക് മാപ്പില്ലെന്നും ബംഗ്ളാ ദേശ് ആഭ്യന്തരമന്ത്രി അസദ് ജമാൻ ഖാൻ പറഞ്ഞു. ബംഗ്ളദേശ് ഒരു ഇസ്ലാമിക രാജ്യമല്ലെന്നും മതേതര ത്വമാണ് തങ്ങൾ പിന്തുടരുന്നതെന്നും വാർത്താവിതരണ വകുപ്പുമന്ത്രി മുറാദ് ഹസൻ വാർത്താലേഖകരോട് പറഞ്ഞു. അടുത്തുതന്നെ ബംഗ്ളാദേശ് ഒരു സമ്പൂർണ്ണ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ബിൽ പാർലമെന്റിൽ പാസ്സാക്കുമെന്നും അദ്ദേഹം അറിയിച്ചു.

publive-image

മതന്യൂനപക്ഷങ്ങൾക്ക് നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ബംഗ്ളാദേശിലെ ഹിന്ദു,ക്രിസ്ത്യൻ,ബുദ്ധ മതസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം 22 ന് ബംഗ്ളാദേശ് പാർലമെന്റിനുമുന്നിൽ ധർണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

voices
Advertisment