/sathyam/media/post_attachments/OGWLpGjHBp6FfuLHarBJ.jpg)
ഒരാഴ്ചയായി കാൺപൂർ പോലീസ് ഈ പൂച്ചയ്ക്കായുള്ള അന്വേഷണത്തിലാണ്. ഇത് വെറും സാധാരാണ പൂച്ചയല്ല. ലോകത്തെ 10 തരത്തിലുള്ള അഴകാർന്ന വിലയേറിയ പൂച്ചകളുടെ ഗണത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയാണ് കാണാതായിരിക്കുന്നത്.
40,000 രൂപ വിലവരുന്ന ഇത്തരം പേർഷ്യൻ പൂച്ചയുടെ കുഞ്ഞുങ്ങൾക്ക് 15,000 രൂപ വിലയുണ്ട്. മനോഹരമായ വലിയ രോമങ്ങളും വട്ടമുഖവും തടിച്ച ശരീരവും തിളങ്ങുന്ന കണ്ണുകളുമാണ് പേർഷ്യൻ പൂച്ചകളുടെ മുഖമുദ്ര.
/sathyam/media/post_attachments/c1cZL2xIXKB5JSYlcb4F.jpg)
കാൺപൂരിലെ ചകേരി ഡിഫൻസ് കോളനിയിൽ താമസിക്കുന്ന ശ്രീമതി ജനേബ് അഹമ്മദിന്റെ വകയാണ് കാണാതായ പൂച്ച. 30,000 രൂപയ്ക്കു രണ്ടുവർഷം മുന്പാണ് അവരതിനെ വാങ്ങിയത്. ഇപ്പോഴിതിന് 40000 രൂപ വില വരും. പൂച്ചയെ ആരോ മോഷ്ടിച്ചുകൊണ്ടുപോയതാണെന്നും സംശയമുള്ളവരുടെ പേരുകൾ നൽകിയിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുന്നുവെന്നുമാണ് ചാകേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മധുർ മിശ്ര അറിയിച്ചത്.
ഈ വിഭാഗത്തിൽപ്പെട്ട പ്രായമായ ഒരു പൂച്ചയ്ക്ക് 3 ലക്ഷം രൂപ വരെ വിലയുണ്ടത്രേ. പൂച്ചയുടെ ചിത്രങ്ങളും വീഡിയോകളും ശ്രീമതി ജനേബ് അഹമ്മദ് സമൂഹമാധ്യമങ്ങളിലും ഷെയർ ചെയ്തിട്ടുണ്ട്. പൂച്ചയെ കണ്ടുകിട്ടാൻ സഹായിക്കുന്നവർക്ക് ഉചിതമായ സമ്മാനം നൽകുമെന്നും അവർ പ്രഖ്യാപിച്ചു.