മഞ്ഞുവീഴ്ചയിൽ കാശ്മീർ ആപ്പിൾ നിലംപൊത്തുന്നു..!

New Update

publive-image

നാവിൽ കൊതുയൂറുന്ന കശ്മീർ ആപ്പിൾ ലോകപ്രസിദ്ധമാണ്. ഇപ്പോൾ വലിയ മഞ്ഞുവീഴ്ചയാണ് കാശ്മീരിൽ അനുഭവപ്പെടുന്നത്. ആപ്പിൾ കർഷകർക്ക് വൻ നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. മൂപ്പെത്താത്ത ആപ്പി ളുകൾ മഞ്ഞുവീഴ്ചയിൽ നിലംപൊത്തുകയാണ്. ചില്ലകൾ ഒടിഞ്ഞുവീഴുകയും ചില മരങ്ങൾ കടപുഴകി നിലം പൊത്തുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

ഇത്തവണ കശ്മീരിലെ ആപ്പിൾ ഉദ്പാദനത്തിന് 40 % വരെയുള്ള നഷ്ടം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പല കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണ് ആപ്പിൾ കൃഷി. ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കാശ്മീരിൽ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ അതിരൂക്ഷമായ മഞ്ഞുവീഴ്ച്ചയാണ്‌ അനുഭവപ്പെടുന്നതും.

publive-image

കാശ്മീരിൽ ഒരു വർഷം 20 -22 ലക്ഷം മെട്രിക്ക് ടൺ ആപ്പിളാണ് ഒരു കൊല്ലത്തെ ശരാശരി ഉത്പാദ നക്കണക്ക്.ഇക്കൊല്ലം ഇതുവരെയുള്ള അനുമാനം വച്ച് 17 -18 ലക്ഷം മെട്രിക്ക് ടൺ ലഭിക്കുമെന്ന പ്രതീക്ഷയാണ് കശ്മീർ വാലി ഫ്രൂട്ട് ഗ്രോവേഴ്‌സ് കം ഡീലേഴ്‌സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.

Advertisment