Advertisment

കുറ്റകൃത്യങ്ങൾ നടത്തിയവരെ തെളിവു സഹിതം ശിക്ഷിക്കണം. എന്നാൽ പേരിനുവേണ്ടി വ്യാജ തെളിവുകൾ നിരത്തുന്ന അന്വേഷണ ഏജൻസികൾ രാജ്യത്ത് ഭാരമാണ്... ശാപമാണ്. യുഎപിഎ ദുരുപയോഗം ചെയ്യരുത്... (ലേഖനം)

New Update

-അസീസ് മാസ്റ്റര്‍

Advertisment

publive-image

രാജ്യദ്രോഹം എന്നത് രാജ്യത്തെ ഏറ്റവും വലിയ കുറ്റമാണ്. ഒരു പ്രതിയുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ അതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു വലിയ ഉത്തരവാദിത്വമുണ്ട്. അന്വേഷണം നടത്തി ശരിക്കും ബോധ്യപ്പെട്ടാൽ മാത്രമേ യുഎപിഎ ചുമത്താവൂ. സമീപകാലത്ത് യുഎപിഎ ചുമത്തുന്നതിൽ പലയിടത്തും പാളിച്ചകൾ പറ്റിയിട്ടുണ്ട്. - നിയമവിദഗ്ദ്ധന്‍ അഡ്വ. നിരീഷ് മാത്യുവിൻ്റെ വാക്കുകളാണിത്.

പന്തീരാങ്കാവ് മാവോവാദി കേസിൽ പ്രതികൾക്കു ജാമ്യം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ എൻഐഎയെ പ്രതിരോധത്തിലാക്കുമ്പോൾ ഈ വാക്കുകൾക്ക് പ്രസക്തി ഏറെയുണ്ട്.

തീവ്രവാദ സംഘടനകൾക്കുള്ള കേവലപിന്തുണയുടെ പേരിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ (യുഎപിഎ) നിയമത്തിന്റെ : 38, 39 വകുപ്പുകൾ ചുമത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞത് രാജ്യത്തെ പല കേസുകളെയും സാരമായി ബാധിക്കുന്നതാണ്. നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്തു കേസിന്റെ വിചാരണയെയും നിരീക്ഷണം വലിയതോതിൽ സ്വാധീനിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുമ്പോൾ പ്രത്യേകിച്ചും.

സമീപകാലത്ത് പല കേസുകളിലും എൻഐഎ അനാവശ്യമായി യുഎപിഎ ചുമത്തുന്നതായി ആരോപണമുണ്ടായിരുന്നു. പ്രതികൾക്കു ജാമ്യം നൽകുന്നത് തടയാനും കുറ്റപത്രം സമർപ്പിക്കുന്നതിൽ കൂടുതൽ സമയം ലഭിക്കാനുമാണ്  എൻഐഎ യുഎപിഎയെ ദുരുപയോഗം ചെയ്തതെന്ന് ആക്ഷേപിച്ചാൽ അതിലൊട്ടും അതിശയോക്തിയില്ല.

സാധാരണ കേസുകളിൽ അറസ്റ്റുനടന്ന് അറുപതോ തൊണ്ണൂറോ ദിവസത്തിനകമാണ് കോടതിയിൽ കുറ്റപത്രം നൽകേണ്ടതെങ്കിൽ യുഎപിഎ കേസുകൾക്ക് 180 ദിവസത്തെ സാവകാശം ലഭിക്കും എന്നത് കാര്യം.

സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന വാദത്തിനു ശക്തിപകരുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. തീവ്രവാദസംഘടനയുമായുള്ള കേവലബന്ധത്തിന്റെപേരിൽ 38, 39 വകുപ്പുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി സംഘടനയുമായുള്ള ബന്ധവും പിന്തുണയും ഭാവിയിൽ തീവ്രവാദപരിപാടികൾ വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെങ്കിൽ മാത്രമാണ് ഈ വകുപ്പുകൾ ചുമത്തേണ്ടതെന്നും പറഞ്ഞിരുന്നു.

കുറ്റകൃത്യങ്ങൾ നടത്തിയവരെ തെളിവു സഹിതം ശിക്ഷിക്കണം. എന്നാൽ പേരിനും മറ്റും വേണ്ടി വ്യാജ തെളിവുകൾ നിരത്തുന്ന അന്വേഷണ ഏജൻസികൾ രാജ്യത്ത് ഭാരമാണ്. ശാപമാണ്. കൃത്യമായ അന്വേഷണങ്ങളും ക്രമസമാധാന പരിപാലനവും നടത്തുന്ന നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ് !

voices
Advertisment