Advertisment

ഒക്ടോബർ 31 മുതൽ നവംബർ 2 വരെ മെക്സിക്കോയില്‍ നടക്കുന്ന ഫെസ്റ്റിവല്‍... The Day of the Dead അഥവാ മരണപ്പെട്ടവരുടെ ദിവസം !

New Update

publive-image

Advertisment

മെക്സിക്കോ സിറ്റിയിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന വലിയൊരാഘോഷമാണ് The Day of the Dead, മരണമടഞ്ഞ പൂർവ്വികരുടെ ഓർമ്മയ്ക്കായി നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ ആളുകൾ അസ്ഥി കൂടങ്ങളുടെയും ചിത്രശലഭങ്ങളുടെയും വേഷഭൂഷാദികളോടെ നടത്തപ്പെടുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്രയ്ക്ക് കത്രീന എന്നാണു പേര്.

publive-image

പരേഡിൽ ടൂറിസ്റ്റുകളും വിദേശികളും വരെ പങ്കെടുക്കാറുണ്ട്. നഗരവീഥികളിൽ പലയിടത്തും അസ്ഥി കൂടങ്ങളുടെ രൂപം സ്ഥാപിച്ചിരിക്കുന്നത്. അപരിചിതർക്ക് കൗതുകമാണ്. 2000 മാണ്ടുമുതലാണ് The Day of the Dead ഫെസ്റ്റിവൽ ആരംഭിച്ചത്.

publive-image

31 ഒക്ടോബർ മുതൽ നവംബർ 2 വരെ നടക്കുന്ന ഈ ഫെസ്റ്റിവലിൽ നവംബർ ഒന്നും രണ്ടുമാണ് പ്രാധാന്യ മുള്ളത്. നവംബർ 1 ന് മരണപ്പെട്ട കുഞ്ഞുങ്ങളെയും നവംബർ 2 ന് പ്രായമുള്ളവരെയും ഓർമ്മിക്കുന്നതാണ് ആഘോഷരീതികൾ. ഈ ദിവസങ്ങളിൽ മരിച്ചുപോയവരുടെ ആത്മാക്കൾ അവരുടെ ബന്ധുക്കൾക്കൊപ്പം ഒരു ദിവസം ഭൂമിയിലെത്തി വസിക്കുന്നു എന്നാണ് അവരുടെ സങ്കല്പം.

voices
Advertisment