Advertisment

പുനീത് രാജ്‌കുമാറിന്റെ മരണവും ജിംനേഷ്യത്തിലെ പിഴവുകളും !

New Update

publive-image

Advertisment

പുനീത് രാജ്‌കുമാർ

യുവാക്കൾ വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ജിമ്മിൽ പോയി അതികഠിനമായി എക്സർസൈസ് ചെയ്യുന്നവർ ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ അവരുടെ ജീവൻതന്നെ അപകടത്തിലായേക്കാം.

കന്നഡ സിനിമയിലെ യൂത്ത് ഐക്കൺ പുനീത് രാജ്‌കുമാറിന്റെ മരണം ജിമ്മിലെ പരിശീലനവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് നമുക്കുമുന്നിൽ ഉയർത്തുന്നത്. പുനീത് രാജ്‌കുമാർ ശാരീരികമായി വളരെ ഫിറ്റ് ആയ വ്യക്തിയെന്നാണറിയപ്പെട്ടിരുന്നത്.അത്തരം ആരോഗ്യവാനായ ഒരു വ്യക്തിക്ക് കേവലം 46 മത്തെ വയസ്സിൽ ഹാർട്ട് അറ്റാക്കിലൂടെ മരണം സംഭവിച്ചതിൽ ഏവരും സ്തബ്ധരാണ്‌.

ഇതേ തരത്തിൽ 2 മാസം മുൻപ് സെപറ്റംബർ 2 ന് ബോളിവുഡ് നടൻ സിദ്ധാർഥ്‌ ശുക്ല 40 മത്തെ വയസ്സിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് സർവ്വരെയും ഞെട്ടിച്ചിരുന്നു. പൂർണ്ണ ആരോഗ്യവാനും ശാരീരികമായി വളരെ ഫിറ്റുമായിരുന്നു സിദ്ധാർഥ്.

publive-image

സിദ്ധാർഥ് ശുക്ല

പുനീത് രാജ്‌കുമാറിന് ജിമ്മിൽ എക്സർസൈസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഉടൻതന്നെ കുടുംബഡോക്ടറും പ്രസിദ്ധ കാർഡിയോളജിസ്റ്റുമായ രാമണ്ണ റാവുവുമായി ബന്ധപ്പെട്ടു. അദ്ദേഹം പുനീത് രാജ്‌കുമാറിന്റെ നാഡിയും ബി.പിയും പരിശോധിച്ചത് രണ്ടും നോർമലായിരുന്നു. അമിതമായി പുനീത് വിയർക്കുന്നതുകണ്ട്‌ ചോദിച്ചപ്പോൾ ജിം ചെയ്യുമ്പോൾ താൻ അമിതമായി വിയർക്കാറുണ്ടെന്നായിരുന്നു മറുപടി.

ഡോക്ടർ ഉടൻതന്നെ പുനിതിന്റെ ഇസിജി എടുക്കുകയും എത്രയും വേഗം ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. വിക്രം ആശുപത്രിയിലെ കാർഡിയോളജിസ്‌റ്റും മലയാളിയുമായ രംഗനാഥൻ നായരുടെ അഭിപ്രായത്തിൽ പുനീതിന് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്നാണ്. രക്ഷപ്പെടുത്താനുള്ള ഒരു ശ്രമവും ഫലം കണ്ടില്ല.

കാർഡിയോ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നവർ ഭാരം ഉയർത്തുന്ന പരിശീലനം നടത്തുന്നത് വളരെ റിസ്‌ക്കാണത്രേ. കാരണം അമിതമായ സമ്മർദ്ദം മൂലം മാംസപേശികളിലുണ്ടാകുന്ന പിരിമുറുക്കം ഹൃദയത്തിന്റെ വാൽവുകളെ നേരിട്ടാണത്രേ ബാധിക്കുക.

2017 ൽ നടത്തപ്പെട്ട ഒരു സർവ്വേ പ്രകാരം 25 - 40 പ്രായത്തിനിടയിലുള്ള യുവാക്കളിൽ ഹാർട്ട് അറ്റാക്ക് 22 % വർദ്ധിച്ചിരിക്കുന്നു എന്നാണ് വെളിപ്പെട്ടത്. ഹാർട്ട് അറ്റാക് വരാനുള്ള കരണങ്ങളായ മദ്യപാനം, പുകവലി, കുടുംബ പാരമ്പര്യം, ഡയബറ്റിക്,ഹൈപ്പർ ടെൻഷൻ, ഹൈ കൊളസ്‌ട്രോൾ, ഹൃദയസംബന്ധമായ മറ്റസുഖങ്ങൾ ഒന്നുമില്ലാത്ത 2000 പേരിലാണ് ഈ സർവ്വേ നടത്തപ്പെട്ടത്.

ഇവിടെ പുനീത് രാജ്‌കുമാറിന്റെ മറ്റു രണ്ടു സഹോദരങ്ങൾക്കും (ശിവരാജ്‌കുമാർ, രാഘവേന്ദ്ര രാജ്‌കുമാർ) മുൻപ് ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട്. അവർ രണ്ടാൾക്കും ജിമ്മിൽ വച്ചാണ് അറ്റാക്ക് സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്.

publive-image

വിക്രം ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടിയ ആരാധകർ

ഇക്കാലത്ത് ജിമ്മിൽ പോയി മസിലുകൾ ബലപ്പെടുത്താനും സിക്സ് പാക്ക് ബോഡി രൂപപ്പെടുത്താനുമുള്ള ട്രെൻഡ് യുവാക്കളിൽ വ്യാപകമാണ്. ഇതിനായി പ്രോട്ടീൻ സപ്ലിമെന്റുകളും പ്രോട്ടീൻ ഷേക്കുകളും ധാരാളമായി അവർ കഴിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ചെയ്യുന്നത് ജിം ഇൻസ്ട്രക്ടറുടെ നിർദ്ദേശപ്രകാരമാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ നൽകാനുള്ള യോഗ്യത അവർക്കില്ല എന്നതാണ് വാസ്തവം.

പലരോടും സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. അത് ആരോഗ്യത്തിന് കൂടുതൽ ഹാനികരമാണ്. ബോഡി ആകർഷമാക്കാനുള്ള ഇത്തരം രീതികൾ കൂടുതൽ അപകടകരവുമാണ്.

ജിമ്മിൽ പോകുന്നവർ പ്രോട്ടീൻ സപ്ലിമെന്റുകൾ എടുക്കാൻ പാടുള്ളതല്ല. കായികതാരങ്ങളെപ്പോലെ ആഹാരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്ന ആഹാരരീതി ഒരു ഡോക്ടറുടെ അല്ലെങ്കിൽ ഡയറ്റിഷ്യന്റെ നിർദ്ദേശപ്രകാരമാണ് അവലംബിക്കേണ്ടത്.

publive-image

High intensity Exercise അതായത് അതികഠിനമായ എക്സർസൈസ് ചെയ്യുന്നവർ അതിനുമുൻപായി ഹൃദയ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. High intensity excercise വളരെ പെട്ടെന്നല്ല തുടങ്ങേണ്ടത്. ആദ്യം വാം അപ് എക്സര്‍സൈസ് ആണ് ചെയ്യേണ്ടത്. അതിനുശേഷം വേണം High intensity Exercise നടത്തേണ്ടത്. കാരണം വിഷയം ഹൃദയത്തിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതാണ്.

അതികഠിനമായ പരിശീലനം (High intensity Exercise) എല്ലാ ദിവസവും ചെയ്യാൻ പാടില്ല. ഒരു കൃത്യമായ ടൈം ടേബിൾ ഇതിനുണ്ടാകണം. ഇരുന്നു ജോലിചെയ്യുന്നവരും കഠിനാധ്വാനം ചെയ്യാത്തവരും എക്സർസൈസ് ചെയ്യുമ്പോൾ പെട്ടെന്ന് ക്ഷീണിതരാകുന്നെങ്കിൽ അവർക്ക് പലതരം ആരോഗ്യപരമായ ചെക്കപ്പുകൾ അനിവാര്യമാണ്. അതിനുശേഷം എക്സർസൈസിന് ഫിറ്റ് ആണെങ്കിൽ മാത്രമേ അത് തുടരാൻ പാടുള്ളു.

publive-image

മറ്റൊന്ന് എക്സർസൈസ് സമയദൈർഘ്യം വളരെ പ്രധാനമാണ്. ശരീരം ദൃഢമാക്കണമെന്ന ലക്ഷ്യത്തോടെ അധികനേരം High intensity Exercise ചെയുന്നത് ശരീരം ബലപ്പെടുന്നതോടൊപ്പം ഹൃദയം ദുർബലമാകാനും കാരണമായേക്കാം എന്നോർക്കണം.

ജിമ്മുകളിൽ ഡോക്ടർമാരുടെ സേവനം അനിവാര്യമാണെന്നാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. അടിയന്തരഘട്ടങ്ങളിൽ നിലച്ചുപോയ ഹൃദയം പുനരുജ്ജീവിപ്പിക്കാൻ അതിനുള്ള ഉപകരണങ്ങളുമായി (Defibrillators) അവർക്ക് ഉടനടി ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും.

വിക്രം ആശുപത്രിയിലെ ഡോകടർ മഞ്ജുനാഥിന്റെ അഭിപ്രായത്തിൽ ജിമ്മിൽ ഒരു ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിൽ പുനിത് രാജ്‌കുമാർ മരിക്കില്ലായിരുന്നു എന്നാണ്. ആശുപത്രിൽ അദ്ദേഹത്തെ 10 മിനിറ്റ് മുൻപ് എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാമായിരുന്നത്രേ. ഹൃദയം നിലച്ചുപോയിട്ടും സമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടവർ അനവധിയാണ്. അത്തരക്കാർ പിന്നീട് അനേക വർഷം ജീവിച്ചിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

voices
Advertisment