നാല് കൈകളും രണ്ട് ഉടലും രണ്ടു കാലുകളുമായി 2001 ൽ ഛത്തിസ്‌ഗഢിലെ ഖൗന്ദ ഗ്രാമത്തില്‍ ജനിച്ച ശിവനാഥ് - ശിവറാം സഹോദരന്മാർ ! അവർ യാത്രയായി... മരണം ദുരൂഹം !

New Update

publive-image

ഛത്തിസ്‌ഗഢിലെ ബലോദാബജാറിനടുത്തുള്ള ഖൗന്ദ ഗ്രാമത്തിലെ അത്ഭുതബാലന്മാരായിരുന്ന ശിവനാഥ് - ശിവറാം (20 വയസ്സ്) എന്നിവരെ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം ദുരൂഹമാണ്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് ഗ്രാമത്തിലെ സംസാരം. പോലീസ് അന്വേഷണം നടന്നുവരുന്നു.

Advertisment

publive-image

4 കൈകളും രണ്ട് ഉടലും രണ്ടു കാലുകളുമായി 2001 ൽ ജനിച്ച ശിവനാഥ് - ശിവറാം സഹോദരന്മാർക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ഒരു സ്‌കൂട്ടർ അടുത്തിടെ ഒരു എന്‍ജിഒ സമ്മാനിച്ചിരുന്നു. ഇതിലാണ് രണ്ടുപേരും സ്‌കൂളിൽ പോയിരുന്നത്. സ്‌കൂട്ടറിൽ പെട്രോളടിക്കാനായി പമ്പുകളിൽ ചെല്ലുമ്പോൾ ഇവരെക്കാണാനായി ആളുകൾ അവിടെ തടിച്ചുകൂടുമായിരുന്നു.

publive-image

എല്ലാ ജോലികളും ഇവർ സ്വയം ചെയ്യുമായിരുന്നു. കുളിക്കുന്നതും, കളിക്കുന്നതും, വസ്ത്രം ധരിക്കുന്നതും, ആഹാരം കഴിക്കുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഇരുവരെയും ഒരു ഓപ്പറേഷനിലൂടെ വേർതിരിക്കാനുള്ള ശ്രമവുമായി പല വിദേശ ഏജൻസികളും സമീപിച്ചെങ്കിലും ഇവർ വേർപിരിയാൻ തയ്യറായിരുന്നില്ല. മരിക്കും വരെ ഒന്നായി ജീവിക്കാനാണ് താൽപ്പര്യമെന്ന നിലപാടിൽ അവരുറച്ചുനിന്നു.

publive-image

മരണം എങ്ങനെ സംഭവിച്ചു ? എന്താണതിനുള്ള കാരണങ്ങൾ ? ആ രഹസ്യങ്ങൾ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഇരുവരുടെയും മരണത്തിൽ കുടുംബാംഗങ്ങളെക്കാൾ കൂടുതൽ ദുഖിക്കുന്നത് ആ ഗ്രാമവാസികളാണ്. കാരണം അത്രയ്ക്ക് പ്രിയങ്കരരായിരുന്നു രണ്ടാളും അവർക്കെല്ലാം.

voices
Advertisment