ഡെപ്യുട്ടി കളക്ടറുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ മോഷ്ടാവിന് കാര്യമായി പണമോ സ്വർണ്ണമോ ആഭരങ്ങളോ ഒന്നും കിട്ടിയില്ല. നിരാശനായ കള്ളൻ മടങ്ങുംമുമ്പ് എസ്‌ഡിഎമ്മിന്‍റെ ടേബിളിലെ പേനയും പേപ്പറുമെടുത്ത് അതിൽ എഴുതി "വീട്ടിൽ പണമില്ലെങ്കിൽ വീടിന് ലോക്കെന്തിനാണ് കളക്ടർ ?

New Update

publive-image

ഡെപ്യുട്ടി കളക്ടറുടെ (SDM) വീട്ടിൽ രാത്രി പൂട്ടുപൊളിച്ച് മോഷ്ടിക്കാൻ കയറിയ മോഷ്ടാവിന് കാര്യമായി പണമോ സ്വർണ്ണമോ ആഭരങ്ങളോ ഒന്നും കിട്ടിയില്ല. നിരാശനായ കള്ളൻ മടങ്ങുംമുമ്പ് എസ്‌ഡിഎമ്മിന്‍റെ ടേബിളിലെ പേനയും പേപ്പറുമെടുത്ത് അതിൽ എഴുതി:

Advertisment

"വീട്ടിൽ പണവും പണ്ടവുമൊന്നുമില്ലെങ്കിൽ പിന്നെന്തിനാണത്തിന്‌ കളക്ടർ വീടിനു പൂട്ട് ?" (കത്തിന് താഴെയായി ഒരു വ്യാജപേരും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്).

കത്ത് സെൻട്രൽ ടേബിളിൽ വച്ചിട്ടാണ് മോഷ്ടാവ് മടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഡെപ്യൂട്ടി കളക്ടർ സ്ഥലത്തില്ലാതിരുന്നതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആ തക്കം മുതലെടുത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം മടങ്ങിവന്നത്.

publive-image

മോഷ്ടാവ് എഴുതിയ കത്ത് 

മദ്ധ്യപ്രദേശിലെ ദേവാസ് ജില്ല എസ്‌ഡിഎം ത്രിലോചൻ ഗൗഡിന്റെ വസതിയിലാണ് കഴിഞ്ഞദിവസങ്ങളിൽ ഈ മോഷണം നടന്നത്. വസതിയിൽനിന്നും കേവലം 100 മീറ്റർ അകലെമാത്രമാണ് ദേവാസ് എസ് .പി യുടെ ബംഗ്ളാവ്.

30000 രൂപയും കുറച്ച് ആഭരണങ്ങളും നഷ്ടപ്പെട്ടതായി എസ്‌ഡിഎം, ദേവാസ് പോലീസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വളരെ പ്രൊഫഷണലായ മോഷ്ടാവാണ് ഇതിനുപിന്നിലെന്നും സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അന്വേഷണം നടക്കുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

voices
Advertisment