ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ മാത്രം പോരാ... ന്യൂ സിലാൻഡ് തോൽക്കുകയൂം വേണം !

New Update

publive-image

സെമിയിലെത്താൻ ഇന്ത്യക്കുമുന്നിൽ ഇതേയുള്ളൂ മാർഗ്ഗം. ഇന്ന് വൈകിട്ടുനടക്കുന്ന സ്കോട്ട്ലൻഡുമായുള്ള ഇന്ത്യയുടെ മൽസരം വലിയ അന്തരത്തിൽ ജയിച്ച് മികച്ച റൺറേറ്റ് കൈവരിക്കുന്നത് കൂടാതെ ന്യൂ സിലാൻഡ് അവരുടെ ഇനിയുള്ള രണ്ടു മത്സരങ്ങളിൽ ഒന്നെങ്കിലും തോറ്റാൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനലിലെത്താൻ കഴിയുകയുള്ളു. സ്കോട്ട്ലൻഡ് അത്ര മോശപ്പെട്ട ടീമല്ല. കഴിഞ്ഞ മത്സരത്തിൽ അവർ ന്യൂസിലൻഡിനെ വിറപ്പിച്ചു വിട്ടതാണ്.

Advertisment

ഇതുകൂടാതെ നവംബർ 8 ന് നമീബിയയുമായുള്ള മത്സരത്തിലും ഇന്ത്യക്ക് സ്വന്തം റൺറേറ്റ് ഉയർത്തിയേ മതിയാകുകയുള്ളു. അടുത്ത രണ്ടു മത്സരങ്ങൾ ന്യൂ സിലാൻഡ് തോൽക്കുമോ ? വിഷയം അതാണ്. അഫ്‌ഗാനിസ്ഥാനും, നമീബിയയുമായാണ് അവരുടെ ഇനിയുള്ള മത്സരങ്ങൾ.

ഏതായാലും ഇനിയുള്ള ഇന്ത്യയുടേയും ന്യൂസിലാൻഡിന്റെയും രണ്ടു മത്സരങ്ങളും ഇന്ത്യയുടെ സെമി സാദ്ധ്യതകൾക്കുള്ള നിർണ്ണായക ഘടകങ്ങളാണ്.

voices
Advertisment