ഇന്ത്യയിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലും കുറവാണ്. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ദിവസേന വ്യാപകമായി ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പല സ്ഥല ങ്ങളിലും അതിൻ്റെ പകുതിപോലും നടക്കുന്നില്ല ! കോവിഡ് ടെസ്റ്റ് ശരിയായി രാജ്യത്ത് നടക്കുന്നില്ല !

New Update

publive-image

കോവിഡ് ടെസ്റ്റ് ശരിയായി രാജ്യത്ത് നടക്കുന്നില്ല ! കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ ശരിയായ അളവിൽ നടക്കുന്നതേയില്ല. സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയിൽ ഇപ്പോൾ കോവിഡ് ബാധിതർ 13000 ത്തിൽ താഴെയാണ്. കുറച്ചുനാളുകളായി ഇതാണ് സ്ഥിതി. നമ്മൾ കരുതുന്നത് കോവിഡ് വിട്ടകലുന്നു എന്നാണ്. എന്നാൽ വാസ്തവം മറ്റൊന്നുതന്നെ. ഈ ധാരണയും അതനുസരിച്ചുള്ള അലംഭാവവും അപകടകരമായി മാറിയേക്കാം.

Advertisment

ഇന്ത്യയിലെ 691 ജില്ലകളിലും ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ത്തിലും കുറവാണ്. ഓർക്കണം കോവിഡ് രണ്ടാം തരംഗത്തിനുശേഷം ദിവസേന വ്യാപകമായി ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പല സ്ഥല ങ്ങളിലും അതിൻ്റെ പകുതിപോലും നടക്കുന്നില്ല.

കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ രാജ്യത്ത് ഒരു ദിവസം 19 -20 ലക്ഷം ടെസ്റ്റുകൾ നടന്ന സ്ഥലത്താണ് കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ടെസ്റ്റുകൾ വളരെ ഗണ്യമായി കുറഞ്ഞിരിക്കുന്നത്. 70 % ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 30 % ആന്റിജൻ ടെസ്റ്റുകളും നടന്ന സ്ഥലത്താണ് ഇപ്പോഴത് കേവലം 62 % ത്തിലും താഴെയായി കുറഞ്ഞിരിക്കുന്നത്. ഇത് വളരെ ഗൗരവതരമായ സ്ഥിതിതന്നെയാണ്.

എന്നാൽ കേരളത്തിൽ സ്ഥിതി വളരെ ഭിന്നമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോഴും വ്യാപകമായി ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഇപ്പോഴും 65 % ത്തിൽ കുറവ് ടെസ്റ്റുകൾ ഒരു ജില്ലയിലും ഇല്ല. അതുകൊണ്ടു തന്നെയാകാം കേരളത്തിൽ രോഗബാധിതർ ഇപ്പോഴും മുന്നിൽനിൽക്കുന്നത്.

ബീഹാറിലെ അവസ്ഥയാണ് ഏറ്റവും ദയനീയം. അവിടെ 38 ജില്ലകളിൽ ഒന്നിൽപ്പോലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ത്തിൽ കൂടുതലില്ല. കേവലം 10 ജില്ലകളിൽമാത്രമാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഇപ്പോൾ നാമമാത്രമായെങ്കിലും നടത്തപ്പെടുന്നത്.

voices
Advertisment