Advertisment

നൃത്ത സംവിധാനത്തിലെ വിസ്മയം പൊലിഞ്ഞു... ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കോറിയോഗ്രാഫര്‍ കൂള്‍ ജയന്ത് സുഹൃത്തും സംവിധായകനുമായ കെ.എസ്. ഹരിഹരന്റെ സ്മരണയിൽ... (ലേഖനം)

New Update

-കെ. എസ്. ഹരിഹരൻ

Advertisment

publive-image

പകരംവക്കാൻ കഴിയാത്ത പല അതുല്യ പ്രതിഭകളും അടുത്തിടെ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞു. ഒന്ന് ആലോചിക്കുമ്പോൾ ഓരോ പൊലിഞ്ഞു പോക്കും സമ്മാനിച്ച നഷ്ടം വളരെ വലുതാണ്. പലതും അവിശ്വസനീയവും നൊമ്പരപ്പെടുത്തുന്നതുമാണ്.

സിനിമയിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൂള്‍ ജയന്ത്. സുന്ദരന്‍ മാസ്റ്റര്‍, പ്രഭുദേവ തുടങ്ങിയവരുടെ കീഴില്‍ അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിൽ അദ്ദേഹത്തിന്റെ തുടക്കം. കെ.ടി. കുഞ്ഞുമോന്‍ നിര്‍മ്മിച്ച കാതല്‍ദേശം എന്ന ചിത്രത്തിലെ മുസ്തഫ മുസ്തഫ എന്ന ഗാനരംഗം കംപോസ് ചെയ്തുകൊണ്ടാണ് സ്വതന്ത്രനാകുന്നത്.

തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചലച്ചിത്രങ്ങള്‍ക്കുവേണ്ടി നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. പാലക്കാടും നെന്മാറ പരിസര പ്രദേശത്തുമായിരുന്നു ഞങ്ങളുടെ സിനിമ ചിത്രീകരണം. ഞങ്ങൾ പാലക്കാട്ടെ വയലോരങ്ങൾ, മലയോരങ്ങൾ, വഴിയോരങ്ങൾ. എന്നെന്നുമില്ലാത്ത കാറ്റുകൾ പാട്ടിനോടൊപ്പം തന്നെ ക്യാമറയിൽ പകർത്താൻ ടി.എസും തയ്യാറായി.

താരംതാനേ.തിരി താഴ്ത്തിയ നേരം... എൻ്റെ കിനാവിൻ്റെ തേരിൽ നീ മാത്രമായിരുന്നു... സഖി.... നീ മാത്രമായിരുന്നു... ഭാവഗായകൻ പി. ജയചന്ദ്രൻ പാടിയ മനോഹരമായ പ്രേമഗാനം. നായകൻ ഡോക്ടർ ഗിരീഷും, ആരാധ്യസായിയും. പ്രേമത്തേരിൽ ആടി അഭിനയിയ്ക്കുമ്പോൾ, പ്രതിനായകൻ പാലക്കാടൻ മലയോരക്കാറ്റ്. കുറച്ച് പ്രശ്നമുണ്ടാക്കി, ക്യാമറയും, സെറ്റിങ്ങും, ഓഡിയോ സപ്ളെയും,മറ്റു പിന്നണി പ്രവർത്തകരും ആടിയുലയാൻ തുടങ്ങി.

ചിലവരെ കാറ്റിടുത്ത് താഴെയുമിട്ടു. എങ്കിലും ഞങ്ങൾ ഷൂട്ടിങ്ങ് തുടർന്നു. ആ പ്രതിനായകൻ മലയോരക്കാറ്റിൻ്റെ ഓരോ താളവും ചടുലതയും, കിതപ്പും, മുടിയിട്ടുലച്ചിലും, മനോഹരമായി ടി.എസ് പകർത്തി തന്നു. പ്രേമഗാനത്തിൻ്റെ രാഗലയങ്ങളിലേയ്ക്ക് അതിനേയും, ആവാഹിച്ചെടുത്തു.

ഇതിനിടയിൽ, എന്നാടൊപ്പം താളലയഭാവ ചുവടുകൾ സെറ്റ് ചെയ്തിരുന്ന കൊറിയോഗ്രാഫർ കൂൾ ജയന്ത് സാർ, പ്രകൃതിയുടെ ആ അസുലഭ വരദാനക്കാറ്റിൽ നായികാനായകൻമാരെ, ഗന്ധർവ്വടെച്ചിൽ പാറി പറത്തി അഭിനയത്തിൻ്റെ പുതിയൊരു മാസ്മരിക ലോകം തുറന്നു തന്നിരുന്നു.

വശ്യമായ ഗ്രാമീണ ഭംഗിയിൽ,പ്രകൃതി തന്നെ ചടുലരംഗങ്ങൾ, പാട്ടിൽ കൂട്ടി ചേർക്കാൻ, വന്നതുപോലെയായിരുന്നു ആ, അനുഭവം.രാവിലെ തുടങ്ങിയ ആ പാട്ടിൻ്റെ ചിത്രീകരണം കഴിയുന്ന പിറ്റേദിവസം ഉച്ചവരെ,ഈ പ്രതിനായകൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

ഞങ്ങളോടൊപ്പം ചിത്രീകരണം കഴിയുന്നതുവരെ.ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും, ചില കുസൃതി കാണിച്ചും നടന്നിരുന്ന ആ പ്രേമഗാനത്തിലെ പ്രതിനായകനെ, പേക്കപ്പ് പറഞ്ഞ് യാത്രയയ്ക്കുവാൻ വളരെ വിഷമം തോന്നിയിരുന്നു. ഞങ്ങളുടെ ഡാൻസ് മാസ്റ്റർ, കൂൾ ജയന്ത് സാർ പറഞ്ഞതുപോലെ "ഹെ, ഹരിഹരസാർ യു.ആർ.ലക്കി ഇനഫ്‌.എ ഡിവൈൻ ടെച്ച് ആൾവയ്സ് വിത്ത് യു". പ്രിയസുഹൃത്തിന്റെ അകാല വിയോഗം ഞങ്ങളും സഹപ്രവർത്തകരും സ്വീകരിച്ചത് ഞെട്ടലോടെയാണ്. നൃത്ത സംവിധാനത്തിൽ വിസ്മയം തീര്‍ത്ത വ്യക്തിയായിരുന്നു.

voices
Advertisment