കാട്ടാനകളും മറ്റു വന്യമൃഗങ്ങളും വിളകൾ നശിപ്പിക്കുമ്പോൾ കണ്ണീരുമായി നോക്കിനിൽക്കുകയാണ് പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലെ കർഷകർ... ദുരിതക്കയത്തിൽ മലയോരത്തെ മനുഷ്യ ജീവിതം...

author-image
nidheesh kumar
New Update

publive-image

Advertisment

പാലക്കാട് ജില്ലയുടെ മലയോര മേഖലയിൽ പരിഹാരമില്ലാതെ തുടരുന്ന വന്യമൃഗശല്യത്തിനെതിരെ എല്ലാ കർഷകരും അതാത് പ്രദേശങ്ങളിലുള്ള സ്വതന്ത്ര കർഷക സംഘടനയിൽ ഉടൻ അണിചേരുക. ആന, പന്നി, കുരങ്ങു ശല്യം മൂലം വിദ്യാർത്ഥികൾക്ക് പഠിക്കാൻപോലും കഴിയാത്ത സാഹചര്യമാണ് പല പ്രദേശത്തുമുളളത്.

ഇനിയെങ്കിലും നമ്മൾ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോയില്ല എങ്കിൽ നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കാൻ സാധിക്കില്ല എന്ന് നാം തിരിച്ചറിയണം. കാരണം, ഉദ്യോഗസ്ഥ വർഗ്ത്തിന്റേയും ഭരണാധികാരികളുടേയും ഉദ്ദേശ ശുദ്ധി കർഷകരെ സംരക്ഷിക്കാനല്ല എന്ന് നമുക്ക് മനസ്സിലാകുന്നുണ്ടല്ലോ. ശക്തമായ സമരപരിപാടികൾ തുടങ്ങേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടിയേ തീരൂ.

കാട്ടാനകളും മറ്റു വന്യമൃഗങ്ങളും വിളകൾ നശിപ്പിക്കുമ്പോൾ കണ്ണീരുമായി നോക്കിനിൽക്കുകയാണ് മലയോരത്തെ കർഷകർ. ആനക്കൂട്ടത്തെ തടയാൻ ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇനിയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കാട്ടാനകൾ മാത്രമല്ല, കാട്ടുപന്നിയും മ്ലാവും മയിലും എല്ലാം ചേർന്ന് കർഷകന്റെ ജീവിതം തീരാദുരിതത്തിലാക്കുമ്പോഴും അധികൃതർ നോക്കിനിൽക്കുകയാണ്.

എത്രയെത്ര കുടുംബങ്ങൾ കണ്ണീരോടെയാണ് വീണ്ടും മലയോരത്ത് കഴിയുന്നത്. കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്ത് കൃഷിയിറക്കി കർഷകർക്ക്‌ എന്തു പ്രയോജനം?കാരണം എത്രതന്നെ നഷ്ടങ്ങളുണ്ടായാലും സഹായങ്ങൾ കർഷകർക്ക് അന്യമാണ്.

Advertisment