Advertisment

'ഒമൈക്രോൺ' പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേര്

New Update

publive-image

Advertisment

അത്യന്തം അപകടകാരിയായ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേരാണ് ഒമൈക്രോൺ.

ഡബ്ള്യു എച്ച് ഒ ലോകരാഷ്ട്രങ്ങൾക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വളരെവേഗം പടരുന്ന ഈ വകഭേദം വാക്സിൻ മൂലമുള്ള പ്രതിരോധ സുരക്ഷയെ ഭേദിക്കാൻ കഴിവുള്ളതാണ്.കൂടുതൽ കരുതലും ശ്രദ്ധയുമില്ലെങ്കിൽ അപകടമാണ്.

ആദ്യം നവമ്പർ 24 നു ദക്ഷിണാഫ്രിക്കയിലും പിന്നീട് ബോട്ട്സുവാന , ബെൽജിയം,ഹോംഗ്‌കോംഗ്, ഇസ്രായേൽ നമീബിയ, സിംബാബ്‌വെ, ലെസോതോ എന്നീ രാജ്യങ്ങളിലും ഇതിന്റെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടേക്കുള്ള വിമാനസർവീസുകൾ പല രാജ്യങ്ങളും നിർത്തലാക്കിയിട്ടുണ്ട്.

ഈ പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടരുന്നത് ആശങ്കയുണർത്തുന്നു എന്നാണ് ഐക്യരാഷ്ട്രസഭ ആരോഗ്യവകുപ്പധികൃതൽ അറിയിക്കുന്നത്.

ജാഗ്രതപാലിക്കുക , മുൻകരുതലുകൾ ശക്തമാക്കുക, കരുതലോടെ നീങ്ങുക, സുരക്ഷിതരായിരിക്കുക. ഇതാണ് ഇപ്പോൾ നൽകാനുള്ള സന്ദേശം.

Advertisment