വരുന്നു സൈക്ലോണ്‍ 'ജവാദ് ' ! ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് 4 ന് ആന്ധ്രാ, ഒഡീഷ തീരം കടക്കുമെന്ന് മുന്നറിയിപ്പ്

New Update

publive-image

ജവാദ് എന്ന് പേരിട്ട ഒരു ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിക്കുകയാണ്. ഇത് നാളെ കൂടുതൽ കരയോടടുക്കുമെന്നാണ് കരുതുന്നത്. 4 ന് 70 കിലോമീറ്റർ വരെ വേഗതയിൽ ആന്ധ്രാ, ഒഡീഷ തീരം കടക്കുമെന്നാണ് അനുമാനം. 4, 5 തീയതികളിൽ അതിശക്തമായ കാറ്റും, മഴയും ഉണ്ടാകാം. ഇതിനു മുന്നോടിയായി ആന്ധ്രാ, ഒഡീഷ വഴിയുള്ള 95 ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.

Advertisment

ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതുകൂടാതെ ചുഴലിക്കാറ്റ് വീശാൻ സാദ്ധ്യതയുള്ള മേഖലകളിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുമുണ്ട്. മൽസ്യബന്ധനം നിരോധിച്ചതുകൂടാതെ കടലോര മേഖല പരമാവധി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

ജവാദ് എന്ന പേര് ഈ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത് സൗദി അറേബ്യയാണ്. അറബിയിൽ ജവാദ് (Jawad) എന്നാൽ 'ദയാലു' എന്നാണർത്ഥം. ജാവാദ് എത്രത്തോളം ദയ കാട്ടും എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.

Advertisment