Advertisment

നഗരങ്ങളിൽ ഒരുക്കി വച്ചിരിക്കുന്ന ചതിക്കുഴികൾ ! മലയാളി പെൺകുട്ടികൾ കരുതിയിരിക്കുക... അഭിനയമോഹവും, മോഡലിങ്ങ് മോഹവും ഉള്ള പെൺകുട്ടികൾ വളരെ എളുപ്പം ഇവരുടെ വലയിൽ വീഴുന്നു. ഒരിക്കൽ പെട്ടു പോയാൽ പിന്നീട് രക്ഷപെടാൻ പറ്റില്ല. കാരണം പെൺകുട്ടികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല എന്നതാണ് - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

നാം വിചാരിച്ചിരുന്നതിനേക്കാൾ വലിയ വിപത്താണ് നേരിടാൻ പോകുന്നത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമേ പുറത്ത് വന്നിട്ടുള്ളു. കേരളത്തിലെ യുവത മയക്കുമരുന്നിന്റെ പിടിയിൽ അമരുന്ന ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

കൊച്ചിയിൽ തുടങ്ങിയ റെയ്ഡ് തിരുവനന്തപുരത്ത് പൂവാറിലേക്കും വ്യാപിച്ചിരിക്കുന്നു.

കോടികൾ മറിയുന്ന ബിസിനസ്സാണ് ഓരോ ദിവസവും നടക്കുന്നത്. എം.ഡി.എം.എ, ചരസ്, കഞ്ചാവ്, ഹാഷിഷ് തുടങ്ങി എല്ലാവിധ മയക്കുമരുന്നുകളും ഇവർക്ക് സുലഭമായി ലഭിക്കുന്നു.

കൊച്ചിയിൽ ഡി.ജെ പാർട്ടികൾ എന്ന രൂപത്തിൽ നടക്കുന്നതെല്ലാം മയക്കുമരുന്ന് പാർട്ടികൾ ആണ്.

അഭിനയമോഹവും, മോഡലിങ് മോഹവും ഉള്ള പെൺകുട്ടികൾ വളരെ എളുപ്പം ഇവരുടെ വലയിൽ വീഴുന്നു. ഒരിക്കൽ പെട്ടു പോയാൽ പിന്നീട് രക്ഷപെടാൻ പറ്റില്ല. കാരണം

പെൺകുട്ടികൾക്ക് പരാതിപ്പെടാൻ സാധിക്കില്ല എന്നതാണ്. പാർട്ടികളിൽ എത്തിയാൽ ഇവർ പെൺകുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് നൽകും.

മയക്കുമരുന്ന് ഉപയോഗിച്ചാൽ പോലും ശിക്ഷ കിട്ടുമെന്നിരിക്കെ പെൺകുട്ടികൾ പരാതിപ്പെടാൻ ധൈര്യപ്പെടില്ല. ജീവിതം കൈവിട്ട് പോയി എന്ന് മനസ്സിലാക്കുമ്പോഴേക്കും വൈകിയിരിക്കും.

സ്വന്തം മൊബൈൽ നമ്പർ വളരെ സൂക്ഷിച്ച് മാത്രം നൽകുക. കലാപരമായ കഴിവുകൾ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ മറ്റുള്ളവരിൽ എത്തിക്കുക.

നല്ല സിനിമ എടുക്കാൻ താൽപര്യമുള്ള സംവിധായകനും നിർമ്മാതാവും ഒരിക്കലും ഡി.ജെ. പാർട്ടികളിൽ പോയി അഭിനേതാക്കളെ തിരയില്ല. ലോക് ഡൗൺ കാലത്ത് പോലീസിന്റെ മൂക്കിന് താഴെയാണ് ഈ വ്യാപാരം തഴച്ച് വളർന്നത്. ഇപ്പോൾ പോലീസ് കാണിക്കുന്ന ശുഷ്ക്കാന്തി അന്ന് കാണിച്ചിരുന്നെങ്കിൽ അനവധി പെൺകുട്ടികൾ ദുരന്തങ്ങളിൽ പെടുമായിരുന്നില്ല.

മറ്റൊന്ന് ഭരണകർത്താക്കൾക്ക് ഇക്കാര്യത്തിൽ ഇച്ഛാശക്തി ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ പോലീസ് കൃത്യമായ നടപടികൾ എടുക്കൂ. കേരള സമൂഹത്തെ ഒരു അർബുദം പോലെ മയക്കുമരുന്ന് പിടികൂടിയിരിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഒരു തലമുറ തന്നെ നശിച്ച് പോകും.

യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കണം.

നിയമ നടപടിയോടൊപ്പം ബോധവൽക്കരണവും നടക്കണം. ജീവിതത്തിന്റെ വസന്തകാലം കൊഴിയിച്ചു കളയുന്ന വിനാശകാരിയായ ഈ ശത്രുവിനെ തോൽപിക്കാൻ എല്ലാവരും അണിനിരക്കട്ടെ എന്ന് മാത്രം പ്രത്യാശിക്കട്ടെ.

Advertisment