കേരളത്തിന്റെ സമാരാധ്യനായ ഗവർണർ എല്ലാ സർവകലാശാലകളുടേയും ചാൻസലര്‍ പദവി ഒഴിയാൻ തയ്യാറായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നു ! കാരണം സർവകലാശാലകളിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നു ! ഗവർണറുടെ സർജിക്കൽ സ്ട്രൈക്ക്... ഞെട്ടിത്തരിച്ച് പിണറായി ! - പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ഏത് പ്രശ്നം വന്നാലും വായ തുറക്കാതിരിക്കുന്നത് വലിയ മിടുക്ക് ഒന്നുമല്ല. ഇത് പിണറായി വിജയൻ മനസ്സിലാക്കണം. പാർട്ടി സമ്മേളനങ്ങളിൽ ഘോര ഘോരം പ്രസംഗിക്കുക എന്നതല്ല മുഖ്യമന്ത്രിയുടെ ജോലി എന്ന് പിണറായി മനസ്സിലാക്കണം. പെരിയാറിന്റെ കരയിൽ താമസിക്കുന്നവർ കരഞ്ഞ് പറഞ്ഞിട്ടും ഒരക്ഷരം മിണ്ടിയില്ല പിണറായി.

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി അപകടത്തിൽ മരിച്ചാലും ഇരട്ടച്ചങ്കന് ഒന്നുമില്ല. എന്നാൽ വഖഫ് നിയമന പ്രശ്നത്തിൽ മുസ്ലീം ലീഗിനെതിരെ വായ തുറക്കാൻ ഒരു പ്രശ്നവുമില്ല.
ഇതെല്ലാം വലിയ മിടുക്കായി കരുതുന്നെങ്കിൽ മിസ്റ്റർ പിണറായി താങ്കൾക്ക് തെറ്റിപ്പോയി.
കേരളത്തിന്റെ ഭരണ ചരിത്രത്തിലാദ്യമായി ഇതാ ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമാകുന്നു.
കേരളത്തിന്റെ സമാരാദ്ധ്യനായ ഗവർണർ എല്ലാ സർവകലാശാലകളുടേയും ചാൻസലർ പദവി ഒഴിയാൻ തയ്യാറായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നു. അദ്ദേഹത്തിന് ചാൻസ്‌ലർ പദവിയിൽ ഇരിക്കുവാൻ താല്പര്യമില്ല.

കാരണം സർവകലാശാലകളിൽ സർക്കാർ അനാവശ്യമായി ഇടപെടുന്നു എന്നതാണ്. സർവകലാശാലകൾ സ്വയം ഭരണ സ്ഥാപനങ്ങൾ ആണ്. സർക്കാരിന് സർവകലാശാലകളുടെ മേൽ നിയന്ത്രണമില്ല. സർവകലാശാലകൾ ഗവർണർക്ക് കീഴിലാണ്. ഗവർണരാണ് അതത് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും ചാൻസലർ. സർവകലാശാലകളുടെ ദൈനംദിന ഭരണം വൈസ് ചാൻസ്ലർ, രജിസ്ട്രാർ, പ്രോ. വൈസ് ചാൻസലർ, സിൻഡിക്കേറ്റ് എന്നിവർക്കാണ്. സർക്കാരിന് നേരിട്ട് യാതൊരു നിയന്ത്രണവുമില്ല.

2016ലെ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ പ്രഫ.സി.രവീന്ദ്രനാഥായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി. എന്നാൽ പിന്നീട് ഉന്നത വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും പ്രത്യേകം മന്ത്രിമാരുടെ കീഴിലാക്കി. തുടർന്ന് ഡോ.കെ.ടി.ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. ജലീൽ സർവകലാശാലകളുടെ ദൈനം ദിന ഭരണത്തിൽ കൈകടത്താൻ തുടങ്ങിയതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ ഓരോന്നായി ഉയർന്ന് വരാൻ തുടങ്ങി. കെ.ടി.ജലീൽ നടത്തിയ അദാലത്ത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എല്ലായിടത്തും പിണറായി ജലീലിനെ ന്യായീകരിച്ചു കൊണ്ടിരുന്നു.

അവസാനം ഗവർണ്ണർ മുമ്പാകെ ജലീലിന് വിശദീകരണം നൽകേണ്ടി വന്നു. പിന്നീട് സർവകലാശാലാ വകുപ്പുകളിൽ നടന്ന നിയമനങ്ങളിലും സർക്കാരും പാർട്ടിയും കൈകടത്തി. ഇതെല്ലാം ചാൻസ്ലർ കൂടിയായ ഗവർണ്ണരുടെ അതൃപ്തിക്ക് ഇടയാക്കി. പലതും അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിച്ചെങ്കിലും സർക്കാർ ചെവി കൊടുത്തില്ല. ഗവർണ്ണർ ചാൻസ്ലറായി ഇരുന്നാൽ മതി കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം എന്നായിരുന്നു സർക്കാർ നിലപാട്.

എന്നാൽ ഇത് വകവച്ചു കൊടുക്കാൻ ഇപ്പോഴത്തെ ഗവർണ്ണർ തയ്യാറായില്ല. സമൂഹ മദ്ധ്യത്തിൽ ഇറങ്ങി എല്ലാവരോടും സംവദിക്കുന്ന ഗവർണ്ണരാണ് ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയന്റെ നിയമ വിധേയമല്ലാത്ത നീക്കങ്ങളൊന്നും സമ്മതിച്ച് കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അപ്പോഴാണ് കണ്ണൂർ സർവകലാശാലാ വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ ഉള്ള ഫയൽ സർക്കാർ ഗവർണ്ണർക്ക് നൽകിയത്.

ഇത് അദ്ദേഹത്തിന് നീരസം ഉണ്ടാക്കി. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ അദ്ദേഹം ചാൻസ്ലർ പദവി ഒഴിയാൻ തയ്യാറായത്. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭൂതപൂർവമായ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ കേരളത്തിൽ ഒരു വകുപ്പിലും ഭരണം നടക്കന്നില്ല. തങ്ങളുടെ വകുപ്പിൽ നടക്കുന്ന ഒരു കാര്യങ്ങളിലും മന്ത്രിമാർക്ക് ഒരു നിയന്ത്രണവും ഇല്ല. കേരളത്തിൽ ഭരണമെന്നൊന്നില്ല.

കെ റെയിൽ കല്ലിടൽ വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാർ വൻ സംഘർഷത്തിലേക്ക് നീങ്ങുന്നു. പിണറായി സമസ്തയുടേയും ലീഗിന്റേയും പുറകേ നടക്കുന്നു. അദ്ദേഹത്തിന് ഭരണത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഇതിനിടയിലാണ് ഗവർണ്ണരുടെ സർജിക്കൽ സ്ട്രൈക്ക്. ഇതിൽ നിന്ന് ഊരുക അത്ര എളുപ്പമല്ല പിണറായി വിജയന്.

അതോടൊപ്പം മുഖ്യമന്ത്രിയടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷിന്റെ ഭാര്യക്ക് കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസറായി അനധികൃത നിയമനം നടത്തിയതും ഗവർണ്ണരെ ചൊടിപ്പിച്ചു.

Advertisment