ഹെലികോപ്റ്റർ ദുരന്തം; ഇൻഷൂറൻസ് തുകയില്‍ ഉന്നയിക്കപ്പെടുമായിരുന്ന സാങ്കേതിക പ്രശ്നം; 'യുണൈറ്റഡ് ഇന്ത്യ'യ്ക്ക് ബിഗ് സല്യൂട്ട്...

author-image
nidheesh kumar
New Update

publive-image

Advertisment

ഹെലികോപ്റ്റർ ദുരന്തം ഒരു വിദേശ ഇൻഷൂറൻസ് കമ്പനിയുടെ മുന്നിലെത്തിയിരുന്നെങ്കിൽ ഒരു പക്ഷെ സാങ്കേതിക പ്രശ്നം ഉന്നയിച്ച് അവർ ക്ലയിം നിരസിച്ചേനെ. കാരണം മോശം കാലാ സ്ഥയിൽ വ്യോമയാന സർവീസുകൾ നടത്തരുതെന്ന ഒരു അന്തർദേശീയ മാനദണ്ഡം നിലവിലുണ്ട്.

ദുരന്തം നടന്ന ദിവസത്തെ കുന്നൂരിലുള്ള കാലാവസ്ഥ മോശമായിരുന്നു എന്നും, ഇത് കരാർ ലംഘനമാണെന്നും പറഞ്ഞ് ഒരു തടസ്സവാദം വേണമെങ്കിൽ സ്വകാര്യ, വിദേശ കമ്പനികൾക്ക് ഉന്നയിക്കാം. പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്റ്ററിന് പറക്കൽ നടപടി നൽകിയവർ വെട്ടിലാവുകയും ചെയ്യും.

ദുരന്തം നടന്ന ദിവസത്തെ കാലാവസ്ഥ പ്രതികൂലമായിരുന്നു എന്നത് വ്യോമയാന സംവിധാനങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. കോടികൾ നഷ്ടപരിഹരം വരുന്ന ഒരു കേസ്സിൽ, എതിർ കക്ഷിയായ ഇൻഷൂറൻസ് കമ്പനി ഇത്തരം ഒരു കരാർ ലംഘന പ്രശ്നം കോടതിയിൽ ഉന്നയിച്ചാൽ അവരെ പഴി പറയാനാവില്ല.

പക്ഷെ, ഈ കേസ്സിൽ രാജ്യത്തെ മികച്ച പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി യാതൊരുവിധ ക്രമപ്രശ്നങ്ങളും ഉന്നയിക്കാതെ, അതിവേഗത്തിലാണ് ക്ലയിം സെറ്റിൽ ചെയ്തത്. ആ കമ്പനിക്ക് ഇന്ത്യാ മഹാരാജ്യത്തോടുള്ള പ്രതിബദ്ധത അവർ ഉത്തരവാദിത്വത്തോടെ ഭംഗിയായി നിർവ്വഹിച്ചു.

ഇതിലുള്ള രസകരമായ വസ്തുത എന്താണെന്നു വെച്ചാൽ, കേന്ദ്ര സർക്കാർ സ്വകാര്യ, വിദേശ ഇൻഷൂറൻസ് കമ്പനികൾക്ക് മുന്നിൽ ചുവന്ന പരവതാനി വിരിക്കുകയും പൊതുമേഖലാ ഇൻഷൂറൻസ് കമ്പനികളുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് അവർ വിവാദങ്ങൾക്കിട വരുത്താതെ രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്യം നിർവ്വഹിച്ചത് എന്നതാണ്.

രാജ്യത്തെ മികച്ച പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ 'യുണൈറ്റഡ് ഇന്ത്യ' തീർച്ചയായും ഇക്കാര്യത്തിൽ ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നുണ്ട്.

Advertisment