മഹാരാജാവിനുശേഷം ശേഷം ലക്ഷ്മിയും ടാറ്റാ കുടുംബത്തിലേക്ക്... 23 വർഷങ്ങൾക്കുശേഷം സൗന്ദര്യവർധക ഉത്പാദക ഗ്രൂപ്പായ ലാക്മെയും ടാറ്റായിലേക്ക് സന്നിവേശിക്കുന്നു...

New Update

publive-image

70 കൊല്ലത്തിനുശേഷം മഹാരാജ (എയർ ഇന്ത്യ) ടാറ്റക്ക് തിരികെലഭിച്ചതിനു പിന്നാലെ ഇതാ 23 വർഷങ്ങൾക്കുശേഷം സൗന്ദര്യവർധക ഉത്പാദക ഗ്രൂപ്പായ ലാക്മെ (Lakme) യും ടാറ്റായിലേക്ക് സന്നിവേശിക്കുകയാണ്.

Advertisment

publive-image

ഇപ്പോൾ ഹിന്ദിസ്ഥൻ യൂണിലിവറിന്റെ അധീനതയിലുള്ള ലാക്മെ 23 വർഷങ്ങൾക്കുമുൻപ് ടാറ്റ വിൽപ്പന നടത്തിയതാണ്. അന്ന് അതിൻ്റെ പേര് ലക്ഷ്മി (Lakshmi) എന്നായിരുന്നു. 1953 ലാണ് ടാറ്റ ഇന്ത്യയിലെ ആദ്യത്തെ കോസ്‌മെറ്റിക് കമ്പനിയായ ലക്ഷ്മി സ്ഥാപിക്കുന്നത്.

ലാക്മെ എന്ന സൗന്ദര്യത്തിന്റെ പ്രതീകമായ ഫ്രാൻസിസ് ഓപ്പറ പേരിന്റെ ഹിന്ദു വേർഷനാണ് ലക്ഷ്മി (ധനത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി) 1998 ൽ അവരിത് യൂണിലിവറിന് വിൽക്കുകയും ചെയ്തു.

publive-image

2025 ആകുമ്പോഴേക്കും ഭാരതത്തിന്റെ കോസ്മറ്റിക് ബസാർ 20 ബില്യൺ ഡോളറിലെത്തുമെന്ന കണക്കുകൂട്ടലാണ് ടാറ്റ ഈ ബിസിനസിലേക്ക് വീണ്ടും എത്തപ്പെടാനുള്ള കാരണം. ബ്യൂട്ടി പ്രൊഡക്ടുകളുടെ റീട്ടെയിൽ വ്യാപാരം വലിയൊരു ശ്രുംഖലയാക്കി മാറ്റാനാണ് ടാറ്റ പ്ലാൻ ചെയ്യുന്നത്.

Advertisment