New Update
Advertisment
യൂറോപ്യൻ രാജ്യങ്ങളിലെ പകുതി ജനസംഖ്യ ഒമിക്രോൺ ബാധിതരാകുമെന്ന് ഡബ്ല്യുഎച്ച്ഒ ഇന്നലെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 50 ലക്ഷം ജനസംഖ്യയുള്ള അന്‍യാങ് നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിൽനിന്നുള്ള പകുതി വിമാനസർവീസുകൾ ചൈന വെട്ടിച്ചുരു ക്കിയിട്ടുണ്ട്.
റഷ്യയിൽ ഒമിക്രോൺ കേസുകൾ വ്യാപിക്കുകയാണ്. ഇന്ന് വരെ 305 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇന്നലെ 1,68,063 പേർക്കാണ് കോവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത്. മകരസംക്രാന്തിയോടനുബന്ധിച്ച് ഈ വരുന്ന വെള്ളിയാഴ്ചയും ശനിയാഴ്ചയും കുറഞ്ഞത് 10 ലക്ഷം ആളുകൾ കൂട്ടത്തോടെ ഗംഗാസ്നാനത്തിന് പ്രയാഗ് രാജിൽ (അലഹബാദ്) എത്തുമെന്ന വാർത്ത ആശങ്കയുണർത്തുന്നതാണ്.