/sathyam/media/post_attachments/tpvMF5ondzqQkyN3qZ04.jpg)
എന്തൊരു ദുർ'വിധി'യാണിത്. കന്യാസ്ത്രീത്വത്തിൻെറ മാത്രമല്ല മുഴുവൻ സ്ത്രീത്വത്തിൻെറയും അഭിമാനബോധത്തിൻെറ തിരുമുഖത്തേക്കാണ് പുരോഹിത പുരുഷാധികാരവും മത- മതേതര ഇരുമ്പുലക്കകളുടെ ഫാഷിസ്റ്റ് നിയമവ്യവസ്ഥിതിയും ചേർന്ന് തൊഴിച്ചിരിക്കുന്നത്.
ഈ ആഘാതം അതിതീവ്രമാണ്. ഈ പ്രഹരത്തിൻെറ പ്രകമ്പനം ഓരോ സ്ത്രീയേയും വേട്ടയാടിക്കൊണ്ടിരിക്കും. വേട്ടക്കാർക്കായി സംവിധാനങ്ങൾ തീറെഴുതപ്പെടുമ്പോൾ അതിക്രങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്ക് നീതിയെക്കുറിച്ച നിരാശമാത്രം ബാക്കിയാക്കുന്ന വിധി.
മതേതര ഇന്ത്യയിലെ ബാബരി വിധിപോലെ അതിക്രമകാരിക്ക് പ്രതീക്ഷയും സന്തോഷവും അഭിമാനവും. തീറെഴുതിക്കൊടുക്കുന്ന കോടതിവിധി ഓരോ സ്ത്രീയേയും ജനാധിപത്യ നീതിവ്യവസ്ഥയിൽനിന്നും അപരവൽക്കരിക്കുന്നതാണ്.