Advertisment

മാറുന്ന ലോകത്ത് സ്മാർട്ട്‌ഫോണുകൾക്കായി പുതിയ മാനദണ്ഡം – സാംസംഗ് ഇലക്‌ട്രോണിക്‌സ് എംഎക്‌സ് ബിസിനസ് പ്രസിഡന്റും മേധാവിയുമായ ഡോ. ടി.എം റോ

New Update

publive-image

Advertisment

എനിക്ക് ചുറ്റും നോക്കുമ്പോൾ, ഇന്ന് നമ്മുടെ ലോകത്ത് എത്രമാത്രം പുതുമകൾ നിലനിൽക്കുന്നുവെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നിട്ടും ഞാൻ ഏറ്റവും കൂടുതൽ ആവേശഭരിതനാകുന്നത് സ്മാർട്ട്ഫോണിന്റെ പരിണാമത്തെക്കുറിച്ചാണ്.

സ്മാർട്ട്ഫോൺ അനന്തമായ പുരോഗതിയിലേക്കുള്ള ഒരു പോർട്ടലാണ്. സാംസംഗിൽ, ഞങ്ങൾ ഒരിക്കലും അക്കാര്യം നിസാരമായി എടുത്തിട്ടില്ല. അതുകൊണ്ടാണ് ഒരു സ്മാർട്ട്‌ഫോണിന് എന്തുചെയ്യാൻ കഴിയും എന്നതിന്റെ പരിധികൾ ലംഘിക്കാൻ ഞങ്ങൾ നിരന്തരം സ്വയം പ്രേരിപ്പിക്കുന്നത്.

സാംസംഗ് ഗാലക്സസി ഉപകരണങ്ങളുടെ ഓരോ പുതിയ പരിണാമത്തിലും, മുഴുവൻ മൊബൈൽ വിഭാഗത്തെയും പുനർ നിർവചിക്കുന്ന ഫീച്ചറുകൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഞങ്ങൾ കച്ചവട നിയമങ്ങൾ ഒരിക്കൽ കൂടി മാറ്റിയെഴുതാൻ പോവുകയാണ്.

ഇതുവരെ സൃഷ്‌ടിച്ചതിൽ ഏറ്റവും ശ്രദ്ധേയമായ എസ് സീരീസ് ഉപകരണം 2022 ഫെബ്രുവരിയിൽ ഞങ്ങൾ അൺപാക്ക് ചെയ്യും. ഗാലക്സി എസിൻ്റെ അടുത്ത തലമുറ ഇവിടെയുണ്ട്, സാംസംഗ് ഗാലക്സിയുടെ ഏറ്റവും മികച്ച അനുഭവങ്ങൾ ഒരു അൾട്ടിമേറ്റ് ഉപകരണത്തിലേക്ക് കൊണ്ടുവരുന്നു.

ഇത് ഉപയോഗിച്ച്, നിങ്ങൾ ഫോണിൽ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും തിളക്കമുള്ളതുമായ ഫോട്ടോകളും വീഡിയോകളും എടുക്കുക. മറ്റൊരിടത്തും കണ്ടെത്താൻ കഴിയാത്ത ശക്തിയും വേഗതയും ഉപകരണങ്ങളും ഉപയോഗിച്ച് നിങ്ങൾ ആധിപത്യം സ്ഥാപിക്കും.

ഇതുവരെയുള്ള ഏറ്റവും മികച്ച ഗാലക്‌സി അനുഭവം കാരണം സാധ്യമാക്കിയ അത്യാധുനിക നവീകരണങ്ങൾ നിങ്ങൾ ആസ്വദിക്കും. ഏറ്റവും സുസ്ഥിരമായ ഗാലക്‌സി ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. അതെ, സ്‌മാർട്ട്‌ഫോണുകളുടെ ഭാവി വീണ്ടും എഴുതാൻ നിങ്ങൾ സാംസംഗിനെ സഹായിക്കും. അൾട്ടിമേറ്റ് അൾട്രാ ക്സ്പീരിയൻസിനായി തയ്യാറാകൂ...

Advertisment