Advertisment

അന്യമതക്കാരനെ വിവാഹം കഴിച്ചാൽ പട്ടികജാതി/പട്ടിക വിഭാഗം ജാതി സ്റ്റാറ്റസ് നഷ്ടപ്പെടുമോ ?  അറിയേണ്ടതിവയൊക്കെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ജനന സർട്ടിഫിക്കറ്റിലും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും പട്ടികജാതി വിഭാഗം എന്ന് രേഖപ്പെടുത്തിയ യുവതി ക്രിസ്ത്യൻ സമുദായ അംഗത്തെ വിവാഹം കഴിച്ചു. ജോലി സംബന്ധമായി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചപ്പോൾ ക്രിസ്ത്യൻ വിഭാഗക്കാരനെ വിവാഹം കഴിച്ചതിനാൽ പട്ടിക വിഭാഗത്തിൽ പെട്ട വ്യക്തി എന്ന നിലയിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പരാതിക്കാരിക്ക് നിഷേധിച്ചു.

കേരള ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് റെഗുലേഷന്‍ ഓഫ് ഇഷ്യു ഓഫ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ആക്ട് 1966 (Kerala Scheduled Caste and Scheduled Tribes regulation of issue of community certificate act,1996) എന്ന നിയമത്തിൽ SC/ST വിഭാഗക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് 2/05/1975 ൽ സംസ്ഥാനങ്ങൾക്ക് നൽകിയ സർക്കുലറിൽ ജനനം കൊണ്ട് പട്ടികജാതി പട്ടിക വിഭാഗക്കാരനായ ഒരു വ്യക്തി അന്യ സമുദായത്തിൽ വിവാഹ ബന്ധത്തിലേർപ്പെടുകയാണെങ്കിൽ വിവാഹശേഷവും SC/ST വിഭാഗത്തിൽ തുടരുന്നതായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

SC/ST സമുദായ അംഗവുമായിട്ടുള്ള വിവാഹ ബന്ധത്തിലൂടെ അന്യ സമുദായ അംഗത്തിന് SC/ST ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. സുപ്രീം കോടതി SUNITHA SINGH v. STATE OF UP എന്ന കേസിൽ ഒരു വ്യക്തിയുടെ ജാതിയും/സമുദായവും നിശ്ചയിക്കപ്പെടുന്നത് അയാളുടെ ജനനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (Consumer Complaints & Protection Society)

Advertisment