വസ്തു രജിസ്ട്രേഷന് ആര്‍ഒആര്‍ നിർബന്ധമാണോ ? അറിയേണ്ടതിവയൊക്കെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

അടിയന്തര പ്രാധാന്യമുള്ള ചെലവുകൾ നടത്തുവാനാണ് ഉടമ വസ്തു വിൽക്കുന്നത്. ചിലപ്പോൾ റവന്യൂ അധികാരികളിൽ നിന്ന് ആര്‍ഒആര്‍ (RECORD OF RIGHTS) ലഭിച്ചാൽ മാത്രമേ വസ്തുവിന്റെ രജിസ്ട്രേഷൻ സാധ്യമാവൂ. വസ്തു വാങ്ങാൻ തയ്യാറായി വന്നിരിക്കുന്ന വ്യക്തി ആര്‍ഒആര്‍ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ കാത്തുനിൽക്കാൻ തയ്യാറാവണമെന്നില്ല.

Advertisment

രജിസ്ട്രേഷൻ ആക്ട് 1908 സെക്ഷൻ 17 പ്രകാരം നിലവിലെ നിയമം ഭേദഗതി ചെയ്യാതെ രജിസ്ട്രാർക്ക് വസ്തു രജിസ്ട്രേഷന് വേണ്ടി ആര്‍ഒആര്‍ വേണമെന്ന് നിർബന്ധിക്കുവാനും സാധിക്കില്ല.

കേരള രജിസ്ട്രേഷൻ റൂൾസ്‌ 27, 28, 29, 30, 30A, 36 & 37, കേരള റെക്കോർഡ് ഓഫ് റൈറ്റ് ആക്ട്, 1968 സെക്ഷൻ 10, 3 പ്രകാരം ആര്‍ഒആര്‍ സർട്ടിഫിക്കറ്റ് മാന്‍ഡേറ്ററി അല്ല. ആര്‍ഒആര്‍ സർട്ടിഫിക്കറ്റ് ഇല്ലാതെ രജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ പ്രമാണം നിരസിക്കാനുള്ള അധികാരപരിധി രജിസ്ട്രാർക്ക് ഇല്ലാത്തതുമാകുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈ കോടതി വിധി നിലവിലുണ്ട്. (Consumer Complaints and Protection Society)

Advertisment