/sathyam/media/post_attachments/q1rykJZiCemrfIEnR9Be.jpg)
യൂക്രെയിനെതിരേ യുദ്ധം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അന്തരാഷ്ട്ര ജൂഡോ ഫെഡറേഷൻ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് റഷ്യൻ രാഷ്‌ട്രപതി വ്ളാദിമിർ പുട്ടിനെ ഇന്‍റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ (International Judo Federation) കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തു.
/sathyam/media/post_attachments/7RTI46Exo6R4ZJw1AVzb.jpg)
ഇന്‍റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡണ്ടായിരുന്ന പുട്ടിൽ ജൂഡോയിൽ ബ്ലാക്ക് ബെൽറ്റുകാരനായിരുന്നു. ഈ 69 മത്തെ വയസ്സിലും ഫിറ്റ്നസ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം ജൂഡോ കൂടാതെ ബോക്‌സിംഗ്, ഫുട്ബാൾ, കുതിരസവാരി, ബാഡ്‌മിന്റൺ, ഡ്രൈവിംഗ് എന്നിവയിലും ആഗ്രഗണ്യനാണ്.
/sathyam/media/post_attachments/ZhxyBH0VmdBDfRt6qj6j.jpg)
രണ്ടുതവണ അദ്ദേഹത്തെ പ്രശസ്ത വനിതാ ജൂഡോ താരങ്ങൾ പരാജയപ്പെടുത്തിയിട്ടുണ്ട്. അവർ വട്ടം കറക്കി അദ്ദേഹത്തെ നിലത്ത് മലർത്തിയടിക്കുകയായിരുന്നു. പരാജിതനായെങ്കിലും ചാടിയെണീറ്റ അദ്ദേഹം ആ വനിതകളെ മുക്തകണ്‌ഠം പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.
/sathyam/media/post_attachments/cyQN4T28u6wdYFOHUYgX.jpg)
2016 ൽ ദേശീയ ജൂഡോ ടീമിലെ ഒരു വനിതയും 2019 ൽ റഷ്യൻ ഒളിമ്പിക് ജൂഡോ വനിതാ ചാമ്പ്യനായ Natalia Kuziutina ആണ് പുട്ടിനെ ഗോദയിൽ മലർത്തിയടിച്ചത്.
/sathyam/media/post_attachments/NjtyKdy0wb1tNrljEBKh.jpg)
പുട്ടിൻ യൂക്രെയിനെതിരായ യുദ്ധത്തിൽ സ്വന്തം രാജ്യത്തുനിന്നും എതിർപ്പുകൾ നേരിടുകയാണ്. റഷ്യയുടെ ലോക ഒന്നാംനമ്പർ ടെന്നീസ് താരം Daniil Medvedev, Andrey Rublev ഉം പുട്ടിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
/sathyam/media/post_attachments/hjLoIwaxoSHOYuEyjCn0.jpg)
രാജ്യത്ത് നിരവധിയാളുകൾ പുട്ടിന്റെ യുദ്ധതീരുമാനത്തെ ശക്തമായി എതിർക്കുന്നുണ്ട്. ചിലർ തങ്ങളുടെ റഷ്യൻ പാസ്സ്‌പോർട്ട് കത്തിച്ചും പ്രതിഷേധിക്കുന്നു.