പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/post_attachments/bi9Q79Xw0kJBbIFgAXIU.jpg)
പ്രസിദ്ധ വ്യവസായി ആനന്ദ് മഹേന്ദ്ര ട്വീറ്റ് ചെയ്ത ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജസ്ഥാനിലെ ഉദയ്പ്പൂരിലുള്ള ബൈറൂനാഥ് എന്ന വ്യക്തിയുടെ ചായയും കോഫിയും വിൽക്കുന്ന തട്ടുകടയാണ് ചിത്രത്തിൽ.
Advertisment
തട്ടുകടയുടെ പേരാണ് ഒബ്‌റോയ് ഹോട്ടൽ (OBEROI HOTEL). രസകരമായ വസ്തുത അതല്ല, തട്ടുകടയുടെ ബോർഡിൽ താഴെ എഴുതിയിരിക്കുന്ന നോട്ട് ആണ് വിഷയം. ഹിന്ദിയിൽ അതിങ്ങനെയാണ് :
"നോട്ട് - ഞങ്ങൾക്ക് ഡൽഹിയിൽ ബ്രാഞ്ചുകളൊന്നുമില്ല"
ആനന്ദ് മഹേന്ദ്ര "Dream big” #Monday Motivation എന്ന ശീർഷകത്തോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്
എല്ലാ മികച്ച സംരംഭങ്ങളുടെയും തുടക്കം ഇങ്ങനെയായിരുന്നു. ഒബ്‌റോയ് ഹോട്ടലുകളുടെ ഉടമയായ റായ്‌ബഹാദൂർ മോഹൻ സിംഗ് ഒബ്‌റോയ് സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ പണയം വച്ചാണ് 1934 ൽ തൻ്റെ ആദ്യ സംരംഭമായ ക്ലാർക്‌സ് ഹോട്ടല്‍ (Clarkes Hotel) ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us