പഞ്ചായത്തിൽ ലൈസൻസിനു വേണ്ടിയും ബിൽഡിംഗ്‌ പെർമിറ്റിനു വേണ്ടിയും അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് അറിയേണ്ടതിവയൊക്കെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 236(3) പ്രകാരം ലൈസൻസിനോ മറ്റു അനുമതിക്കോ വേണ്ടിയുള്ള അപേക്ഷ സ്വീകരിച്ച ശേഷം അത് സംബന്ധിച്ച ഉത്തരവുകൾ 30 ദിവസത്തിനകം പഞ്ചായത്ത്‌ അപേക്ഷകനെ അറിയിച്ചില്ലെങ്കിൽ ലൈസൻസ് / അനുമതി അപേക്ഷകന് ലഭിച്ചതായി (Deeming Provision) കണക്കാക്കുമെന്നാണ്.

Advertisment

പഞ്ചായത്തിലേക്ക് അപേക്ഷ കൊടുക്കുകയും, നിശ്ചിതസമയത്തിനുള്ളിൽ ടി അപേക്ഷയിൽ തെറ്റുണ്ടെന്ന് അധികാരികൾക്ക് ബോധ്യപ്പെടുകയും, അപേക്ഷ നിരാകരിക്കുകയും ചെയ്താൽ അപേക്ഷ പഞ്ചായത്തിൽ നിൽവിലുള്ളതായി കണക്കാക്കപ്പെടുകയില്ല.

നിയമാനുസൃതമായ മാനദണ്ഡങ്ങളനുസരിച്ചല്ലാതെയും, ആവശ്യമായ രേഖകൾ ഇല്ലാതെയും ഓഫീസിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ " അപേക്ഷയായി "പരിഗണിക്കപ്പെടില്ല .

പഞ്ചായത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച് റീസബ്മിറ്റ് ചെയ്യുവാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ അപേക്ഷകളുടെ കാലാവധി കണക്കാക്കപ്പെടുന്നത് റീ സബ്മിറ്റ് ചെയ്യുന്ന ദിവസം മുതൽ 30 ദിവസമായിരിക്കും .

മാനദണ്ഡങ്ങളനുസരിച്ച് സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ Deeming Provision ബാധകമാവൂ.

കേരള പഞ്ചായത്ത് ലോ മാനുവൽ, പഞ്ചായത്ത്‌ ബിൽഡിംഗ് റൂൾസ് എന്നീ പുസ്തകങ്ങൾ ബുക്ക്‌ സ്റ്റാളുകളിൽ ലഭ്യമാണ്. അപേക്ഷയുമായി മുനിസിപ്പൽ/ പഞ്ചായത്ത് ഓഫീസുകളിലേക്ക് പോകുന്നതിനു മുൻപും, മൂന്നാംകക്ഷിയുടെ ഉപദേശം സ്വീകരിക്കുന്നതിനു മുമ്പ്മായി ടി പുസ്തകങ്ങൾ വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരു വാർഡിൽ ഒരാളുടെ കൈവശമെങ്കിലും ഇത്തരം പുസ്തകങ്ങൾ ഉണ്ടായാൽ ഓഫീസ് നൂലാമാലകൾ ഒഴിവാക്കുവാൻ സാധിക്കും. (Consumer Complaints & Protection Society - Welcome Group:)

Advertisment