/sathyam/media/post_attachments/JyvosUMII6ooDUu6HtCc.jpg)
വരാനിരിക്കുന്ന രണ്ടുദിവസത്തെ ഹർത്താൽ ആരെയൊക്കെ ബാധിക്കും ! വ്യാപാരസ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും അടപ്പിച്ചിട്ട് എന്തുനേട്ടമാണ് നിങ്ങൾ കൊയ്യാൻ പോകുന്നത്. കൂലിപ്പണിക്കാരായ അത്താഴപ്പട്ടിണിക്കാരുടെ രണ്ടുദിവസത്തെ തൊഴിൽ വേതനം ആരുനൽകും? ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ നല്കുമോ?
നിങ്ങളുടെ ആവശ്യങ്ങൾ ന്യായമായാലും ഇതാണോ സമരരീതി, കാലഹരണപ്പെട്ട ഈ സമരരീതി, ഹർത്താൽ ഒന്നും ഇന്നത്തെ ജീവിതസാഹചര്യങ്ങളുമായി ഒത്തുപോകുന്നതാണോ? ജനം വിലയിരുത്തട്ടെ !
ഒന്നുകിൽ നിങ്ങൾ ഈ ഹർത്താലുകൾ ഉപേക്ഷിക്കുവാൻ തയ്യാറാവണം. രാജ്യത്തെ സ്തംബിപ്പിക്കുന്ന ഈ സമരരീതിയേ നിങ്ങൾക്കുള്ളോ അവകാശങ്ങൾ നേടിയെടുക്കാൻ ? അതിനുനിങ്ങൾക്ക് കഴിയുന്നില്ലങ്കിൽ രണ്ടുദിവസത്തെ വേതനം നിങ്ങൾ സാധാരണപ്പെട്ടവർക്ക് നല്കണം.
അതിനും കഴിഞ്ഞില്ലങ്കിൽ ഹർത്താൽ ദിവസങ്ങളിലെ വേതനം സർക്കാർ ഉദ്ദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും വെട്ടിക്കുറയ്ക്കണം. അതിന് കഴിയുമോ ? ഓരു പന്തിയിൽ എന്തിന് രണ്ടുവിളമ്പ് ? ഇതാണോ ജനാധിപത്യം, ഇത് ചൂഷണമാണ്. ജനാധിപത്യവിരുദ്ധതയാണ്.
കോവിഡാനന്തരജീവിതം സാധാരണക്കാരന്റെ മുന്നിൽ ഒരു വെല്ലുവിളിയായി നിൽക്കുന്ന ഈ രാജ്യത്ത് അവരെ കൂടുതൽ മാനസീക സംഘർഷത്തിലേക്ക് തള്ളിവിടുന്ന ഈ നീചത നിങ്ങൾക്ക് ഒട്ടും ഭൂഷണമല്ല, ചേർന്നുനിൽക്കേണ്ടവർ ദുഷിച്ച ഈ പ്രവണതയെ തോളിലേറ്റി നീതിയ്ക്കൊപ്പമെന്ന് പറയുന്നതാണ് അനീതി.
ഇത് ഇന്നത്തെ സമൂഹം ചെറുത്തുതോല്പിക്കെണ്ടത് അത്യാവശ്യമാണ്. അല്ലങ്കിൽ വരും തലമുറകൂടി ഈ ദുരവസ്ഥയ്ക്ക് മുന്നിൽ പകച്ചുപോകും...