റഷ്യ - യൂക്രെയ്ൻ സംഘർഷം; 46 ലക്ഷം സോമാലിയൻ ജനത മുഴുപ്പട്ടിണിയിലേക്ക്, ഒന്നരക്കോടി വരുന്ന ജനസംഖ്യ നിലനിൽപ്പ് ഭീഷണിയിൽ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

46 ലക്ഷം സോമാലിയൻ ജനത മുഴുപ്പട്ടിണിയിലേക്ക്, ഒന്നരക്കോടി വരുന്ന ജനസംഖ്യ നിലനിൽപ്പ് ഭീഷണിയിൽ. കുടിവെള്ളവും ആഹാരവുമില്ലാതെ കുഞ്ഞുങ്ങൾ മരണവക്കിലാണ്.

40 വർഷമായി തുടരുന്ന കടുത്ത വരൾച്ചയിൽ രാജ്യത്ത് പുല്ലുപോലും മുളയ്ക്കാത്ത അവസ്ഥയിൽ ഒട്ടകങ്ങളും വളർത്തുമൃഗങ്ങളും പക്ഷികളും വരെ വ്യാപകമായി ചത്തു. പശുക്കളും കഴുതകളും രാജ്യത്ത് ഇപ്പോൾ അന്യം നിന്നുപോയ അവസ്ഥയാണ്.

publive-image

publive-image

കുടിവെള്ള ലഭ്യതയാണ് ഏറ്റവും കാഠിന്യമേറിയത്. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ അധീനതയിലുള്ള യുഎന്നിന്‍റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിലേയ്ക്ക് നൽകിവന്ന തുക വെട്ടിക്കുറച്ചു.

പല രാജ്യങ്ങളും ആ സഹായം തന്നെ നിർത്തലാക്കി. സോമാലിയൻ ജനതയ്ക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും താൽക്കാലിക പാർപ്പിടങ്ങളും ഒരുക്കാനായി ലക്ഷ്യമിട്ട തുകയുടെ കേവലം 3.2 % തുക മാത്രമാണ് ഇതുവരെ ലഭിച്ചത്. അതാകട്ടെ ഒട്ടകത്തിൻ്റെ വായിൽ ജീരകം എന്ന പോലെമാത്രമേ ഉണ്ടാകുകയുള്ളൂ.

publive-image

publive-image

publive-image

ഇപ്പോൾ റഷ്യ - യൂക്രെയ്ൻ സംഘർഷം തുടങ്ങിയതോടെ സൊമാലിയിലേക്ക് യൂക്രെയ്‌നിൽനിന്നുള്ള ഗോതമ്പ് കയറ്റുമതിയും പൂർണ്ണമായും നിലച്ചു.

സൊമാലിയക്ക് ആവശ്യമായ ഗോതമ്പിന്റെ 53% വും യൂക്രെയ്നിലെ ഒഡേസ പോർട്ട് വഴിയാണ് എത്തിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഒഡേസ പോർട്ട് വഴിയുള്ള എല്ലാ ചരക്കു കയറ്റുമതിയും യൂക്രെയ്ൻ നിരോധിച്ചു.അതോടെ സമാലിയൻ ജനത മുഴുപ്പട്ടിണിയിലുമായി.

publive-image

publive-image

സോമാലിയൻ ജനത കേഴുകയാണ്. കുടിവെള്ളത്തിനും ഒരു നേരത്തെ ആഹാരത്തിനുമായി. രാജ്യത്തെ പട്ടിണിയും അതുവഴി സംഭവിക്കാവുന്ന കൂട്ട മരണങ്ങളും തടയാനാകാത്ത നിസ്സഹായാവസ്ഥയി ലാണ് തങ്ങളെന്ന് ഡബ്ല്യുഎഫ്‌പി വക്താവ് പെട്രോക് വിൽട്ടൺ അറിയിക്കുന്നു.

Advertisment