ഒടുവിൽ കുട്ടികളുടെ ക്ഷമകെട്ടു... സ്‌കൂളുകൾ തുറക്കുമെന്ന ഉറപ്പ് പാലിക്കാത്തതിന് വിദ്യാർത്ഥിനികളും സ്ത്രീകളും നിരന്തരം താലിബാനെതിരേ പരസ്യപ്രതിഷേധം നടത്തുകയാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കാബൂളിലെ തെരുവുകളിൽ " വിദ്യാഭ്യാസം ഞങ്ങളുടെ അധികാരമാണ് . പെൺകുട്ടികൾക്കായി വാതിൽ തുറക്കുക " എന്ന മുദ്രാവാക്യമെഴുതിയ പ്ലാക്കാർഡുകളുമായി വിദ്യാർത്ഥിനികളും സ്ത്രീകളും നിരന്തരം താലിബാനെതിരേ പരസ്യപ്രതിഷേധം നടത്തുകയാണ്.

publive-image

താലിബാൻ ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ തടയുകയും അവരെ അറസ്റ്റ് ചെയ്യുകയും പതിവാണ്. എന്നാൽ ഇത്തവണ താലിബാൻ സൈനികർ തീർത്തും മൂകദർശകരായി ഈ പ്രകടനങ്ങൾ നോക്കിനിൽക്കുകയാണ് ചെയ്തത്. ഒരു പ്രകോപനങ്ങൾക്കും അവർ മുതിർന്നില്ല.

publive-image

"ഞങ്ങളുടെ കുട്ടികൾക്കുള്ള അവകാശങ്ങൾക്കുവേണ്ടിയാണ് ഈ സമരം. അത് ലഭിക്കുന്നില്ലെങ്കിൽ മരിക്കുന്നതാണ് ഭേദം" പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വനിതാ അദ്ധ്യാപിക മാദ്ധ്യമങ്ങളോട് പറഞ്ഞു.

publive-image

അമേരിക്കയും അവരുടെ 10 മിത്ര രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സ്‌കൂളുകൾ തുറക്കുമെന്ന ഉറപ്പ് പാലിക്കാത്തതിന് താലിബാനെ നിശിതമായി വിമർശിച്ചിട്ടുണ്ട്.

Advertisment