സംയുക്ത ട്രേഡ് യൂണിയനുകളുടെ ലേബലിൽ രണ്ടു ദിവസമായിനടത്തിയ പണിമുടക്കിൽ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ സ്തംഭനങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല ! പണിമുടക്ക് എന്ന പേരിൽ ബന്ദ് നടപ്പിലാക്കാൻ ശ്രമിച്ച ട്രേഡ് യൂണിയനുകൾക്കെതിരെ ശക്തമായ നീതിന്യായനടപടികൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്... (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സംയുക്ത ട്രേഡ് യൂണിയനുകളുടെ ലേബലിൽ രാജ്യവ്യാപകമായി നടത്തുന്ന ഭാരത് പണിമുടക്ക് എന്ന പേരിൽ, രണ്ടു ദിവസമായിനടത്തിയ പണിമുടക്കിൽ കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും തന്നെ ഈ പണിമുടക്കുമായി (ബന്ത്) ബന്ധപ്പെട്ട് സ്തംഭനങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല.

രണ്ട് ദിവസത്തെ കേരള ദേശീയ പണിമുടക്ക് എന്ന ബന്ദ് കൊണ്ട് നിങ്ങൾ എന്ത്‌ നേടി എന്ന് ചോദിക്കുന്നില്ല, എത്ര കോടി സംസ്ഥാന ഖജനാവിന് നഷ്ടം ഉണ്ടാക്കി എന്ന് ചോദിക്കുന്നതിൽ തെറ്റില്ലല്ലോ? ഈ സാമ്പത്തിക വർഷം മാത്രം എടുത്തിട്ടുള്ള കടം 45,000 കോടി രൂപ.

നിങ്ങൾക്കു ശമ്പളവും പെൻഷനും തരാനായും, മാസചിലവിനുമായി 5,000 കോടി രൂപ (അതായത് ദിവസം 166 കോടി രൂപ) കടമെടുക്കുന്ന സർക്കാരിന് രണ്ട് ദിവസം സംസ്ഥാനത്തെ സ്തംഭിപ്പിച്ചപ്പോൾ എത്ര കോടി നഷ്ട്ടം ഉണ്ടായി എന്നറിയാൻ പാഴൂർപടിപ്പുര വരെ പോകേണ്ടതില്ല.

എന്നാൽ കേരളത്തിൽ നടന്ന ട്രേഡ് യൂണിയനുകളുടെ ഗുണ്ടായിസം പാവപ്പെട്ട യാത്രക്കാരുടെമേലും ടാക്സി, ഓട്ടോറിക്ഷ തൊഴിലാളികളുടെ മേലും, പെട്ടിക്കടകളിലടക്കം കയ്യൂക്കും ഗുണ്ടായിസവും നടത്തി വിജയിപ്പിക്കാനുള്ള നാണംകെട്ടപ്രവർത്തികളാണ് നാടെങ്ങും കാണാൻ കഴിഞ്ഞത്.

തിരൂരിൽ ഉള്ള ഒരു പാവം യാസർ എന്ന ഓട്ടോറിക്ഷ തൊഴിലാളി ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ഓട്ടത്തിൽ റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും, മൂക്കിൽ നിന്നും രക്തം വാർന്നൊലിച്ചു വിലപിക്കുന്ന ദയനീയ കാഴ്ച കേരളീയരായ നാമെല്ലാം കണ്ടതാണ്.

അതിനെതിരെ ഏഷ്യാനെറ്റ് വിനു വി ജോൺ ഇളമരം കരീമിനെതിരെ നടത്തിയ പ്രതികരണം: ഇളമരം കരീം നേതൃത്വം കൊടുക്കുന്ന ട്രേഡ് യൂണിയൻ സംഘടനകൾ ജനങ്ങളോട് ചെയ്തത് എന്താണോ..? "അതുതന്നെ എളമരം കരീമിനോടും ജനങ്ങൾ ചെയ്യണമെന്നാണ്" എങ്കിൽ അദ്ദേഹത്തിനും വേദനിക്കില്ലേ? "ആ വേദനയാണ് ഇന്നലെ പൊതുജനങ്ങൾക്ക് ഉണ്ടായത്...” എന്നാണ് കഴിഞ്ഞ ദിവസം വിനു വി ജോൺ ഇഷ്യനെറ്റ് ന്യൂസ്‌ അവറിൽ പറഞ്ഞത്.

പാർട്ടി ട്രേഡ് യൂണിയനുകളായ സിഐടിയു, ഐഎൻടിയുസി എന്നിവരടക്കം ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ വിവേകശൂന്യമായ അന്തസ്സില്ലാത്ത യൂണിയൻ നേതാക്കന്മാരുടെയും, അണികളുടെയും മാന്യത ഇല്ലായ്മയും ധാർഷ്ട്യവും നാം കണ്ടുകഴിഞ്ഞു..

ഒരു പൗരൻറെ മൗലികമായ അഭിപ്രായ, സഞ്ചാര, തൊഴിൽ, മുതലായ സ്വാതന്ത്ര്യത്തെ അട്ടിമറിച്ചുകൊണ്ടുള്ള കടന്നാക്രമണങ്ങൾ കേരളജനത ഇനിയും വച്ചുപൊറുപ്പിക്കാൻ പാടില്ലാത്തത് തന്നെയാണ്.

ഇത്തരം മനുഷ്യത്വരഹിതമായ കടന്നുകയറ്റങ്ങൾ ആവർത്തിക്കുന്നത്, ആരു തന്നെയായാലും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊണ്ട് ശിക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇത്തരം നീച പ്രവർത്തികൾ പൊതുസമൂഹത്തിൽ ആവർത്തിക്കാതിരിക്കുകയുള്ളൂ. യാസർനും, വിനു വി ജോണിനും പൂർണ പിന്തുണ ഇപ്പോൾ പൊതുസമൂഹം നൽകേണ്ടതുണ്ട്.

അവരുടെ ലോജിക്ക് വെച്ചാണെങ്കിൽ പൊതുജനങ്ങളെ രണ്ട് ദിവസം സഞ്ചാര സ്വാതന്ത്ര്യം നിക്ഷേധിച് വഴി തടഞ്ഞതിന്റെ പേരിലും, ഒരു ഓട്ടോ തൊഴിലാളിയുടെയും, മുറുക്കാൻ കടക്കാരന്റെയും മുഖത്തടിച്ചതിന്റെ പേരിലും, അനേകം പേരെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ സമ്മതിക്കാത്തതിന്റെ പേരിലും, അവരുടെ കുടുംബങ്ങളെയും അവരുടെ വാഹനം തടഞ്ഞ് വലിച്ചിറക്കിയതിന്റെ പേരിൽ നാളെ കേരളത്തിലെ ജനങ്ങൾ ട്രേഡ് യൂണിയൻ ഓഫീസുകളായ സിപിഐ, ഐഎന്‍ടിയുസി, സിപിഎം, എകെജി സെന്ററിലേക്ക് അടക്കം ഒരു പ്രതിക്ഷേധ മാർച്ച് നടത്തിയാൽ അത് അവർ അംഗീകരിക്കുമോ?. കലാപമായിരിക്കില്ലേ കേരത്തിൽ അവരഴിച്ചുവിടുക..?.

അതെന്താ, ട്രേഡ് യൂണിയൻ ഗുണ്ടകൾക്ക് മാത്രമേ എളമരം കരീമിന് വേണ്ടി ഇവിടെ ചോദിക്കാനും പറയാനും ആളുകളുള്ളൊ…? ഈനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്കും ചോദിക്കാനും പറയാനും അവകാശമില്ലേ…?? അതിനുവേണ്ടി ഇവിടെ ആരുമില്ല എന്നാണോ അവർ കരുതുന്നത്..?? അവർക്ക്, പൊതുജനങ്ങളിൽ ആരുടെ വേണമെങ്കിലും കരണത്തടിക്കാം എന്നാണോ..??

നിങ്ങൾ കേവലം ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ മാത്രമാണെന്ന് ഓർത്താൽ നല്ലത്. അടിച്ചമർത്തപ്പെടുന്ന ഒരു വലിയ ദയനീയ മഹാ ഭൂരിപക്ഷം ജനങ്ങളുടെ മേലാണ് കാലങ്ങളായുള്ള ഈ കടന്നു കയറ്റങ്ങൾ കണ്ടു സഹികെടുമ്പോൾ ഒരുവേള ആവേശം അണപൊട്ടിയൊഴുകാവുന്ന ഒരു ജനത ഇവിടെയുണ്ട്..!

“അങ്ങാടിയിൽ തോറ്റതിന് അമ്മയോട്” എന്നൊരു ചൊല്ലുണ്ട് നാട്ടിൽ, അതാണ് ഇപ്പോഴത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അവസ്ഥ, പണിമുടക്ക് എന്ന പേരിൽ ബന്ദ് നടപ്പിലാക്കാൻ ശ്രമിച്ച ട്രേഡ് യൂണിയനുകൾക്കെതിരെ ശക്തമായ നീതിന്യായനടപടികൾ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. വ്യാപക പ്രതിഷേധമാണ് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ഉണ്ടായത്..

സമൂഹ നീതിക്കുവേണ്ടി അനവധി തവണ ശബ്ധിച്ചിട്ടുള്ള ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ ഇതൊന്നും കാണാതെ പോകരുതെന്നും, ഈ മൗലികാവകാശ ലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്നും, ബഹുമാനപ്പെട്ട ഹൈകോടതിയുടെ ഇടപെടലുകൾ ഈ അവസരത്തിൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്,

 

Advertisment