കോവിഡ് മഹാമാരി വിതച്ച ദുരന്തം സർവ്വത്ര മേഘലയെയും തകർത്തിരിക്കുന്ന ഒരു സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചും, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സംബന്ധിച്ചുമുള്ള ഫീസില്‍ ഭീമമായ വർദ്ധവ് ! ഇത്രയും ജനദ്രോഹ നയം ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല (പ്രതികരണം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ചും, ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് (ടെസറ്റ്) സംബന്ധിച്ചുമുള്ള ഫീസ് ഇത്രയും ഭീമമായ വർദ്ധവ് കൊണ്ടു വന്നിട്ടുള്ളത്.

ഈ കോവിഡ് മഹാമാരി വിതച്ച ദുരന്തം സർവ്വത്രമേഘലയെയും തകർത്തിരിക്കുന്ന ഒരു സാഹചര്യത്തിൽ ദൈന്യം ദിനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒരോ മനുഷ്യരും ഒട്ടേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുകയും ചിലരെങ്കില്ലും
ആത്മഹത്യയിൽ ഒടുങ്ങുകയും ചെയ്ത ഈ കാലത്ത് ഇത്രയും ജനദ്രോഹ നയം ഒരു ജനാതിപത്യ സർക്കാരിനും ഭൂഷണമല്ല.

ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ഒരു ജനദ്രോഹ നടപടിയാണ് ഇത് എന്ന് പറയാതെ വയ്യ. കാലാനുസൃതമായ ന്യായമായ ഫീസ് വർധനവ് ഇവിടെ ആരും എതിർക്കുന്നില്ല. എന്നാൽ ഇത് അതിഭീമമായ സമാനതകളില്ലാത്ത വർദ്ധനവ് ആയതു കൊണ്ട് തന്നെ യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കുന്നതല്ല.

സ്വകാര്യ വാഹനങ്ങളെ സംബന്ധിച്ച് രജിസ്ട്രേഷൻ പുതുക്കൽ എന്നത് 15 വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നതും തുടർന്ന് 5 വർഷത്തിലൊരിക്കലും വരുന്ന ഒരു പ്രക്രിയയാണ്.

എന്നാൽ ടാക്സി / ഗുഡ്സ് വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് ( സി.എഫ്/ ടെസ്റ്റ് ) എന്നത് എല്ലാ വർഷവും ചെയ്യേണ്ട ഒന്നാണ് എന്നിരിക്കേ ഇവയുടെ ഫീസിൽ വന്നിട്ടുള്ള അതിഭീമമായ വർദ്ധനവ് പ്രതിക്ഷേധാർഹമാണ്. രജിസ്ട്രേഷൻ പുതിയ നിരക്കും നിലവിൽ വരുത്തിയിട്ടുള്ള വർധനവ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരാൾക്ക് പോലും അംഗീകരിക്കാൻ പറ്റുന്നത് അല്ല.

വണ്ടികളുടെ ഇനം തിരിച്ച് പഴയ റേറ്റും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പുതിയ തെറ്റും എത്രയാണെന്ന് ഒന്ന് പരിശോധിക്കാം. രജിസ്ട്രേഷൻ പുതുക്കുന്നതിന് വേണ്ടി ഇരുചക്ര വാഹനങ്ങളിൽ നിന്നും ഈടാക്കിയിരുന്നത് 300 രൂപയിൽ നിന്നും 1000 രൂപയാക്കി വർധിപ്പിക്കുന്നു (333% വർദ്ധനവ്).

ഓട്ടോറിക്ഷകൾക്ക് 600 രൂപയിൽ നിന്നും 2500 രൂപയും 416 % വർധിപ്പിച്ചിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കാറിന് 5000 രൂപയിൽ നിന്ന് 40,000 രൂപയാക്കി 800 % വർദ്ധിപ്പിച്ചിരിക്കുന്നു.

ഇനി (സി.എഫ്) സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ് അല്ലെങ്കിൽ ടെസ്റ്റിന് ഫീസ് എത്രയെന്ന് നോക്കാം. ഇരുചക്രവാഹനങ്ങൾക്ക് 400 രൂപയായിരുന്നത് 1400 രൂപ (350 %) വർദ്ധിപ്പിച്ചിരിക്കുന്നു. മുച്ചക്ര വാഹനങ്ങൾക്ക് 400 രൂപയായിരുന്നത് 4300 രൂപ (1075%) ആക്കിയിരിക്കുന്നു. കാറിന് 600 രൂപയിൽ നിന്നും 8090 രൂപ (I383%) ആക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് കാർ ആണെങ്കിൽ 800 രൂപയിൽ നിന്നും 8500 രൂപ (1062%) യാക്കി.

ഇടത്തരം ഗുഡ്സ് വണ്ടിക്ക് 800 രൂപയിൽ നിന്നും 10800 രൂപ (1350%) ആക്കിയിരിക്കുന്നു. ഹെവി വാഹനങ്ങൾക്ക് 800 രൂപയിൽ നിന്നും 13500 ആക്കി (1687%). ഇത്രയും ഭീമമായ മാരകമായ വർദ്ധനവ് ലോകത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് ഇതിനു മുൻപ് സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ചോദിച്ചാൽ സംശയമാണ്, ഉണ്ടായിരിക്കാൻ ഒരു സാധ്യതയുമില്ല.

ഇതു കൊണ്ടു മാത്രം ഇനത്തിൽ സർക്കാരിലേക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ എത്തിച്ചേരേണ്ട തുകയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ശതകോടികളുടെ വർദ്ധനവ് ഉണ്ടാകും എന്നതിൽ യാതൊരു തർക്കവുമില്ല.

സർക്കാരിൻറെ മൊത്തം വരുമാനത്തിന് 80 % ത്തിലേറെ സർക്കാർ ജീവനക്കാർക്ക് ശമ്പളവും, പെൻഷനും, സർക്കാർ ഇതുവരെ എടുത്തിട്ടുള്ള ലോണുകളുടെ പലിശയും അടയ്ക്കാൻ മാത്രം ഉപയോഗിക്കുന്ന സാഹചര്യത്തിൽ സർക്കാരിൻറെ മറ്റു വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി എന്ന വ്യാജേന ആണല്ലോ നിങ്ങൾ ഇത്രയും ഭീമമായ സംഖ്യ പിരിക്കാൻ ഒരുങ്ങുന്നത്?

ന്യായമായും ലഭ്യമായി കൊണ്ടിരിക്കുന്ന റവന്യൂ വരുമാനം കൊണ്ട് ഭംഗിയായി ഭരണനിർവ്വഹണം നടത്തിക്കൊണ്ടു പോകാൻ സാധിക്കണമെങ്കിൽ സ്വജനപക്ഷപാതവും, അഴിമതിയും, ദുർചെലവ്വും നിറുത്തി ഭരിക്കേയാണ് വേണ്ടത്. സർക്കാരിൻ്റെ ദുർ ചെലവിനും, കെടുകാര്യസ്ഥിതിക്കും കൂടുതൽ പണം കണ്ടെത്തുന്നതിന് അതിഭീമമായ ബാദ്ധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്തിൻറെ പേരിലാണ്?

പൊതുജനത്തിൻ്റെ അവസാനതുള്ളി രക്തം വരെ ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയുടെ പിൻതലമുറക്കാർ ആയി സർക്കാർ അധപതിക്കരുത്. ഇത്തരത്തിലുള്ള തീവെട്ടി കൊള്ള പോരാഞ്ഞിട്ട് പോലീസിനെയും,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻമാരെയും റോഡിലേക്ക് ഇറക്കി നിർത്തി അവർക്ക് ഓരോ ഉദ്യോഗസ്ഥന്മാർക്കും അവരുടെ റാങ്കിനനുസരിച്ച് ഭീമമായ തുക ഓരോ മാസവും ടാർഗറ്റ് കൊടുത്തുകൊണ്ട് റസീറ്റ് ബുക്കുമായി അവരെ റോഡിലേക്ക് ഇറക്കുന്നത് ഈ ആധുനിക ഡിജിറ്റൽ കാലഘട്ടത്തിൽ ഒട്ടും ഭൂഷണമല്ല എന്ന് പറയാതെ വയ്യ.

കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളുടെയും കൃത്യമായ അഡ്രസ്സും വിവരങ്ങളും നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ ലഭ്യമായിരിക്കേ അതിൽ ഒന്ന് പരിശോധിച്ചു നോക്കിയാൽ ടാക്സ് അടക്കാത്ത, ഇൻഷുറൻസ് എടുക്കാത്ത, മറ്റ് രേഖകൾ ഇല്ലാത്ത വാഹനങ്ങൾ ഏതൊക്കെയാണ്, ആരുടേതാണെന്ന് വ്യക്തമായ നിങ്ങൾക്കറിയാം, എന്നിരിക്കെ എന്തുകൊണ്ട് അതിൻറെ ആർ സി ഓൺക്ക് ഒരോ വാഹനത്തിൻ്റെയും മുടക്കുകൾ ഉണ്ടെങ്കിൽ അവ 7 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയക്കാൻ നിങ്ങൾ മെനക്കെടുന്നില്ല? എന്നീട്ട് പ്രതികരിക്കാത്തവർക്കെതിരേ നിങ്ങൾക്ക് ഫൈൻ ചുമത്താമെന്നിരിക്കേ എന്തുകൊണ്ട് അത് ചെയ്യുന്നില്ല.?

അപ്പോൾ നിങ്ങൾക്ക് ആവശ്യം ഇവിടെ ഓരോ പൗരന്മാരും വണ്ടികൾ സർക്കാരിലേക്ക് കൊടുക്കേണ്ടത് ആയിട്ടുള്ള തുകകൾ കൃത്യമായി അടപ്പിക്കുക എന്നതല്ല മറിച്ച് റോഡിൽ വച്ച് പിടിച്ച് അതിഭീമമായ ഫൈൻ ഈടാക്കുക എന്നുള്ളതാണ്.

അതും ഒരു ജനാധിപത്യ സർക്കാറിന് ചേർന്നതാണെന്ന് അഭിപ്രായം എനിക്കില്ല. ദിനംപ്രതി വർദ്ധിച്ചുവരുന്ന ഇന്ധനത്തിൻറെയും മറ്റു അനുബന്ധ സ്പെയർപാർട്സുകൾ റെയും വില മൂലം നിലവിലെ സാഹചര്യത്തിൽ വണ്ടിയോടിച്ചു കൊണ്ട് ഈ രാജ്യത്ത് ഒരുത്തനും കുടുംബം നോക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രതിഷേധിക്കുക... പ്രതികരിക്കുക...

-അഡ്വ: തോമസ് കോട്ടൂരാൻ
ജനറൽ സെക്രട്ടറി സ്വരാജ് ഇന്ത്യ (കേരളം)

Advertisment