നിങ്ങളുടെ ഇണ നിങ്ങൾക്ക്‌ എത്രത്തോളം സുഹൃത്താണ്‌? നിങ്ങൾ നിങ്ങളുടെ ഇണയോട്‌ എത്രകണ്ട്‌ ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാറുണ്ട്‌?; വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന്‌ പറയുന്നത്‌ സുഹൃദ്‌ ബന്ധം.അതുണ്ടെങ്കിൽ പിന്നെ എന്ത്‌ പ്രശ്നവും നമുക്ക്‌ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും; വൈവാഹിക ബന്ധത്തിൽ കരുത്തുറ്റ ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ഈ കാര്യങ്ങൾ പരീക്ഷിക്കാം

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

ഭാര്യമാർ ഒന്ന് ‘അറിഞ്ഞു പെരുമാറുക’, ഒരു ഭർത്താവ്‌ തന്റെ ഭാര്യയിൽ നിന്നും ഏറ്റവും അധികം ആഗ്രഹിക്കുന്ന ആ 5 കാര്യങ്ങൾ ഇവയൊക്കെയാണ്. ഭർത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ്‌ സ്ത്രീകൾ. ഭർത്താവിനാൽ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്‌. വെറുതെ ആഗ്രഹിച്ചത്കൊണ്ട്‌ മാത്രം അത്‌ സംഭവ്യമാവുകയില്ല.

പ്രണയവും ഒപ്പം പിന്തുണയും പരസ്പരം മനസ്സിലാക്കലും ഉണ്ടായാൽ മാത്രമേ ദാമ്പത്യം അതിന്റെ ശരിയായ രീതിയിൽ പോഷണം നേടുകയുള്ളൂ. സുഹൃത്തായിരിക്കുക, വിവാഹത്തിന്റെ പ്രധാന ഘടഘം എന്ന്‌ പറയുന്നത്‌ സുഹൃദ്‌ ബന്ധം.അതുണ്ടെങ്കിൽ പിന്നെ എന്ത്‌ പ്രശ്നവും നമുക്ക്‌ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റും.

ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകം എന്ന്‌ വേണമെങ്കിൽ സൗഹൃദത്തെ വിശേഷിപ്പിക്കാം. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ഉപാധികൾ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്‌. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ കുറിച്ച്‌ നിങ്ങളൊന്നു ഓർത്ത്‌ നോക്കു. എങ്ങനെയാണവർ നിങ്ങളുടെ ജീവിതത്തിൽ ഇത്ര പ്രിയപ്പെട്ടവനായി മാറിയത്‌.

വളരെയേറെ സമയം കൊണ്ടും പ്രയത്നം കൊണ്ടും നിങ്ങളെ അറിഞ്ഞ ശേഷമാണ്‌ അവർ നിങ്ങളുടെ ജീവിതത്തിൽ ഇത്ര പ്രിയപ്പെട്ടവരായി മാറിയത്‌. അവസാനമായി നിങ്ങൾ എപ്പോഴാണ്‌ നിങ്ങളുടെ ഇണയുമായി ഒരുമിച്ചു ചേർന്നിരുന്നു പരസ്പരം കാര്യങ്ങൾ പങ്കുവെക്കുകയും രസകരമായി ചിലവഴിക്കുകയും ചെയ്തത്‌? ഒന്നാലോചിച്ചു നോക്കൂ.

അതിനുള്ള വഴി, പരസ്പരം അറിയാനും കേൾക്കുവാനും പങ്കുവെക്കുവാനുമായി ചില സന്ദർഭങ്ങൾ മാറ്റി വക്കുക എന്നതാണ്. അതിനായി സമയം നിശ്ചയിക്കുക. ഇഷ്ടങ്ങൾ അനിഷ്ടങ്ങൾ പ്രതീക്ഷകൾ എല്ലാം പരസ്പരം തുറന്നു പറയുക. സുഹൃത്ത്‌ എന്നാൽ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. ചിന്തിച്ചു നോക്കൂ.

നിങ്ങളുടെ ഇണ നിങ്ങൾക്ക്‌ എത്രത്തോളം സുഹൃത്താണ്‌? നിങ്ങൾ നിങ്ങളുടെ ഇണയോട്‌ എത്രകണ്ട്‌ ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാറുണ്ട്‌? വളരെ കുറച്ചു മാത്രം. അല്ലെ? പരസ്പരം അംഗീകരിക്കുന്നതിനു പകരം പരസ്പരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലല്ലേ യഥാർഥത്തിൽ നമ്മിൽ പലരും ഉള്ളത്‌? അന്യോന്യം അടുപ്പം ഉണ്ടാക്കുന്നതിനു പകരം അകൽച്ച ഉണ്ടാക്കുവാനെ ഇത്‌ ഉപകരിക്കുകയുള്ളൂ.

വൈവാഹിക ബന്ധത്തിൽ കരുത്തുറ്റ ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ഈ കാര്യങ്ങൾ പരീക്ഷിക്കാം.
1 അവനെ ശ്രദ്ധിച്ചു കേൾക്കുക മുൻവിധികൾ ഇല്ലാതെ ഭർത്താവിനു പറയാനുള്ളത്‌ ശ്രദ്ധയോടെ കേൾക്കുക. അദ്ദേഹം സംസാരിക്കുമ്പോൾ മറ്റു കാര്യങ്ങളിലേക്ക്‌ ശ്രദ്ധ കൊടുക്കാതെ അദ്ദേഹം പറയുന്ന വിഷയം എന്ത്‌ തന്നെ ആയാലും മടുപ്പ്‌ കാണിക്കാതെ ശ്രവിക്കുക.
2. അന്നന്നത്തെ കാര്യങ്ങൾ പരസ്പരം പങ്കുവെക്കുക അവന്റെ കൂടെ എപ്പോഴും ഒരു താങ്ങായി നിൽക്കുകയും അദ്ദേഹത്തെ മനസ്സിലാക്കുകയും വേണം.
3 അവന്റെ താൽപര്യമുള്ള മേഖലകൾ ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ അറിയുകയും അവ കൂടുതൽ എടുത്തിടാൻ ശ്രമിക്കുകയും ചെയ്യുക.
4 അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക്‌ നന്ദി പറയാൻ ശ്രമിക്കുക കഴിവതും പ്ലീസ്‌ എന്ന പദം ഉപയോഗിക്കുക. അത്‌ നിങ്ങളെ താഴ്ത്തിക്കെട്ടുകയല്ല, മറിച്ച്‌ സ്നേഹം നേടിയെടുക്കാൻ സഹായിക്കുകയാണ്‌ ചെയ്യുക.
5 ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
6 അവനിൽ നിന്ന്‌ വീഴ്ചകൾ സംഭവിച്ചാൽ പൊറുത്തു കൊടുക്കാൻ സന്നദ്ധയാവുക. തെറ്റുകൾ കണ്ടെത്താൻ കുത്തിയിരുന്നു ശ്രമിക്കുന്നതിനു പകരം അദ്ദേഹത്തിലുള്ള പോസിറ്റീവ്‌ ആയവയെ കണ്ടെത്താൻ ശ്രമിക്കുക.
7 ചെയ്യേണ്ട കാര്യങ്ങൾ ഒരുമിച്ചു പരസ്പരം അഭിപ്രായങ്ങൾ ആരാഞ്ഞു മാത്രം പ്ലാൻ ചെയ്യുക.
8. എപ്പോഴും സീരിയസ്‌ ആകുന്നതിനു പകരം എല്ലാ ടെൻഷനും ഒതുക്കി കളിതമാശകളിൽ ഏർപ്പെടുക.
9. സ്നേഹ വർത്തമാനങ്ങൾക്കും പ്രവൃത്തികൾക്കും എത്ര മെനക്കെട്ടും സമയം ഉണ്ടാക്കിയെടുക്കുക.
10. സൗമ്യമായി മാത്രം സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോട്‌ നിങ്ങൾ എങ്ങനെയാണ്‌ പെരുമാറുക. ഏറ്റവും നല്ല രീതിയിൽ അല്ലെ? അപ്പോൾ ഏറ്റവും അടുത്ത സുഹൃത്തിനോട്‌ എങ്ങനെയാകും പെരുമാറേണ്ടത്‌? ആലോചിക്കൂ.
11. ഒരുമിച്ചു ഒരേ സമയം കിടക്കുക. അങ്ങിനെ ഉറങ്ങാൻ ശ്രമിക്കുക. രണ്ടുപേരും രണ്ടു ജീവിതം നയിക്കാതിരിക്കുക.
12. ബഹുമാനം കാണിക്കുക വെള്ളമൊഴിക്കുമ്പോൾ ഉണർവ്വോടെ തല ഉയർത്തി നിൽക്കുന്ന ചെടികളെ കണ്ടിട്ടില്ലേ അതുപോലെയാണ്‌ പുരുഷന്മാർക്ക്‌ ബഹുമാനം. ഭാര്യയുടെ അടുത്തുന്നു ഒരൽപം ബഹുമാനം കിട്ടിയാൽ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. ഇനി ഭാര്യയിൽ നിന്നും അത്‌ കിട്ടുന്നില്ല എന്ന തോന്നലുണ്ടാകുമ്പോൾ ദുഃഖം ഉണ്ടാവുകയും വാടിയുണങ്ങുകയും ചിലപ്പോൾ കോപം ജ്വലിക്കുകയും ചെയ്യും.
13. വീട്ടു ജോലികളും കുട്ടികളുടെ കാര്യങ്ങളും അങ്ങനെ ഒരുപാട്‌ കടമകൾ നിറവേറ്റുന്ന തിരക്കിലാവാം ഭാര്യ. പക്ഷെ ഭർത്താവിനെ ആദരിക്കുന്നതിൽ അവൾക്കു വീഴ്ച പറ്റിയാൽ അത്‌ ആ ബന്ധത്തെ സാരമായി ബാധിക്കും. തന്നെ ബഹുമാനിക്കാത്ത ഭാര്യയുടെ എത്ര വലിയ കഠിനാധ്വാനമായാലും അത്‌ കണ്ടതായി ഭാവിക്കാനോ അതിന്റെ പേരിൽ അവളെ അഭിനന്ദിക്കാനോ ഭർത്താവ്‌ തയ്യാറായെന്നു വരില്ല.

അയാളുടെ ആത്മാഭിമാനത്തിനാണ്‌ ക്ഷതമേൽക്കുക. പുരുഷനെ സംബന്ധിച്ചു അത്‌ അയാൾ എത്ര പുറമേക്ക്‌ പ്രകടിപ്പിക്കാതിരുന്നാലും വലിയ വിഷമം ആണ്‌ ഉണ്ടാക്കുക. അതിൽ നിന്ന്‌ മുക്തി നേടുക എന്നത്‌ പ്രയാസകരവും ആയിത്തീരും. അത്‌ ദാമ്പത്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ഭർത്താവ്‌ ആഗ്രഹിക്കുന്ന രീതിയിൽ അയാളോട്‌ ആദരവ്‌ പ്രകടിപ്പിക്കാൻ ചില വഴികൾ
1. വളരെ സൗമ്യമായി കനിവിന്റെ സ്വരത്തിൽ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടിൽ അതിഥികൾ വരുമ്പോൾ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭർത്താവിനോട്‌ പെരുമാറുക.
2. അദ്ദേഹത്തിന്റെ പേര്‌ വിളിക്കുകയോ ഉച്ചത്തിൽ അരിശത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കുക.
3. ലോലമായ കാര്യങ്ങളിൽ പരിഹാസപൂർവ്വം പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൗർബല്യങ്ങൾ അദ്ദേഹത്തിന്‌ ഉണ്ടെങ്കിൽ അതിന്റെ പേരിൽ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അത്‌ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം.
4. അദ്ദേഹത്തിന്റെ അഭിപ്രായ നിർദേശങ്ങളെ ഗൗരവപൂർവ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.
5. അധികാര-അവകാശങ്ങൾക്ക്‌ വേണ്ടി തർക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോൾ ഭർത്താവ്‌ അങ്ങേയറ്റം കണിശക്കാരൻ ആയി മാറും.
6. ഭർത്താവിന്റെ കുടുംബത്തോട്‌ സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.
7. അദ്ദേഹം ഒറ്റക്കിരിക്കുന്ന സമയത്ത്‌ ശല്യം ചെയ്യരുത്‌. അദ്ദേഹത്തിന്‌ അപ്പോൾ ആവശ്യം കുറച്ച്‌ വിശ്രമമാണ്‌.
8. ഭർത്താവിന്റെ അഭിപ്രായങ്ങൾ ചോദിച്ചറിയുകയും അതിനെ ബഹുമാനപൂർവ്വം സ്വീകരിക്കുകയും വേണം.

ശാരീരിക ആവശ്യം കണ്ടറിഞ്ഞു നിറവേറ്റുക

സ്നേഹബന്ധം എന്നത്‌ ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്‌. ശാരീരിക ബന്ധവും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്‌ തന്നെ. ചിലർക്ക്‌ ശാരീരിക ബന്ധം എന്നത്‌ തീരെ താൽപര്യമുള്ള വിഷയമേ അല്ല, ചിലർക്ക്‌ സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭർത്താവിനെ സ്വന്തം വരുതിയിൽ നിർത്താനുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചർച്ച ഇക്കാര്യത്തിൽ ഉണ്ടാവണം. ഭർത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച്‌ പ്രവൃത്തിക്കാൻ കഴിവതും ശ്രമിക്കണം.

പലപ്പോഴും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്ക്‌ കാരണമാകുന്നത്‌ സെക്സ്‌ ആണെന്നത്‌ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. ഇനി ഭർത്താവിനെ അനുസരണയുള്ള ഒരു ഉപകരണമായി, വരുതിയിൽ നിർത്താനുള്ള തന്ത്രമായാണ്‌ നിങ്ങളുടെ ശാരീരിക ബന്ധം ഉപയോഗിക്കുന്നതും തടഞ്ഞുവക്കുന്നതും എങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്യുന്നത്‌ വലിയ തെറ്റ്‌ തന്നെയാണ്‌.

വിവാഹം കഴിയുമ്പോൾ താൻ തന്റെ പെണ്ണിന്റെ ജീവിതത്തിന്റെ അച്ചുതണ്ടായി മാറി എന്ന തിരിച്ചറിവാണ്‌ ഒരു പുരുഷന്‌ ഏറ്റവും സന്തോഷം നൽകുന്നത്‌. അത്‌ അവർ ആസ്വദിക്കുകയും ചെയ്യുന്നു. അവളുടെ ശ്രദ്ധ, അവൾ അവനു പ്രത്യേകമായി ചെയ്യുന്നതെല്ലാം അവനു ആനന്ദം പകരുന്നു. അവഗണന മൂലം പ്രയാസപ്പെടുന്ന ഒത്തിരി പുരുഷന്മാർ നമുക്കിടയിലുണ്ട്‌. ഒരു പക്ഷെ അത്‌ ചിലപ്പോൾ നവജാത ശിശുമൂലമാകാം. അല്ലെങ്കിൽ ഭാര്യയുടെ ജോലിത്തിരക്കു കാരണമാകാം. എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്‌.

ഇവിടെ നിങ്ങൾക്കുപകരിച്ചെക്കാവുന്ന ചില നിർദേശങ്ങൾ
1 വീട്ടിൽ മടങ്ങിയെത്തുമ്പോൾ ഒരു ആലിംഗനമോ ചുംബനമോ കൊണ്ട്‌ ഭർത്താവിനെ സ്വീകരിക്കുക.
2 ഭർത്താവ്‌ വീട്ടിലുണ്ടാവുമ്പോൾ താൻ എത്ര സന്തുഷ്ടയാണെന്നയാളെ ബോധ്യപ്പെടുത്തണം. അത്‌ അദ്ദേഹത്തെ കൂടുതൽ നേരം വീട്ടിൽ നിങ്ങളോടൊപ്പം ചിലവഴിക്കാൻ പ്രോത്സാഹിപ്പിക്കും.
3 ഭർത്താവ്‌ വരുന്നതിനു മുൻപായി എല്ലാ ജോലികളും ചെയ്തു തീർക്കുക.
4 വീട്‌ വൃത്തിയാക്കി തയ്യാറാക്കുക.
5 അദ്ദേഹത്തിന്‌ വേണ്ടി നല്ല ഭക്ഷണം ഒരുക്കുക.
6 ഭർത്താവിന്റെ ജോലിയിലുള്ള കഠിനാധ്വാനത്തേയും കഴിയുമ്പോഴൊക്കെ പ്രശംസിക്കുക. അദ്ദേഹത്തെ എത്രകണ്ട്‌ സ്നേഹിക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തുക.
7 പ്രസന്നത ഉണ്ടാവണം എപ്പോഴും. അത്‌ അദ്ദേഹത്തെ തൃപ്തനാക്കും.
8 വൈകിയെത്തുബോൾ, യാത്രയിലായിരിക്കുബോൾ ഭർത്താവിന്റെ പ്രയാസത്തെ കണക്കിലെടുത്ത്‌ വഴക്കിടാതിരിക്കുക.
9 ഒരുപാട്‌ ജോലികൾ ഉണ്ടാകും, എന്നിരുന്നാലും ഭർത്താവ്‌ സംസാരിക്കുമ്പോൾ മറ്റു പണികളിൽ ഏർപ്പെടാതെ പറയാനുള്ളത്‌ കേൾക്കുക.
10 ഭംഗിയായി അണിഞ്ഞൊരുങ്ങി പങ്കാളിയുടെ കണ്ണിനു കുളിർമ്മയാകുക.
വ്യത്യസ്തതകൾ കണ്ടെത്തുക.

എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ്‌ നാം മനുഷ്യർ, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ. അതുപോലെത്തന്നെയാണ്‌ ദാമ്പത്യവും. ദാമ്പത്യത്തിൽ, പുതുമകൾ, വ്യത്യസ്തതകൾ എപ്പോഴും പ്രാധാന്യം അർഹിക്കുന്നവയാണ്‌. പലതരം വ്യത്യസ്തവും രസകരവുമായ കാര്യങ്ങൾ ദാമ്പത്യത്തിൽ പരീക്ഷിക്കുന്നത്‌ നന്നായിരിക്കും.

1 ഹെയർ സ്റ്റെയിൽ കുറച്ചൊക്കെ വ്യത്യാസം വരുത്തുക. പലതരം രീതിയിൽ ഭംഗിയിൽ മുടി അലങ്കരിക്കാൻ തയ്യാറാവുക.
2 വീട്ടിലണിയാൻ കുറച്ചു നല്ല വസ്ത്രങ്ങൾ മാറ്റി വക്കുക. ഭർത്താവ്‌ ഉള്ളപ്പോഴൊക്കെ നല്ല വസ്ത്രങ്ങൾ അണിഞ്ഞു വൃത്തിയായി നടക്കുക.
3. ഭംഗിയുള്ള അടിവസ്ത്രങ്ങൾ പരീക്ഷിക്കുക. മധുവിധു കാലത്തേക്ക്‌ മാത്രം ഉള്ളവയല്ല ഇത്തരം വസ്ത്രങ്ങൾ. ഒരുപാട്‌ കാലം നീണ്ടു നിൽക്കുന്ന ദാമ്പത്യത്തിലുടനീളം ആവശ്യം വരുന്ന ഒന്നാണ്‌.

പുരുഷന്മാർ പ്രായം കൂടുന്തോറും സ്വന്തം ഭാര്യ തന്നിൽ കൂടുതൽ ആകർഷക ആകണം എന്ന്‌ ആഗ്രഹിക്കുന്നവരാണ്‌. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ ഭർത്താവ്‌ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ആൾ ആണെന്നും വിവാഹത്തിനു തൊട്ടു ശേഷമുള്ള നാളുകളിൽ അദ്ദേഹം നിങ്ങളെ എത്ര മാത്രം മോഹിപ്പിച്ചിരുന്നോ അതെ പുതുമ ഇപ്പോഴും ഭർത്താവിൽ ഉണ്ടെന്നും ഉള്ള ഫീൽ നിങ്ങൾ ഉണ്ടാക്കികൊടുക്കണം.

പങ്കാളിയുടെ കഴിവുകളിൽ, രൂപത്തിൽ ഒക്കെ മേന്മകൾ കണ്ടെത്തി അവയിൽ അഭിനന്ദനം അറിയിക്കുക. കഴിവതും സന്തോഷിപ്പിക്കുക. ഭർത്താവിനു തന്റെ ശ്രദ്ധ മുഴുവനും ലഭിക്കുന്നു എന്ന ബോധ്യം ഉണ്ടാക്കിക്കൊടുകാൻ ചിലത്‌ ചെയ്യാം.
1 നിങ്ങൾ രണ്ടുപേരും ഒറ്റയ്ക്കാവുമ്പോൾ പങ്കാളിയുടെ കണ്ണുകളിൽ ഏറെ നേരം നോക്കിയിരിക്കുക. പ്രണയപൂർവ്വം, അത്‌ അവരെ ഒരുപാട്‌ സന്തോഷിപ്പിക്കും.
2 എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ പങ്കാളിയോട്‌ പുഞ്ചിരിക്കുക.
3 പങ്കാളിയെ പ്രശംസിക്കുന്നതിൽ ഒരു കുറവും വരുത്താതിരിക്കുക. ഭർത്താവിനു ഒരു നല്ല സുഹൃത്തായി നിന്ന്‌ കൊണ്ട്‌ കൂടുതൽ സ്നേഹിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കിടയിലെ സ്നേഹബന്ധം നന്നായി വളരുകയും ചെയ്യും.

Advertisment