പ്രകാശ് നായര്‍ മേലില
Updated On
New Update
Advertisment
വിനാശം വിതച്ച മേഗി ( MEGI) കൊടുംകാറ്റ്. കൊടുംകാറ്റുകളുടെ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുംകാറ്റില്‍ 170000 ആളുകൾക്കാണ് ഇതുവരെ വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നത്.
42 പേർ മരണപ്പെടുകയും നൂറിലധികം ആളുകൾക്ക് പരുക്കേൽക്കുകയും 27 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. റോഡുകളും ,വൈദ്യുതി ബന്ധവും തകർന്നതുകൂടാതെ നിരവധി കെട്ടിടങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ഇതോടൊപ്പം ചിലയിടങ്ങളിൽ ഉരുൾപൊട്ടലും ശക്തമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഫിലിപ്പീൻസിൽ ഒരു വർഷം ശരാശരി ചെറുതും വലുതുമായ 20 കൊടുങ്കാറ്റുകൾ പല ദിക്കിൽ നിന്നും ആഞ്ഞടിക്കാറുണ്ട്.