കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ മറ്റു സാമഗ്രഗികൾ പൊതുജനത്തിന് ശല്യമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ഏത് രീതിയിൽ പരിഹാരം തേടണം ? അറിയേണ്ടതിവയൊക്കെ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ മറ്റു സാമഗ്രഗികൾ പൊതുജനത്തിന് ശല്യമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ഏത് രീതിയിൽ പരിഹാരം തേടണം ?

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നീക്കം ചെയ്യപ്പെടാൻ സാധിക്കാത്ത സാധന സാമഗ്രഹികൾ പൊതുജനത്തിന്റെ സ്വാര്യവിഹാരത്തിന് തടസ്സമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ആദ്യം പരാതി രേഖമൂലം സമരർപ്പിക്കേണ്ടത് ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ്.

ടി പരാതിയിൽ എടുത്ത നടപടിക്രമങ്ങൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ചോദിക്കാം. കെഎസ്ഇബി എടുത്ത നടപടിക്രമങ്ങൾ പരാതി പരിഹരിക്കുന്ന രീതിയിലല്ലെങ്കിൽ, ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് അനുസരിച്ച്, സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതി സമർപ്പിക്കാവുന്നതാണ്. ഇവിടെയും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം.

വാഹനാപകടം മൂലം വഴിയരികിലുള്ള ഇലക്ട്രിക് പോസ്റ്റ്‌ / ട്രാൻസ്‌ഫോർമർ എന്നിവയ്ക്ക് നാശ നഷ്ടം ഉണ്ടായാൽ എങ്ങനെ പരിഹരിക്കപ്പെടും?

നിലവിൽ പ്രാബല്യത്തിൽ ഇൻഷുറൻസുള്ള വാഹനമാണെങ്കിൽ അപകടം മൂലമുണ്ടാകുന്ന നാശ നഷ്ട ങ്ങളുടെ ചിലവ് പരിഹരിക്കേണ്ട ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കായിരിക്കും. ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം കെഎസ്ഇബിയ്ക്ക്, വാഹന ഉടമ നേരിട്ട് കൊടുക്കുകയാണെങ്കിൽ അത് ഇൻഷുറൻസ് കമ്പനിയുടെ രേഖമൂലമുള്ള നിർദേശത്തോടുകൂടി മാത്രമായിരിക്കണം (Consumer Complaints & Protection Society - Welcome Group)

publive-image

Advertisment