പ്ലോട്ടുകളായി വിഭജിക്കപ്പെട്ട വസ്തുവിൽ വീട് പണിയുവാൻ പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് പെർമിറ്റ്‌ ആവശ്യമാണോ ? അറിയേണ്ടതിവയൊക്കെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഫ്രാൻസീസിന്റെ പൂർവ്വിക സ്വത്തായ വസ്തു മുറിച്ചു വിൽക്കുന്ന 56 പ്ലോട്ടുകളിൽ ഒന്നായ 5 സെന്റ് ഭൂമി വാങ്ങുമ്പോൾ അനീഷിന് അതിൽ ഒരു വീട് വയ്ക്കണമെന്ന സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബിൽഡിംഗ്‌ പെർമിറ്റിന് വേണ്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ റൂള്‍ 31(13) പ്രകാരമുള്ള ലേ ഔട്ട് അപ്രൂവല്‍ ഹാജരാക്കുവാൻ കണിശക്കാരനായ പഞ്ചായത്ത്‌ സെക്രട്ടറി ആവശ്യപ്പെട്ടു.

ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ്‌ ഇല്ലാത്ത സ്ഥലം വാങ്ങിയ അനീഷ് പെട്ടുപോയി എന്ന് നാട്ടുകാരും വീട്ടുകാരും. സ്ഥലം ഉടമയായ ഫ്രാൻസിസിന് ഇത്തരം ഒരു പെർമിറ്റിനെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല.

ഇതേ വിഷയത്തിൽ നഫീസ ബീവി v. ചാവക്കാട് (2018) മുൻസിപ്പാലിറ്റി എന്ന കേസിൽ ചെറിയ പ്ലോട്ട് വാങ്ങി വീട് വയ്ക്കുവാൻ ഒരുങ്ങുന്നവർക്ക് ഡെവലപ്പ്മെന്റ് പെർമിറ്റ്‌ വേണ്ടായെന്ന ഹൈ ക്കോടതി ഉത്തരവ് ഉണ്ടല്ലോ എന്ന് ചൂണ്ടി കാണിച്ചപ്പോൾ 2019 ൽ ചട്ടം മാറിപ്പോയെന്ന് സെക്രട്ടറി.

ആകെയുള്ള 56 പ്ലോട്ട് ഉടമകൾ ഒന്നായിട്ടോ അതല്ലെങ്കിൽ ഭൂമിയുടെ യഥാർത്ഥ ഉടമയോ തങ്ങളുടെ ഭൂമിയുടെ ഭൗതീക മാറ്റത്തിനു വേണ്ടി ആവശ്യപ്പെടുമ്പോൾ ഡവലപ്മെന്‍റ് പെർമിറ്റിന്റെ ആവശ്യകതയുണ്ട്. മാത്രവുമല്ല 'ഡവലപ്മെന്‍റ് ഓഫ് ലാന്‍ഡ് ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

1. കാർഷിക ആവശ്യങ്ങൾക്കല്ലാതെ ഭൂമിയുടെ ഉപയോഗത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നത്

2. ഭൂമി നികത്തുന്നതിലൂടെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റം.

3. നിലവിലുള്ള ഭൂമിയുടെ ഉപയോഗത്തിൽ നിന്നുള്ള മാറ്റം

4. തെരുവുകളുടെയും നടപ്പാതകളുടെയും ലേഔട്ട്, റെസിഡൻഷ്യൽ പ്ലോട്ടുകൾക്കുള്ള ഭൂമിയുടെ ഉപവിഭജനം, സ്ട്രീറ്റ് ലേഔട്ട്, ഭൂമിയുടെ പരിവർത്തനം, പാർക്കുകൾ, കളിസ്ഥലങ്ങൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായുള്ള വികസനം.

ഇത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടെങ്കിൽ മാത്രമേ ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ് ആവശ്യമുള്ളൂ.

സമാനമായ വിഷയത്തിൽ ഹൈക്കോടതി വിധി നിലവിലുണ്ട്. (Consumer Complaints & Protection Society - Welcome Group)

Advertisment