പഞ്ചാബിൽ നാളെയാണ് ആ പ്രഖ്യാപനം, എല്ലാ ഉപഭോക്താക്കൾക്കും മാസം 300 യൂണിറ്റ് വൈദ്യുതി ഫ്രീ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നാളെ ഏപ്രിൽ 16 ന് പഞ്ചാബിലെ എഎപി സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുകയാണ്. ആ ശുഭ അവസരത്തിൽ പഞ്ചാബ് ജനതയ്ക്ക് വിലയേറിയ മികവുറ്റ സമ്മാനമായ മാസം 300 യൂണിറ്റ് വൈദ്യുതി ഓരോ ഗാർഹിക ഉപഭോക്താവിനും നൽകാനുള്ള പ്രഖ്യാപനം നടത്താൻ സർക്കാർ തായ്യാറെടുക്കുകയാണ്.

പഞ്ചാബിലെ 73.39 ലക്ഷം കുടുംബങ്ങളാകും ഇതിന്റെ ഗുണഭോക്താക്കൾ. പഞ്ചാബിൽ ഗാർഹിക ഉപഭോക്താക്കളിൽ 75 % പേർക്കും ഇനിമുതൽ മാസം സീറോ വൈദ്യുതിബിൽ ആയിരിക്കുമെന്ന് ഉറപ്പാണ്.

എഎപി ഭരിക്കുന്ന ഡൽഹിയിൽ എല്ലാ ഉപഭോക്താക്കൾക്കും മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. അവിടെയും 60 മുതൽ 70 ശതമാനം ഉപഭോക്താക്കൾക്ക് സീറോ ബില്ലാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ മറ്റെങ്ങും ഇതുപോലെ കസ്റ്റമേഴ്സിന് സൗജന്യമായി വൈദ്യുതി നൽകുന്ന ഒരു സംസ്ഥാനവുമില്ല. ഇവിടെ പ്രതിപക്ഷ കക്ഷികൾ പോലും മൗനസമ്മതം മൂളുന്ന ഒരു വസ്തുത, 2015 മുതൽ ഡൽഹിയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല എന്നതാണ്. അതായത് 7 വർഷം മുൻപ് എഎപി സർക്കാർ ഡൽഹിയിൽ അധികാരമേറ്റശേഷം അതേ നിരക്കുതന്നെ ഇപ്പോഴും തുടരുകയാണ്.

തെരഞ്ഞെടുപ്പുസമയത്ത് എഎപി പഞ്ചാബ് ജനതയ്ക്കുനൽകിയ പ്രധാന വാഗ്ദാനമായിരുന്നു ഓരോ ഉപഭോ ക്താവിനും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യവും 18 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ സഹായധനം എന്നതും.

അവരുടെ പ്രഖ്യാപനങ്ങൾ വേറെയുമുണ്ട്. അവ ഒന്നൊന്നായി നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് ഇപ്പോൾ തുടരുന്നതും.

Advertisment